രോഗപകർച്ചാമുൻകരുതലുകൾ

(Universal precautions എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാർവ്വത്രിക മുൻകരുതലുകൾ എന്ന് സാങ്കേതികമായി പറയുന്നു (Universal Precautions).

രോഗിയുടെ ശരീര ദൃവങ്ങളുമായി(Body Fluids) നേരിട്ട് സ്വപർശ ഇടപെടൽ ഒഴിവാക്കി അതിലൂടെ രോഗ പകർച്ച സാദ്ധ്യത ഇല്ലാതാക്കാൻ സ്വീകരിക്കുന്ന നടപടികൾക്കാണ് സാർവ്വത്രിക മുൻകരുതലുകൾ എന്ന് പറയുന്നത്. എല്ലാ തരം ചികിൽസാലയങ്ങളിലും, രോഗീ പരിപാലന കേന്ദ്രങ്ങളിലും ഇന്ന് ഈ മുറകൾ അനുഷ്ഠിച്ചു വരുന്നു. പ്രധാനമായും രോഗപ്രതിരോധ കൈയ്യുറകൾ (medical gloves ), കണ്ണടകൾ (goggles ), മുഖംമൂടികൾ face masks face shields) എന്നിവയുടെ ഉപയോഗവും പ്രചരണവുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

രക്ഷാ വസ്ത്രം, കൈയ്യുറകൾ, മുഖം മൂടി എന്നിവ ധരിച്ച് രക്തപരിശോധനയിൽ ഏർപ്പെടുന്ന ടെക്നീഷൻ

സാർവ്വത്രിക മുൻകരുതൽ ആശയപ്രകാരം ഓരൊ രോഗിയുടേയും രക്തം  രോഗാണുവാഹകരാണ് (blood borne pathogens) എന്ന് കരുതിയായിരിക്കണം ഇടപെടലുകൾ. അത് കൊണ്ട് തന്നെ രക്തമോ, രക്തപുരണ്ട ശരീര ദൃവങ്ങളോ കൈകാര്യം ചെയ്യുമ്പോൾ ആരോഗ്യ സേവനദാതാക്കൾ (ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യന്മാർ തുടങ്ങിയവർ) സ്വീകരിക്കേണ്ടുന്ന മുൻ കരുതലുകളും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അതിൽ ചിലത് ഇപ്രകാരമാണ്.

  • സുഷിര രഹിത കൈയ്യുറകൾ (non porous gloves),
  • മുഖം മൂടികൾ - രക്തമെടുക്കുമ്പോൾ തെറിച്ച് കണ്ണിലേക്കും മറ്റും വീഴുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം
  • സൂചികൾ , മൂർച്ഛയേറിയ മറ്റ് ഉപകരണങ്ങൾ ഇവ ഉപയോഗം കഴിഞ്ഞാൽ സുരക്ഷിതമായി നശിപ്പിക്കുക.

ശരീര ദ്രവങ്ങൾ

തിരുത്തുക

രോഗിയിൽ നിന്നുമോ, രോഗ സാധ്യതയുള്ള വ്യക്തികളിൽ നിന്നും പരിശോധനയ്ക്കായി എടുക്കാറുള്ള ശരീര ദ്രവങ്ങൾ ഇവയാണ്.

  • രക്തം
  • ശുക്ലം
  • യോനി സ്രവങ്ങൾ(vaginal secretions)
  • സന്ധീ ദ്രവം (synovial fluid)
  • ഉൽബദൃവം (amniotic fluid)
  • സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (CSF)
  • പ്ലൂറൽ ഫ്ലൂയിഡ് (ശ്വാസകോശ കവച ദ്രവം)
  • ഹൃദയകവച ദ്രവം (pericardial fluid)
  • പെരിട്ടോണിയൽ ദ്രവം
  • മലം
  • മൂത്രം
"https://ml.wikipedia.org/w/index.php?title=രോഗപകർച്ചാമുൻകരുതലുകൾ&oldid=3011068" എന്ന താളിൽനിന്ന് ശേഖരിച്ചത്