വലേറി കുബസോവ്
(Valeri Kubasov എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലേറി നിക്കൊലായേവിച്ച് കുബാസോവ് (Russian: Вале́рий Никола́евич Куба́сов; 1935 ജനുവരി 7 - 2014 ഫെബ്രുവരി 19) ഒരു സോവിയറ്റ് കോസ്മോനട്ട് ആയിരുന്നു. സോയൂസ് പ്രോഗ്രാമിൽ ഫ്ലൈറ്റ് എഞ്ചിനീയർ ആയി രണ്ടു പ്രാവശ്യം പങ്കെടുത്ത അദ്ദേഹം, സോയൂസ് 6, സോയൂസ് 19 (അപ്പോളൊ-സോയൂസ് മിഷൻ)ഇന്റെർകോസ്മോസ് പദ്ധതിയിൽ സോയൂസ് 36 ന്റെ കമാൻഡറും ആയിരുന്നു. ബഹിരാകാശത്ത് ആദ്യമായി ജ്യോർജി ഷോനിനുമായിച്ചേർന്ന് വെൽഡിങ് പരീക്ഷണം നടത്തിയത് കുബാസോവ് ആയിരുന്നു.
വലേറി കുബസോവ് | |
---|---|
കോസ്മോനട്ട് | |
ദേശീയത | Soviet |
ജനനം | Vyazniki, Vladimir Oblast, യു. എസ്. എസ്. ആർ | 7 ജനുവരി 1935
മരണം | 19 ഫെബ്രുവരി 2014 മോസ്കോ, റഷ്യ | (പ്രായം 79)
മറ്റു തൊഴിൽ | എഞ്ജിനീയർ |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 18d 17h 57m |
തിരഞ്ഞെടുക്കപ്പെട്ടത് | Civilian Specialist Group 2 |
ദൗത്യങ്ങൾ | സോയൂസ് 6, സോയൂസ് 19, സോയൂസ് 36 |
അവാർഡുകൾ |
മിർ ബഹിരാകാശ നിലയത്തിന്റെ രൂപീകരണത്തിലും അദ്ദേഹം പങ്കെടുത്തു.1993ൽ സോവിയറ്റ് ബഹിരാകാശ പദ്ധതികളിൽനിന്നും വിരമിച്ചു.
മരണം
തിരുത്തുക2014 ഫെബ്രുവരി 19നു മോസ്കോയിൽ അദ്ദേഹം അന്തരിച്ചു.
അവാർഡുകൾ
തിരുത്തുക- സോവിയറ്റ് ഹീറോ
- ഓർഡേർസ് ഓഫ് ലെനിൻ
- സിയോകൊവ്സ്കി ഗോൾഡ് മെഡൽ
- യൂറി ഗഗാറിൻ ഗോൾഡ് മെഡൽ