ഉസ്താദ് ഈസ. മുഴുവൻ നാമം: ഉസ്താദ് ഈസാ ശീറാസി.(Ustad Isa Shirazi, Persian: استاد عيسى شیرازی)‎‎ താജ് മഹലിന്റെ ശില്പികളിലൊരാൾ. പേർഷ്യയിലെ ഷീറാസ് എന്ന സ്ഥലത്തു നിന്ന് താജ് മഹലിന്റെ നിർമ്മാണത്തിന്നയി ഷാജഹാൻ ചക്രവർത്തി വരുത്തിച്ച എൻജിനീയർ ആണ് ഇദ്ദേഹം. എന്നാൽ ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമവും ജന്മ സ്ഥലവും തെളിയിക്കുന്നതിനുള്ള വ്യക്തമായ രേഖകൾ ലഭ്യമല്ല. താജിന്റെ ചരിത്രം അന്വേഷിച്ച പാശ്ചാത്യ ചരിത്രകാരന്മാർ ഇദ്ദേഹം ഒരു ഫ്രഞ്ച് എൻജിനീയർ ആയിരുന്നു എന്ന് അവകാശപ്പെട്ടിട്ടുണ്ട്[1]. ആസ്റ്റിൻ ദെ ബോർദോ എന്ന ഫ്രഞ്ച് എൻജിനീയർ ആയിരുന്നു ഇദ്ദേഹം എന്നും പണ്ഡിതൻ എന്ന അർത്ഥത്തിൽ ഉസ്താദ് എന്നും ക്രിസ്ത്യൻ എന്ന അർത്ഥത്തിൽ ഈസാ എന്നും വിളിക്കപ്പെട്ടു എന്ന് വില്ല്യം സ്ലീമൻ റാംബിൾസ് ആൻഡ് റീകളക്ഷൻസ് ഒഫ് അൻ ഇന്ത്യൻ ഒഫീഷ്യൽ എന്ന തന്റെ ഗ്രന്ഥത്തിൽ പറയുന്നുണ്ട്[2]. മുഹമ്മദ് ഈസ എഫൻഡി എന്ന പേരിലും ഉസ്താദ് ഈസ അറിയപ്പെടുന്നു. ഉസ്താദ് ഈസ തുർക്കിയിലെ റം എന്ന സ്ഥലത്തു നിന്നും വന്ന ആളാണെന്നും ചില ചരിത്രകാരന്മാർ പറയുന്നുണ്ട്[3]. ഈ ചരിത്രകാരന്മാർ അതിനായി ഉദ്ദരിക്കുന്ന തെളിവ് എഫൻഡി എന്നത് ഓട്ടൊമൻ സാമ്രാജ്യത്തിലെ ഒരു ബിരുദ സംജ്ഞയാണെന്നാണ് എന്നതാണ്. യൂറോപിന്റേയും ഏഷ്യയുടെയും വാസ്തു വിദ്യയുടെ സമ്മേളനമായ താജ് മഹൽ നിർമ്മിച്ചത് രണ്ട് വൻകരകളുടേയും വാസ്തു വിദ്യ അറിയുന്ന ഒരാളോ അതിൽ കൂടുതൽ ആളുകളോ ആകാമെന്നു ചിലർ കരുതുന്നു. മുഹമ്മദ് ഈസ എഫൻഡി എന്നയാളാണ് താജിന്റെ മുഖ്യ ശില്പി എന്നും ആ ഇനത്തിൽ അദ്ദേഹം ആയിരം രൂപ പ്രതിമാസം കൈപറ്റിയിരുന്നു എന്നും ഡോക്ടർ ബർഗസ് തന്റെ ചരിത്ര നിരീക്ഷണങ്ങളിൽ പറയുന്നുണ്ട്.

താജ്മഹലിൻറെ മുഖ്യശിൽപി ഉസ്താദ് ഈസ എന്നതായിരുന്നു പൊതുവെ പ്രചാരം ലഭിച്ചിരുന്നത്. എന്നാൽ പ്രധാന ശില്പി ഉസ്താദ് അഹ്മദ് ലാഹോരിയാണ്.[4] [5]

ഇതും കാണുക

തിരുത്തുക

ഉസ്താദ് അഹ്മദ് ലാഹോരി
താജ് മഹൽ
ഷാജഹാൻ

  1. http://www.gutenberg.org/ebooks/15483
  2. സർവ വിജ്ഞാന കോശം, കേരള സർകാർ
  3. സർവ വിജ്ഞാന കോശം, കേരള സർകാർ
  4. http://whc.unesco.org/archive/advisory_body_evaluation/252.pdf
  5. http://www.columbia.edu/itc/mealac/pritchett/00islamlinks/ikram/part2_14.html
"https://ml.wikipedia.org/w/index.php?title=ഉസ്താദ്_ഈസ&oldid=2428544" എന്ന താളിൽനിന്ന് ശേഖരിച്ചത്