വി.എം. വിനു
ഒരു മലയാളം ചലച്ചിത്രസംവിധായകനാണ് വി.എം. വിനു.
വി.എം. വിനു | |
---|---|
ജനനം | V. M. Vinu നവംബർ 30, 1958 വയസ്സ്) |
തൊഴിൽ | film director |
സജീവ കാലം | 1986 – present |
ജീവിതരേഖ
തിരുത്തുകനോവലിസ്റ്റും നാടകകാരനുമായ വിനയന്റെ മകനായി കോഴിക്കോടാണ് വിനുവിന്റെ ജനനം. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ റേഡിയോ നാടകങ്ങളിൽ വിനു അഭിനയിച്ചിരുന്നു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ബി.എ. ഡിഗ്രി എടുത്തതിനു ശേഷം വിനു കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ തന്നെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് BTA-ഉം എടുത്തു. സ്കൂളിലും കോളേജിലും വച്ച് പല തവണ മികച്ച നടനും സംവിധായകനുമുള്ള പുരക്സാരങ്ങൾ വിനു കരസ്ഥമാക്കിയിട്ടുണ്ട്.
ചലച്ചിത്ര ജീവിതം
തിരുത്തുകകോളേജ് പഠനത്തിനുശേഷം സംവിധാനസഹായിയായി വിനു തന്റെ ചലച്ചിത്രജീവിതം തുടങ്ങി. സംവിധാന സഹായിയായി 7 സിനിമകളിലും അസ്സോസിയേറ്റ് സംവിധായകനായി 8 സിനിമകളും വിനു ചെയ്തു. രാജസേനന്റെ 'ഒരേ തൂവൽ പക്ഷികൾ', ശിവന്റെ 'അഭയം', വിജി തമ്പിയുടെ സൂര്യമാനസം എന്നിവ അവയിൽ ചിലതാണ്. സ്വന്തമായി വിനു 13 സിനിമകൾ ഇതു വരെ സംവിധാനം ചെയ്തിട്ടുണ്ട്.
ചലച്ചിത്രങ്ങൾ
തിരുത്തുക- പെൺപട്ടണം (2010)
- മകന്റെ അച്ഛൻ (2009)
- സൂര്യൻ (2007)
- യെസ് യുവർ ഓണർ (2006)
- ബസ് കണ്ടക്റ്റർ (2005)
- വേഷം (2004)
- മയിലാട്ടം (2004)
- ബാലേട്ടൻ (2003)
- കണ്മഷി (2002)
- ആകാശത്തിലെ പറവകൾ (2001)
- പല്ലാവൂർ ദേവനാരായണൻ (1999)
- ഓരോ വിളിയും കാതോർത്ത് (1998)
- അഞ്ചരക്കല്യാണം (1997)
- സ്വർണ്ണകിരീടം (1996)
- ഹരിഷ്ചന്ദനം (1993)
അവലംബം
തിരുത്തുക