ഉസ്സൻഗോഡ ദേശീയോദ്യാനം
ശ്രീലങ്കയിലെ 21-ാമത്തെ ദേശീയോദ്യാനമാണിത് ഉസ്സൻഗോഡ ദേശീയോദ്യാനം. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായും, പുരാവസ്തുപ്രാധാന്യവും ജീവശാസ്ത്രപരവുമായ പ്രത്യേകതകൾ കണക്കിലെടുത്താണ് ഈ ദേശീയോദ്യാനം നിലവിൽവന്നത്.[1] ഈ ദേശീയോദ്യാനത്തിന്റെ കിഴക്കൻ അതിർത്തിയിൽ കളമേറ്റിയ വന്യമൃഗ സംരക്ഷണകേന്ദ്രവും കാണപ്പെടുന്നു.
ഉസ്സൻഗോഡ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Southern Province, Sri Lanka |
Nearest city | Hambantota |
Coordinates | 6°06′00″N 80°59′22″E / 6.10000°N 80.98944°E |
Area | 349 ഹെക്ടർ (1.35 ച മൈ) |
Established | 2010 |
Governing body | Department of Wildlife Conservation |
ഹിന്ദു പുരാണത്തിൽ രാവണൻ പുഷ്പകവിമാനം നിർത്തിയ സ്ഥലമാണ് ഉസ്സൻഗോഡ എന്നാണ് വിശ്വസിക്കുന്നത്. ഉസ്സൻഗോഡയുടെ കടൽത്തീരപ്രദേശത്തും കരപ്രദേശത്തും കടലാമകളുടെ പ്രജനനസ്ഥലമാണ്. ഈ പ്രദേശത്ത് കാണപ്പെടുന്ന ചുവന്ന മണ്ണും തുടർച്ചയായ കടൽക്കാറ്റിനാലും ഇവിടത്തെ സസ്യങ്ങളുടെ വളർച്ച മുരടിച്ചു കാണപ്പെടുന്നു. പുരാതനചരിത്രത്തിലെ പല പുരാവവസ്തുകേന്ദ്രങ്ങളും ഇവിടെ കാണപ്പെടുന്നു. ഈ പ്രദേശത്ത് മണ്ണിന് ചുവന്ന നിറമുള്ളത് മണ്ണിൽ ഫെറിക് ഓക്സയിഡ് ധാരാളം കാണപ്പെടുന്നതുകൊണ്ടാണ്.[2] ശ്രീലങ്കയിലെ സെർപെന്റൈൻ സോയിൽ കാണപ്പെടുന്ന നാല് പ്രദേശങ്ങളിലൊന്നാണിത്.[3] ആരംഭത്തിൽ ഉസ്സൻഗോഡ ജിയോപാർക്ക് ആയിരുന്നെങ്കിലും പിന്നീട് ഈ പ്രദേശത്തെ ജൈവവൈവിധ്യവും കണക്കിലെടുത്ത് ദേശീയോദ്യാനം ആയി പ്രഖ്യാപിക്കുകയായിരുന്നു.
അവലംബം
തിരുത്തുക- ↑ "Ussangoda National Park Declared". dwc.gov.lk. Department of Wildlife Conservation. Retrieved 30 September 2010.
- ↑ "Beauty and Mystery at Sri Lanka's newest National Park - Ussangoda" (PDF). UK Lanka Times. July 2010. Retrieved 30 September 2010.
- ↑ Paranamanna, Lakna (10 June 2010). "Ussangoda declared 'National Park'". Daily Mirror. Retrieved 30 September 2010.