തൊലിയിലെ അൾസർ

(Ulcer (dermatology) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്വക്കിലോ മ്യൂക്കസ് പാളിയിലോ ഉണ്ടാകുന്ന വൃണത്തെയാണ് സാധാരണഗതിയിൽ അൾസർ എന്നു വിളിക്കുന്നത്. ഇതോടൊപ്പം കലകളുടെ നാശവും ഉണ്ടാകും. ഈ വൃണങ്ങൾ കാരണം എപിഡെർമിസും പലപ്പോഴും ഡെർമിസിന്റെയും തൊലിക്കടിയിലുള്ള കൊഴുപ്പിന്റെപോലും നാശമുണ്ടാകാം. കാലുകളിലാണ് കൂടുതലും ത്വക്കിലെ അൾസറുണ്ടാകുന്നത്. തൊലിയിലുണ്ടാകുന്ന അൾസറിനു ചുറ്റും കോശജ്വലനം മൂലം ചുവന്ന തൊലിയാവും ഉണ്ടാവുക. ചൂടോ, തണുപ്പോ, ഇറിറ്റേഷനോ, രക്തചംക്രമണത്തിന്റെ കുഴപ്പമോ മൂലമാണ് ത്വക്കിലെ അൾസർ സാധാരണഗതിയിൽ ഉണ്ടാകുന്നത്. കിടപ്പിലാകുന്നതും മറ്റും മൂലം കലകൾ തുടർച്ചയായി അധികം സമയം സമ്മർദ്ദമേൽക്കുന്നതും ഇതിനു കാരണമാകും. ഇത്തരത്തിൽ മർദ്ദമേൽക്കുന്നത് രക്തസഞ്ചാരം കുറയുന്നതിനും കിടക്ക വൃണങ്ങൾ ഉണ്ടാകുന്നതിനു കാരണമാകും.[1] വൃണങ്ങളിൽ അണുബാധയുണ്ടാവുകയും, അതുമൂലം പഴുപ്പുണ്ടാവുകയും ചെയ്യാറുണ്ട്.

തൊലിയിലെ അൾസർ
സ്പെഷ്യാലിറ്റിഡെർമറ്റോളജി, ശസ്ത്രക്രിയ Edit this on Wikidata
  1. Kumar, Vinay; Fausto, Nelso; Abbas, Abul (2004) Robbins & Cotran Pathologic Basis of Disease (7th ed.). Saunders. Page 1230. ISBN 0-7216-0187-1.
"https://ml.wikipedia.org/w/index.php?title=തൊലിയിലെ_അൾസർ&oldid=1929244" എന്ന താളിൽനിന്ന് ശേഖരിച്ചത്