വീനസ് കൺസോലിങ് ലൗവ്

ബൗച്ചർ വരച്ച ഛായാചിത്രം
(Venus Consoling Love എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


1751-ൽ ഫ്രാൻകോയിസ് ബൗച്ചർ വരച്ച ഒരു ചായാചിത്രമാണ് വീനസ് കൺസോലിങ് ലൗവ്.[1][2][3][4] ഈ ചായാചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത് കാല്പനികമായ ദൃശ്യങ്ങളാണ്. റോമൻ സൗന്ദര്യ ദേവതയായ വീനസിനെ ഈ ചിത്രത്തിൽ ചരിഞ്ഞിരിക്കുന്ന രീതിയിൽ സുന്ദരിയായ ഒരു യുവതിയായി ചിത്രീകരിച്ചിരിക്കുന്നു. ഫ്രാൻകോയിസ് ബൗച്ചറിന്റെ സൗന്ദര്യ സങ്കല്പത്തിലെ ഒരു കഥാപാത്രമായിട്ടാണ് വീനസിനെ ഈ ചായാചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ആഗ്രഹങ്ങളുടെ ദേവനായ കുപിഡ് ജനങ്ങളുടെ നേർക്ക് പ്രേമത്തിലകപ്പെടാൻ വേണ്ടി അയയ്ക്കുന്ന അസ്ത്രങ്ങളുടെ ശക്തിയെ വീനസ് ദേവത ഇല്ലാതാക്കുന്നു.

Venus Consoling Love
കലാകാരൻFrançois Boucher
വർഷം1751
MediumOil on canvas
അളവുകൾ107 cm × 84.8 cm (42 ഇഞ്ച് × 33.4 ഇഞ്ച്)
സ്ഥാനംNational Gallery of Art, Washington, D.C.

"ജ്ഞാനോദയ ഫ്രാൻസിൽ, സത്യത്തെ നിർവചിക്കാനുള്ള സമർപ്പിത തിരയലിൽ സ്വാഭാവികതയെ വീണ്ടും വിലയിരുത്താൻ കാരണമായി. പ്രകൃതിയെ പിന്തുടരുന്നത് ശരിയാണെന്നും ആനന്ദം തേടുന്നത് സ്വാഭാവികമാണെന്നും ഉള്ള വിശ്വാസം നഗ്നതയെക്കുറിച്ചുള്ള നിലവിലുള്ള സങ്കൽപ്പത്തെ സ്വാധീനിച്ചു.[5]

ദേവതയുടെ പ്രതീകമായി വീനസ് പ്രാവുകളോടൊപ്പം കുളത്തിനരികിൽ ഇരിക്കുന്നു. വെള്ളപ്രാവുകൾ അവരുടെ കാൽചുവട്ടിലുണ്ട്. ഭംഗിയുള്ള മുഖം, തലമുടിയിൽ മുത്തുകൾ പിടിപ്പിച്ചിരിക്കുന്നു. ശരീരത്തിനുചുറ്റുമായി ആഡംബരത്വമുള്ള സിൽക്ക് തുണി ചുറ്റിയിരുന്നത് ഇപ്പോൾ നിലത്തു കിടക്കുന്നു. ഉയർന്ന സാങ്കേതിക കഴിവ് ഉപയോഗിച്ചാണ് ഈ ചായാചിത്രം നിർമ്മിച്ചിരിക്കുന്നത്. റോക്കോകോ കലയുടെ പ്രധാന ആകർഷണം അതിന്റെ വിഷയാസക്തിയും വശീകരണവുമാണ്..[6]

ചരിത്രം

തിരുത്തുക

ചെറ്റൌ ഡെ ബെല്ലെവ്യൂയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിലെ മാതൃകചിത്രം ഫ്രഞ്ച് രാജാവിന്റെ യജമാനത്തി മദാം ഡി പോമ്പദൂർ ആയിരുന്നു. ഈ ചിത്രം വരയ്ക്കാൻ മദാം ഡി പോമ്പദൂർ സ്വയം മാതൃകയായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. പ്രഭുക്കന്മാർക്ക് വേണ്ടി ജോലി ചെയ്യുന്നതിന്റെ അന്തസ്സിനായി മാത്രമല്ല അവർ പതിവായി പണം നൽകിയിരുന്നതിനാലും കലാകാരന്മാർ അവർക്കായി പ്രവർത്തിക്കാൻ ഇഷ്ടപ്പെട്ടു. വീനസിൻറെ രൂപത്തിന് മാതൃകയാവാൻ ബൌച്ചറിന്റെ യുവഭാര്യയെപ്പോലും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സ്ത്രീ സൗന്ദര്യത്തിന്റെ മൃദുവും ആകർഷകവുമായ സത്തയാണ്. ഇത് ഫ്രഞ്ച് ചിത്രകാരൻ ബൗച്ചർ വരച്ച വീനസിന്റെ ചിത്രത്തിൽ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു.[7][8]

മാഡം ഡി പോംപാഡോർ

തിരുത്തുക
 
മദാം ഡി പോമ്പെദൂർ, ഫ്രാൻസ്വാ ബൗച്ചർ ഈ ചിത്രം വരക്കുമ്പോൾ പോംപാഡോറിന് 38 വയസ്സായിരുന്നു

പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രെഞ്ചു രാജനീതിയേയും, സാമൂഹ്യജീവിതത്തേയും, സംസ്കാരത്തേയും ഗണ്യമായി സ്വാധീനിച്ച വനിതയായിരുന്നു മാഡം ഡി പോംപാഡോർ. "ജീൻ അന്തോണിയെറ്റെ പൊയ്സോൺ" (Jeanne Antoinette Poisson) എന്നായിരുന്നു അവർ ആദ്യം അറിയപ്പെട്ടിരുന്നത്. ഒരു സ്റ്റേഷനറിക്കടക്കാരന്റെ കുടുംബത്തിൽ ജനിച്ച ജീൻ, ബുദ്ധിമതിയും അതിസുന്ദരിയും ആയിരുന്നു.[9]

1764-ൽ 42 വയസ്സുള്ളപ്പോഴായിരുന്നു അവരുടെ മരണം.അവരുടെ മരണത്തിൽ അഗാധമായി ദുഖിച്ച വോൾട്ടയർ ഇങ്ങനെ എഴുതി:-

  1. "The Bath of Venus". National Gallery of Art. Retrieved 28 November 2014.
  2. "Overview". National Gallery of Art. Retrieved 28 November 2014.
  3. "Artwork of the Day: Francois Boucher's "Venus Consoling Love". www.quailhollow365.com. Retrieved 28 November 2014.
  4. [Boucher's success in communicating the charm and sensuality of the nude lies in his mastery of color and fluid brushstrokes ... The painting exemplifies the rococo love of asymmetric lines and sinuous curves, artfully arranged to seduce both the eye and the mind of the beholder."]
  5. "The Bath of Venus". National Gallery of Art. Retrieved 28 November 2014.
  6. The National Gallery of Art, New York: Harrison House/Harry N. Abrams, Inc., 1979
  7. "The Bath of Venus". National Gallery of Art. Retrieved 28 November 2014.
  8. Beckett (1994), p. 128
  9. "Madame de Pompadour" Archived 8 November 2014 at the Wayback Machine. Château de Versailles official website. Retrieved 31 July 2013.
  10. സംസ്കാരത്തിന്റെ കഥ 10-ആം വാല്യം, റുസ്സോയും വിപ്ലവവും, വിൽ-ഏരിയൽ ഡുറാന്റുമാർ (പുറങ്ങൾ 66-69)

ഗ്രന്ഥസൂചിക

തിരുത്തുക
  • Beckett, Wendy (1994), The Story of Painting, The Essential Guide to the History of Western Art, Dorling Kidersley, ISBN 978-0751301335

ബാഹ്യ ലിങ്കുകൾ

തിരുത്തുക
  External videos
  Boucher's Venus Consoling Love at Smarthistory
"https://ml.wikipedia.org/w/index.php?title=വീനസ്_കൺസോലിങ്_ലൗവ്&oldid=3949370" എന്ന താളിൽനിന്ന് ശേഖരിച്ചത്