ഉല്ലാസ്കർ ദത്ത

ഇന്ത്യൻ വിപ്ലവകാരി
(Ullaskar Dutta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉല്ലാസ്കർ ദത്ത ( ബംഗാളി : উল্লাসকর দত্ত ) (16 ഏപ്രിൽ 1885 - 17 മെയ് 1965) ബ്രിട്ടീഷ് കൊളോണിയൽ ഉദ്യോഗസ്ഥർക്കെതിരെ ഉപയോഗിക്കാൻ ഉദ്ദേശിച്ചു ബോംബുകൾ നിർമ്മിച്ച ഒരു ബംഗാളി ഇന്ത്യൻ വിപ്ലവകാരിയായിരുന്നു.

ഉല്ലാസ്കർ ദത്ത

ആദ്യകാലം

തിരുത്തുക

ഒരു ബൈദ്യ കുടുംബത്തിൽ ഇന്നത്തെ ബംഗ്ലാദേശിലെ ബ്രഹ്മബാരിയാ ജില്ലയിൽ കാലികച്ച ഗ്രാമത്തിൽ ഉല്ലാസ്കർ ജനിച്ചു. പിതാവ് ദ്വിജദാസ് ദത്തഗുപ്ത ബ്രാഹ്മ സമാജത്തിലെ അംഗമായിരുന്നു . ലണ്ടൻ യൂണിവേഴ്സിറ്റിയിൽ കൃഷിയിൽ ബിരുദവും ഉണ്ടായിരുന്നു. 1903- ൽ പ്രവേശന പരീക്ഷ പാസായശേഷം അദ്ദേഹം കൊൽക്കത്ത പ്രസിഡന്റ് കോളജിൽ പ്രവേശിച്ചു. എന്നാൽ ബംഗാളിയെക്കുറിച്ച് ചില അപമാനകരമായ അഭിപ്രായം രേഖപ്പെടുത്തിയ ബ്രിട്ടീഷ് പ്രൊഫസർ റസ്സലിനെ തല്ലിച്ചതച്ചതിന് അദ്ദേഹത്തെ കോളേജിൽ നിന്ന് റസ്റ്റിക്കേഷൻ ചെയ്തു.

വിപ്ലവ പ്രവർത്തനങ്ങൾ

തിരുത്തുക

യുഗാന്തർ ‎പാർട്ടിയിൽ അംഗമായിരുന്ന അദ്ദേഹം ബോംബ് നിർമ്മാണത്തിൽ വിദഗ്ദ്ധനായിരുന്നു. കിഡ്സ്ഫോർഡിലെ ക്രൂര മജിസ്ട്രേറ്റിനെ കൊല്ലാനുള്ള ശ്രമത്തിൽ ഉല്ലാസ്കറും ഹേം ചന്ദ്ര ദാസും[1] നിർമ്മിച്ച ബോംബ് ഖുദ്റാം ബോസ് ആണ് ഉപയോഗിച്ചത്. എന്നാൽ, ജുഗന്തർ ഗ്രൂപ്പിലെ പല അംഗങ്ങളെയും ഉല്ലാസ്കർ ദത്ത, ബരീന്ദ്ര കുമാർ ഘോഷ് , ഖുദിരം എന്നിവരെ പിടികൂടി.

വിചാരണയും ശിക്ഷയും

തിരുത്തുക

പ്രസിദ്ധമായ അലിപ്പോർ ബോംബ് കേസിൽ 1908 മേയ് 2-ന് ഉല്ലാസ്കറിനെ അറസ്റ്റ് ചെയ്യുകയും 1909-ൽ തൂക്കിക്കൊല്ലാൻ വിധിക്കുകയും ചെയ്തു. പിന്നീട് അപ്പീൽ വഴി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്ക് നാടുകടത്തുകയും ചെയ്തു.

സെല്ലുലാർ ജയിൽ

തിരുത്തുക

ഉല്ലാസ്കറിന് സെല്ലുലാർ ജയിലിൽ ക്രൂരമായ പീഡനത്തിന് വിധേയനാകുകയും അദ്ദേഹത്തിന്റെ മാനസിക ബാലൻസ് നഷ്ടപ്പെടുകയും ചെയ്തു. 1920 -ൽ അദ്ദേഹം സ്വതന്ത്രനായി. കൊൽക്കത്തയിലേക്ക് തിരിച്ചു.

പിന്നീടുള്ള ജീവിതം

തിരുത്തുക

ഉല്ലാസ്കർ 1931-ൽ വീണ്ടും അറസ്റ്റിലാവുകയും 18 മാസം തടവിനു ശിക്ഷിക്കുകയും ചെയ്തു. 1947- ൽ കൊളോണിയൽ ഭരണം അവസാനിച്ചപ്പോൾ അദ്ദേഹം തന്റെ സ്വന്തം ഗ്രാമമായ കാളിക്കച്ചായിലേക്ക് മടങ്ങി. പത്തു വർഷത്തെ ഏകാന്തജീവിതത്തിനുശേഷം 1957- ൽ കൊൽക്കത്തയിൽ തിരിച്ചെത്തിയതിനു ശേഷം അദ്ദേഹം ശാരീരിക വൈകല്യമുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ആസാമിൽ താമസിക്കുകയും പിൽക്കാലജീവിതം അവിടെ ചെലവഴിക്കുകയും ചെയ്തു. 1965 മേയ് 17-ന് അദ്ദേഹം മരിച്ചു. .[2] അടുത്തിടെ കൊൽക്കത്തയിലും സിൽച്ചാറിലെ രണ്ടു റോഡുകളിലും അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്.

  • Dvipantarer Katha (The Tale of Deportation)
  • അമർ കറാജിബാൻ (മൈ പ്രിസൺ ലൈഫ്) (- ട്വൽവ് ഈയർസ് ഓഫ് പ്രിസൺ ലൈഫ് ഇൻ 1924 എന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു).
  1. Government of India, Home Political Department A. Proceedings, May 1908, Nos. 112-150 Archived 2018-03-05 at the Wayback Machine.
  2. Official Report, Assam Legislative Assembly

ബാഹ്യ ലിങ്കുകൾ

തിരുത്തുക
  • Litu, Shekh Muhammad Sayed Ullah (2012). "Datta, Ullaskar". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  • Cellular jail website
"https://ml.wikipedia.org/w/index.php?title=ഉല്ലാസ്കർ_ദത്ത&oldid=3625639" എന്ന താളിൽനിന്ന് ശേഖരിച്ചത്