യൂണിഫൈഡ് മോഡലിങ്ങ് ലാംഗ്വേജ്

പ്രോഗ്രാമിങ് ഭാഷ
(Unified Modeling Language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങ് മേഖലയിൽ ഉപയോഗിക്കപ്പെടുന്ന മാനകീകരിക്കപ്പെട്ട പൊതുപയോഗ മോഡലിങ്ങ് ലാംഗ്വേജാണ്‌ യൂണിഫൈഡ് മോഡലിങ്ങ് ലാംഗ്വേജ് (Unified Modeling Language) അഥവാ യു.എം.എൽ. (UML) ഒബ്ജക്റ്റ് മാനേജ്മന്റ് ഗ്രൂപ്പ് എന്ന കൂട്ടയ്മയാണ്‌ ഈ മാനദണ്ഡം നിർമ്മിച്ചതും പരിപാലിക്കുന്നതും.

UML logo
UML logo
ഒരു കൂട്ടം യു.എം.എൽ. രേഖാചിത്രങ്ങൾ.

സോഫ്റ്റ്‌വെയർ സംബന്ധമായ വ്യൂഹങ്ങളുടെ ദൃശ്യമാതൃകൾ സൃഷ്ടിക്കുന്നതിന്‌ ഒരു കൂട്ടം സചിത്ര പ്രതീകങ്ങൾ അടങ്ങിയതാണ്‌ യു.എം.എൽ.

രേഖാചിത്രങ്ങൾ

തിരുത്തുക

യു.എം.എൽ. 2.2 പ്രകാരം രണ്ട് വിഭാഗങ്ങളിലായി മൊത്തം 14 തരം രേഖാചിത്രതരങ്ങളുണ്ട്. ഏഴെണ്ണം ഘടനാപരമായ വിവരണങ്ങൾക്കുള്ളതും ബാക്കി ഏഴെണ്ണം പൊതുവായ പെരുമാറ്റങ്ങൾക്കുള്ളതുമാണ്‌ ‌(behavior), വ്യത്യസ്ത തലത്തിലുള്ള പരസ്പരപ്രവർത്തനങ്ങൾക്കുള്ള നാലെണ്ണവും ഇവയിൽപ്പെടുന്നു. ഒരോതരവും തഴേയുള്ള ചിത്രത്തിൽ ശ്രേണിയിലായി കാണിച്ചിരിക്കുന്നു.

 
യു.എം.എൽ. 2.2 ലെ രേഖാചിത്രതരങ്ങൾ ക്ലാസ് രേഖാചിത്രത്തിന്റെ രൂപത്തിൽ ഒരു ശ്രേണിയിലായി കാണിച്ചിരിക്കുന്നു.

ചിത്രത്തിലെ യു.എം.എൽ. എലിമെന്റുകളുടെ ഉപയോഗം പ്രത്യേക രേഖാചിത്രങ്ങളിൽതന്നെ വേണമെന്ന നിബന്ധനം യു.എം.എല്ലിൽ ഇല്ല. ഏത് യു.എം.എൽ. എലിമെന്റും ഏതു തരം രേഖാചിത്രത്തിലും വരാവുന്നതാണ്‌; യു.എം.എൽ. 2.0 ഈ ഇളവ് ഭാഗികമായി പരിമിതിപ്പെടുത്തിയിട്ടുണ്ട്. കൂടുതലായി രേഖാചിത്രതരങ്ങൾ നിർവ്വചിക്കുകയോ, കൂടുതൽ പ്രതീകങ്ങൾ ചേർത്ത് നിലവിലുള്ളവ വികസിപ്പിക്കുകയുമാവാം.

ഘടനാ രേഖാചിത്രങ്ങൾ (Structure diagrams)

തിരുത്തുക

ഒരു വ്യൂഹത്തിലെ ഏതെല്ലാം കാര്യങ്ങൾ (things) മോഡൽ ചെയ്യപ്പെടണം എന്നതിനാണ്‌ ഘടനാപരമായ രേഖാചിത്രങ്ങൾ ഊന്നൽ നൽകുന്നത്.

  • ക്ലാസ് രേഖാചിത്രം: ഒരു വ്യൂഹത്തിന്റെ ഘടന അവയിലെ ക്ലാസ്സുകളും ആ ക്ലാസ്സുകളുടെ വിശേഷണങ്ങൾ (attributes) ബാന്ധവങ്ങൾ (relationships) എന്നിവയുൾപ്പെടെ പ്രദർശിപ്പിച്ചുകൊണ്ട് വിശദീകരിക്കുന്നു.
  • കമ്പോണന്റ് രേഖാചിത്രം: ഒരു വ്യൂഹം എങ്ങനെ വ്യത്യസ്ത ഘടകങ്ങളാക്കിത്തിരിച്ചിരിക്കുന്നുവെന്നും, ആ ഘടകങ്ങൾ തമ്മിലുള്ള ശ്രയങ്ങളും വെളിവാക്കുന്നു.