കാട്ടുപയർ

(Vigna pilosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫാബേസീ സസ്യകുടുംബത്തില്പ്പെട്ട വള്ളിച്ചെടിയാണ് കാട്ടുചെറുപയർ എന്നു കൂടി പേരുള്ള കാട്ടുപയർ. (ശാസ്ത്രീയ നാമം: Vigna pilosa) അർദ്ധനിത്യഹരിതവനങ്ങളിൽ കാണപ്പെടുന്ന ഈ വള്ളിച്ചെടി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയ ജനുസാണ്. കീഴ്ഭാഗം ഹൃദയാകൃതിയിലുള്ള അറ്റം കൂർത്ത ഇലകൾ നേരിയ രോമങ്ങളാലാവൃതമാണ്. പൂവുകൾക്ക് ഇളം പിങ്ക് നിറമുള്ള പൂവുകൾ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലത്ത് വിരിയുന്നു. നീണ്ടിട്ടോ അല്പം വളഞ്ഞിട്ടോ കാണപ്പെടുന്ന ഫലങ്ങൾ അറ്റം കൂർത്ത് രോമാവൃതങ്ങളാണ്. വൃക്കാകൃതിയിലുള്ള 8 മുതൽ 12 വരെ വിത്തുകൾ കായകളിൽ കാണാം. [1]

കാട്ടുപയർ
Vigna pilosa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
V. pilosa
Binomial name
Vigna pilosa
  1. https://indiabiodiversity.org/species/show/263405
"https://ml.wikipedia.org/w/index.php?title=കാട്ടുപയർ&oldid=2881623" എന്ന താളിൽനിന്ന് ശേഖരിച്ചത്