പുഷ്പകവിമാനം

ഹിന്ദുപുരാണങ്ങളിലും സംസ്ക‍ത ഇതിഹാസങ്ങളുലും പറയുന്ന പറക്കുന്ന രഥം

പുരാണ പ്രസിദ്ധമായ ഒരു ആകാശയാനമാണ് പുഷ്പകവിമാനം. ദേവശില്പി വിശ്വകർമ്മാവ് ബ്രഹ്മദേവന് വേണ്ടി നിർമ്മിച്ച വിമാനമാണ് ഇത്.

വിശ്രവസ് മുനിയുടെ പുത്രനായ കുബേരൻ ബ്രഹ്മാവിനെ തപസ്സു ചെയ്ത് പുഷ്പകവിമാനം നേടുകയും ലങ്കാതിപധിയും അസുരരാജാവുമായ രാവണൻ പിന്നീട് ഇത് കുബേരനിൽ നിന്ന് ബലമായി തട്ടിയെടുക്കുകയും ചെയ്തു. രാവണൻ സീതയെ തട്ടിക്കൊണ്ടുപോയത് ഈ വാഹനത്തിലാണ്. രാമായണത്തിൽ ഒടുവിൽ രാവണനെ വധിച്ച ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയതും പുഷ്പകവിമാനത്തിലാണ്. പിന്നീട് ശ്രീരാമൻ ഈ വിമാനം രാവണന്റെ സഹോദരൻ വിഭീഷണനു നൽകി.

"https://ml.wikipedia.org/w/index.php?title=പുഷ്പകവിമാനം&oldid=3912392" എന്ന താളിൽനിന്ന് ശേഖരിച്ചത്