ക്രിയ (വ്യാകരണം)
ഏതെങ്കിലും പ്രവർത്തി അല്ലെങ്കിൽ അവസ്ഥയെ കുറിക്കുന്ന ശബ്ദം ആണ് കൃതി അഥവാ ക്രിയ
(Verb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രവൃത്തി, സംഭവം, സ്ഥിതി മുതലായവ സൂചിപ്പിക്കുന്ന വാക്കാണ് ക്രിയ. ക്രിയ ചെയ്യുന്നത് കർത്താവ്.
ക്രിയകൾ രണ്ടു വിധം
- സകർമ്മക ക്രിയ - കർമ്മമുള്ളത്
- അകർമ്മക ക്രിയ - കർമ്മമില്ലാത്തത്.
ചില പ്രധാന ക്രിയകൾ : കേവല ക്രിയ, പ്രയോജക ക്രിയ.
എല്ലാ വാക്യത്തിലും ക്രിയ കാണും പക്ഷേ കർത്താവ് കർമ്മം വേണമെന്നില്ല.