കുരീൽ

(Uvaria narum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടമലനിരകളിലെ നിത്യഹരിത വനങ്ങളിൽ കണ്ട് വരുന്ന ഒരു ഔഷധസസ്യമാണ് കുരീൽ(South-Indian Uvaria)[1] അല്ലെങ്കിൽ കൊരണ്ടപ്പഴം[2] . നറുംപാണൽ എന്ന പേരിലും പ്രാദേശികമായി അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Uvaria narum (Dunal) Well എന്നാണ്.

കുരീൽ
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Uvaria
Species:
U. narum
Binomial name
Uvaria narum

രസഗുണങ്ങൾ

തിരുത്തുക

വണ്ണം കുറഞ്ഞതും ബലമുള്ള തണ്ടുകളോട് കൂടിയതും ശാഖകളായി പടർന്ന് വളരുന്നതുമായ ഒരു സസ്യമാണിത്. തണ്ടിന് കറുപ്പ് കലർന്ന വയലറ്റ് നിറമാണുള്ളത്. നീളമുള്ളതും അഗ്രം കൂർത്തതുമായ ഇലകൾ ഒരെണ്ണം വീതം തായ്ത്തണ്ടിന്റെ ഇരുവശത്തുമായി ഓരോ ഇലത്തണ്ടുകളിൽ ഉണ്ടാകുന്നു. പത്രകക്ഷത്തിൽ നിന്നും നീളമുള്ള തണ്ടുകളിൽ കുലയായി പൂക്കൾ ഉണ്ടാകുന്നു. കായ്കൾക്ക് പച്ചനിറവും പാകമാകുമ്പോൾ വയലറ്റ് കലർന്ന കറുപ്പ് നിറവുമാകുന്നു. ഇലകൾ, വേരുകൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.

ചിത്രശാല

തിരുത്തുക
  1. "South-Indian Uvaria". Retrieved 20 ഏപ്രിൽ 2018.
  2. "India Biodiversity Portal". Indiabiodiversity. Retrieved 24 Aug 2021.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുരീൽ&oldid=3988497" എന്ന താളിൽനിന്ന് ശേഖരിച്ചത്