യുണൈറ്റഡ് ബംഗാൾ
ദക്ഷിണേഷ്യയിൽ ബംഗാളി ഭാഷ സംസാരിക്കുന്ന രാജ്യത്തിന് ഒരു ഏകീകൃത രാഷ്ട്രീയ പ്രത്യയശാസ്ത്രം ഉണ്ടാകുക എന്നതാണ് യുണൈറ്റഡ് ബംഗാൾ. 1905 ൽ ബംഗാളിലെ ആദ്യ വിഭജനത്തിനു ശേഷം ബംഗാളിലെ ദേശീയവാദികൾക്കിടയിൽ ഈ പ്രത്യയശാസ്ത്രം രൂപംകൊണ്ടു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുവാൻ ബ്രിട്ടീഷ് ഭരണകാലത്തെ ബംഗാൾ പ്രസിഡൻസി, പശ്ചിമ ബംഗാൾ, കിഴക്കൻ ബംഗാൾ, ആസാം എന്നീ ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. പ്രതിഷേധത്തിനു ശേഷം 1911 ൽ ബംഗാളും വീണ്ടും ഒത്തുചേർന്നു.
ബംഗാൾ പ്രധാനമന്ത്രി ഹുസൈൻ ഷഹീദ് സുഹ്റാവർദിയും ദേശീയ നേതാവ് ശരത് ചന്ദ്രബോസും ചേർന്ന് ബംഗാളിൽ ഒരു ഏകീകൃതവും സ്വതന്ത്രവുമായ രാഷ്ട്രം കണ്ടെത്തുന്നതിനുള്ള ഉണ്ടാക്കിയ വിളി ആയിരുന്നു യുണൈറ്റഡ് ബംഗാൾ.[1][2] ബംഗാളിലെ വിഭജനത്തിന് വർഗീയമായ ബദലായിത്തന്നെ ഈ നിർദ്ദേശം അവതരിപ്പിച്ചു. ബ്രിട്ടീഷ് നയതന്ത്രവും മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള വർഗീയ കലാപത്തിന്റെ ഫലമായി ഈ പദ്ധതി പരാജയപ്പെട്ടു. പിന്നീട് ഇത് ബംഗാളിലെ രണ്ടാം വിഭജനത്തിലേക്ക് നയിച്ചു.
ചരിത്രം
തിരുത്തുകഹിന്ദു-മുസ്ലീം സംഘർഷം വർദ്ധിച്ചുവരുന്നതും ഒരു പ്രത്യേക മുസ്ലീം രാഷ്ട്രമായ പാകിസ്താന്റെ ആവശ്യം ഏറെ ജനകീയമാവുകയുണ്ടായി. 1947-ന്റെ മധ്യത്തോടെ ഇന്ത്യൻ വിഭജനം അനിവാര്യമായി വന്നു. പഞ്ചാബിലും ബംഗാളിലും ഹിന്ദു ഭൂരിപക്ഷജില്ലകൾ പാകിസ്താനിൽ ഉൾപ്പെടുത്തുന്നത് തടയാൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദു മഹാസഭയും ഈ പ്രവിശ്യകളെ വർഗീയമായി വിഭജിക്കാൻ ശ്രമിച്ചു. ശരത് ചന്ദ്ര ബോസ്, ഹുസൈൻ ഷഹീദ് സുഹ്റാവർദി, കിരൺ ശങ്കർ റോയ്, അബുൽ ഹാഷിം, സത്യ രഞ്ജൻ ബക്ഷി, ഫസ്ലുൽ ഖാദർ ചൗധരി തുടങ്ങിയ ബംഗാളി ദേശീയവാദികൾ ബംഗാളിലെ ഏകീകൃതവും സ്വതന്ത്രവുമായ സംസ്ഥാനത്തിന് വേണ്ടിയുള്ള ആവശ്യവുമായി വിഭജന പദ്ധതികളെ എതിർക്കാൻ ശ്രമിച്ചു.[3] 1947 ഏപ്രിൽ 27 ന് ഹുസൈൻ ഷഹീദ് സുഹ്റാവർദി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു:
Let us pause for a moment to consider what Bengal can be if it remains united. It will be a great country, indeed the richest and the most prosperous in India capable of giving to its people a high standard of living, where a great people will be able to rise to the fullest height of their stature, a land that will truly be plentiful. It will be rich in agriculture, rich in industry and commerce and in course of time it will be one of the powerful and progressive states of the world. If Bengal remains united this will be no dream, no fantasy.
അവലംബങ്ങൾ
തിരുത്തുക- ↑ Christophe Jaffrelot (2004). A History of Pakistan and Its Origins. Anthem Press. p. 42. ISBN 9781843311492.
- ↑ "Huseyn Shaheed Suhrawardy : His Life". thedailynewnation.com. Archived from the original on 2018-09-02. Retrieved 11 January 2015.
- ↑ Kabir, Nurul (1 September 2013). "Colonialism, politics of language and partition of Bengal PART XVI". The New Age. The New Age. Retrieved 14 August 2016.