ഉലാൻബാതാർ

(Ulan Bator എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മംഗോളിയയുടെ തലസ്ഥാനമാണ് ഉലാൻബാതാർ അഥവാ ഉലാൻ ബതോർ. ബോഗ്ദ ഊൾ പർവ്വതത്തിന്റെ താഴ്‍വരയിൽ സെലൻഗയുടെ പോഷകനദിയായ തൂൾ നദിയുടെ കരയിലാണ് നഗരം സ്ഥിതിചെയ്യുന്നത്. 1639-ൽ സ്ഥാപിതമായപ്പോഴുള്ള നഗരനാമം ഊർഗ എന്നായിരുന്നു. ഇന്നത്തെ നഗരത്തിനു 400 കീ.മീറ്റർ അകലെയുള്ള ദാ ഹുറീ ബുദ്ധമത വിഹാരത്തിന്റെ ആസ്ഥാനത്തായിരുന്നു നഗരം സ്ഥാപിതമായത്. 18-ആം നൂറ്റാണ്ടിലാണ് ഇന്നത്തെ സ്ഥാനത്ത് നഗരം ഉയർന്നു വന്നത്. 1860-ൽ റഷ്യയ്ക്കും ചൈനയ്ക്കുമിടയിലെ തേയില വ്യാപാരപാതയിലെ പ്രധാന കേന്ദ്രമായി നഗരം വികസിച്ചു. 1921-ൽ മംഗോളിയ ജനകീയ റിപ്പബ്ലിക്കായപ്പോൾ തലസ്ഥാനമായി. 1924-ലാണ് ഉലാൻബാതാർ എന്ന പേരു നല്കിയത്. ഉലാൻ എന്നാൽ ചുവപ്പും ബാതാർ എന്നാൽ നായകനുമെന്നുമാണർത്ഥം. ദാംദിനി സുബാതാർ എന്ന വിപ്ലവനായകന്റെ സ്മരണാർത്ഥമായിരുന്നു നഗരത്തിന്റെ പേരുമാറ്റിയത്. ചെങ്കിസ്ഖാൻ അന്താരാഷ്ട്ര വിമാനത്താവളം, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് മംഗോളിയ എന്നിവ ഉലാൻബാതാറിലാണ് സ്ഥിതി ചെയ്യുന്നത്.

Ulan Bator

Улаанбаатар
Official Cyrillic transcription(s)
 • Mongolian cyrillicУлаанбаатар
 • TranscriptionUlaanbaatar
Classical Mongolian transcription(s)
 • Mongolian scriptᠤᠯᠠᠭᠠᠨᠪᠠᠭᠠᠲᠤᠷ
 • TranscriptionUlaganbagatur
Ulan Bator City
Ulan Bator City
ഔദ്യോഗിക ചിഹ്നം Ulan Bator
Coat of arms
Nickname(s): 
УБ (UB), Нийслэл (capital), Хот (city)
CountryMongolia
Established as Urga
ᠥᠭᠦᠭᠡ
1639
current location1778
Ulan Bator1924
ഭരണസമ്പ്രദായം
വിസ്തീർണ്ണം
 • ആകെ4,704.4 ച.കി.മീ.(1,816.3 ച മൈ)
ഉയരം
1,350 മീ(4,429 അടി)
ജനസംഖ്യ
 (2013)
 • ആകെ1,372,000[1]
 • ജനസാന്ദ്രത272/ച.കി.മീ.(704/ച മൈ)
സമയമേഖലUTC+8 (H)
Postal code
210 xxx
ഏരിയ കോഡ്+976 (0)11
License plateУБ_ (_ variable)
ISO 3166-2MN-1
വെബ്സൈറ്റ്www.ulaanbaatar.mn
  1. ": Нийслэлийн статистикийн газар - Статистик үзүүлэлт - 01. Хүн амын тоо, хүйсээр, оны эхэнд, мянган хүн :". Statis.ub.gov.mn. Archived from the original on 2013-12-02. Retrieved 2014-09-07.
"https://ml.wikipedia.org/w/index.php?title=ഉലാൻബാതാർ&oldid=4119809" എന്ന താളിൽനിന്ന് ശേഖരിച്ചത്