ഉസ്താദ് അഹ്മദ് ലാഹോരി

(Ustad Ahmad Lahauri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചക്രവർത്തി ഷാജഹാൻറെ കൊട്ടാരത്തിലെ വാസ്തു ശില്പിയായിരുന്നു ഉസ്താദ് അഹ്മദ് ലാഹോരി.  Ustad Ahmad Lahauri (Persian: استاد احمد لاهوری‎‎) . 1632 നും 1648 നും ഇടയിൽ നിർമ്മിക്കപ്പെട്ട ലോകാത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ് മഹലിൻറെ പ്രധാന വാസ്തുശില്പി ഉസ്താദ് അഹ്മദ് ലാഹോരിയായിരുന്നു. 

 
താജ്മഹലിൻറെ പ്രിൻസിപ്പൾ ആർക്കിടെക്റ്റ് ഉസ്താദ് അഹ്മദ് ലാഹോരിയാണെന്ന് വിശ്വസിക്കുന്നു.

ഉസ്താദ് അഹ്മദ് ലാഹോരിയുടെ പുത്രനായ ലുത്ഫുല്ല മുഹൻദിസ് രണ്ട് ശില്പികളെ അദ്ദേഹത്തിൻറെ കൃതിയിൽ പരാമർശിക്കുന്നുണ്ട്.[1][2] അതിലൊന്ന് ഉസ്താദ് അഹ്മദ് ലാഹോരിയും മറ്റൊന്നു് മീർ അബ്ദുൽ കരീമുമാണ്.[3] ഉസ്താദ് അഹ്മദ് ലാഹോരിയായിരുന്നു ചെങ്കോട്ടക്ക് തറക്കല്ലിട്ടത്. (നിർമ്മിച്ചത് 1638 നും 1648 നുമിടയിൽ).മീർ അബ്ദുൽ കരീം മുൻ ചക്രവർത്തിയായ ജഹാംഗീറിൻറെ 'സ്വന്തം' ശില്പിയായിരുന്നു. ഇവർ രണ്ട് പേരും കൂടാതെ മക്റമത് ഖാൻ എന്ന വ്യക്തിയും ചേർന്നായിരുന്നു താജ്മഹൽ നിർമ്മിച്ചത്.[4]

ഇതും കാണുക

തിരുത്തുക
  1. UNESCO advisory body evaluation
  2. Begley and Desai (1989), p.65
  3. Asher, p.212
  4. Dunkeld, Malcolm (Ed) (June 2007).
"https://ml.wikipedia.org/w/index.php?title=ഉസ്താദ്_അഹ്മദ്_ലാഹോരി&oldid=2311414" എന്ന താളിൽനിന്ന് ശേഖരിച്ചത്