ഉന ജില്ല
ഇന്ത്യയിലെ ഹിമാചൽപ്രദേശിലെ ഒരു ജില്ലയാണ് ഉന. ഈ ജില്ല പഞ്ചാബിലെ ഹോഷ്യർപൂര് രൂപനഗർ ജില്ലകളുമായും, ഹിമാചൽപ്രദേശിലെ കാങ്ഡ ഹമിർപൂര് ബിലാസ്പുർ ജില്ലകളുമായും ഉന ജില്ല അതിർത്തി പങ്കെടുന്നു. ഇവിടെ താഴ്ന്ന കുന്നുകൾ-മലനിരകളാണ് സാധാരണയായി കാണാൻ കഴിയുക. പ്രധാന വ്യവസായ ഇടമായി അറിയപ്പെടുന്ന ഉന സഞ്ചാരികളുടെ ധരംശാല കുളു മനാലി ജ്വാലാമുഖി എന്നിവിടങ്ങളിലെ യാത്രയ്ക്കായി മാറിയ ഒരു സഞ്ചാര പാതയിലെ പട്ടണമായി മാറി.
Una ജില്ല ऊना | |
---|---|
Una ജില്ല (ഹിമാചൽ പ്രദേശ്) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഹിമാചൽ പ്രദേശ് |
ആസ്ഥാനം | ഉന, ഹിമാചൽ പ്രദേശ് |
താലൂക്കുകൾ | 5 |
(2011) | |
• ആകെ | 5,21,057 |
• നഗരപ്രദേശം | 8.8% |
• സാക്ഷരത | 87.23% |
• സ്ത്രീപുരുഷ അനുപാതം | 977 |
നിർദ്ദേശാങ്കം | 31°28′34″N 76°16′13″E / 31.47611°N 76.27028°E |
ശരാശരി വാർഷിക പാതം | 1253 mm |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ഭൂമിശാസ്ത്രം
തിരുത്തുകഹിമാചൽ പ്രദേശിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് ഉന സ്ഥിതി ചെയ്യുന്നത്. ഉന ജില്ലയുടെ വടക്കുഭാഗത്ത് ബിയാസ് നദിയും കിഴക്ക് സത്ലജ് നദിയും ഒഴുകുന്നു.[1]
ജനസംഖ്യ
തിരുത്തുക2011 ലെ സെൻസസ് പ്രകാരം ഉന ജില്ലയിലെ ജനസംഖ്യ 521,057 ആണ്.[2] ഇത് ആഫ്രിക്കൻ വൻകരയിലെ ഒരു റിപ്പബ്ലിക് ദ്വീപസമൂഹമായ കേപ്പ് വേർഡ് രാജ്യത്തിന് ഏകദേശം തുല്യമാണ്.[3] ഇവിടെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 338 (880 ചതുരശ്ര മൈൽ) ആളുകളാണ്.ജനസംഖ്യാ വളർച്ചാ നിരക്ക് 2001-2011 ആയപ്പോഴേക്കും 16.24 ശതമാനമായിരുന്നു.[2] ഓരോ 1000 പുരുഷന്മാർക്കും 977 സ്ത്രീകളുടെ ലിംഗാനുപാതം ഉനയിൽ ഉണ്ട്. സാക്ഷരതാ നിരക്ക് 87.23 ശതമാനമാണ്.[2]
റാങ്ക് | ഭാഷ | 1961 കാനേഷുമാരി[5] |
---|---|---|
1 | ഹിന്ദി | 71.2% |
2 | പഞ്ചാബി | 28.4% |
3 | മറ്റുള്ളവ | 0.4% |
വിനോദസഞ്ചാര ആകർഷണങ്ങൾ
തിരുത്തുക- ഗോബിന്ദ് സാഗർ സംഭരണി
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Official Link Archived 2016-10-25 at the Wayback Machine.
- Una Profile
- Una District Cultural and Religious Heritage
അവലംബം
തിരുത്തുക- ↑ "Swan River". Archived from the original on 2012-10-01.
- ↑ 2.0 2.1 2.2 "District Census 2011". Census2011.co.in. 2011. Retrieved 2011-09-30.
- ↑ US Directorate of Intelligence. "Country Comparison:Population". Archived from the original on 2011-09-27. Retrieved 2011-10-01.
Cape Verde 516,100 July 2011 est.
- ↑ http://www.census2011.co.in/census/district/235-una.html
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-08-07. Retrieved 2018-10-16.