വീനസ് ഒവ് വിലെൻഡോഫ്
(Venus of Willendorf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിസ്തുവിനും 25000 മുതൽ 28000 വർഷം മുമ്പ് സൃഷ്ടിക്കപ്പെട്ടതായി കരുതപ്പെടുന്ന ഒരു ചെറു പ്രതിമയാണ് വീനസ് ഒവ് വിലെൻഡോഫ് അല്ലെങ്കിൽ വുമൺ ഒവ് വിലെൻഡോഫ് . ഓസ്ട്രിയയിലെ വിലെൻഡോഫ് പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ ഉൽഖനനം നടത്തുന്നതിനിടെയാണ് ഇത് കണ്ടെത്തിയത്. ഇപ്പോൾ ഇത് വിയന്നയിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
Material | Oolitic limestone |
---|---|
Created | c. 28,000 B.C.E – 25,000 B.C.E. |
Discovered | 1908 near Willendorf, by Josef Szombathy |
Present location | Naturhistorisches Museum, Vienna, Austria |
4.25 ഇഞ്ച് ഉയരമുണ്ട്.ഈ പ്രദേശത്ത് കാണാത്ത ഔഎലൈറ്റ് ചുണ്ണാമ്പ് പാറയിലാണ് ഇത് കൊത്തിയെടുത്തിരിക്കുന്നത്. ഔക്കെ എന്ന പ്രകൃതിദത്തചായവും ഉപയോഗിച്ചിട്ടുണ്ട്.
പ്രാചീനചരിത്രകാലത്ത് നിർമ്മിക്കപ്പെട്ടതായി കരുതപ്പെടുന്ന സ്ത്രീരൂപങ്ങളെയാണ് വീനസ് പ്രതിമകൾ എന്ന് കൂട്ടായി വിശേഷിപ്പിക്കാറുള്ളത്. വിലെൻഡോർ എന്ന സ്ഥലത്ത് നിന്ന് ലഭിച്ചതുകൊണ്ടാണ് ഈ പ്രതിമയ്ക്ക് ആ പേരു ലഭിച്ചത്.