ഉക്രേനിയൻ നാടോടി സംഗീതം

(Ukrainian folk music എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉക്രേനിയൻ നാടോടി സംഗീതത്തിൽ പരമ്പരാഗത, നാടോടിസംഗീതവും നാടോടി-പ്രചോദിത ജനപ്രിയസംഗീതവും നാടോടി പ്രചോദനാത്മക ക്ലാസിക്കൽ പാരമ്പര്യസംഗീതവും ഉൾപ്പെടുന്നു.

Ukrainian folk choir

ഇരുപതാം നൂറ്റാണ്ടിൽ ഉക്രെയ്നിൽ നിരവധി എത്‌നോഗ്രാഫിക്, ഫോക്ലോറിക് മേളകൾ സ്ഥാപിക്കുകയും ജനപ്രീതി നേടുകയും ചെയ്തു. സോവിയറ്റ് കാലഘട്ടത്തിൽ, സംഗീതം ഒരു നിയന്ത്രിത ക്രയവസ്തുവായിരുന്നു. അത് ജനസംഖ്യയുടെ പ്രബോധനത്തിനുള്ള ഉപകരണമായി ഉപയോഗിച്ചു. തൽഫലമായി, ഉക്രേനിയൻ നാടോടി സംഗീതജ്ഞരുടെയും മേളകളുടെയും ശേഖരം നിയന്ത്രണവിധേയമാക്കുകയും ക്ലിപ്‌തപ്പെടുത്തുകയും ചെയ്തു.

വോക്കൽ സംഗീതം

തിരുത്തുക

ആധികാരിക നാടോടി ആലാപനം

തിരുത്തുക

ഉക്രേനിയക്കാർ, പ്രത്യേകിച്ച് കിഴക്കൻ ഉക്രെയ്നിലെ വൈറ്റ് വോയ്സ് (ഉക്രേനിയൻ: Білий голос) എന്ന പരമ്പരാഗത ആലാപന ശൈലിയിയിലുള്ള ഒരു പ്രത്യേക ഗാനം ആലപിച്ചു. ഇത് നിയന്ത്രിത ആക്രോശത്തിനോ അലർച്ചയ്‌ക്കോ സമാനമാണ്. വോക്കൽ ശ്രേണി നിയന്ത്രിതവും താഴ്ന്ന ടെസിറ്റുറയിലുമാണ്. സമീപകാലത്ത് ഈ പ്രത്യേക ആലാപനത്തെക്കുറിച്ച് പഠിക്കാൻ വോക്കൽ കോഴ്സുകൾ സ്ഥാപിച്ചു. ആധുനിക യുഗത്തിലെ പരമ്പരാഗത ഉക്രേനിയൻ നാടോടി ആലാപനത്തിന്റെ ഏറ്റവും ജനപ്രീതിയാർജ്ജിച്ചവരിൽ നീന മാറ്റ്വിയെങ്കോയും റൈസ കൈറിചെങ്കോയും ഉൾപ്പെടുന്നു.

ആധികാരിക നാടോടി ആലാപന മേളകൾ

തിരുത്തുക

3-ൽ സമന്വയ ആലാപനം, ഇടയ്ക്കിടെ 4 പാർട്ട് ഹാർമണി എന്നിവ ഉക്രെയ്നിലെ പരമ്പരാഗത ഗ്രാമീണ സംഗീതത്തിന്റെ സവിശേഷതകളിലൊന്നാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മധ്യ ഉക്രെയ്നിൽ ഉപയോഗിച്ച മൾട്ടി-പാർട്ട് ആലാപനം സവിശേഷമാണെന്ന് കരുതപ്പെടുന്നു. നിരവധി നാടോടി ഗായകസംഘങ്ങൾ സ്ഥാപിക്കുകയും (ഓഖ്‌മാറ്റിൻസ്കി ഗായകസംഘം) കോറൽ ആലാപന രീതിയെക്കുറിച്ച് പഠനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

പള്ളി സംഗീതത്തെ എതിർത്തുകൊണ്ട് സോവിയറ്റ് കാലഘട്ടത്തിൽ ഇതിനെ പിന്തുണച്ചിരുന്നു. കാരണം ഗ്രാമീണ ഗാനം കൂടുതൽ തൊഴിലാളിവർഗ്ഗത്തിന്റേതാണെന്ന് അധികൃതർ വീക്ഷിച്ചു. അടുത്ത കാലത്തായി (1980 കൾക്ക് ശേഷം) കിഴക്കൻ ഉക്രെയ്നിൽ ആധികാരിക സമന്വയ ആലാപനത്തിലേക്കുള്ള ഒരു മുന്നേറ്റമുണ്ട്. അവിടെ വിവിധ മേളകളും ഉത്സവങ്ങളും സ്ഥാപിച്ച് ഈ രീതിയിലുള്ള സംഗീതത്തെ കേന്ദ്രീകരിച്ചിരുന്നു. ഡൈക്ക് പോൾ, ബോഷിചി എന്നിവയാണ് ഈ പാരമ്പര്യത്തിൽ ശ്രദ്ധേയമായ ഗ്രൂപ്പുകൾ.

ഫോക്ലോറിക് മേളകൾ

തിരുത്തുക

1889 ൽ ഡോ. മൈക്കോള ഡെമുട്‌സ്കി സംഘടിപ്പിച്ച ഓഖ്‌മാറ്റിൻസ്കി വില്ലേജ് ഫോക്ക് ക്വയറാണ് ഉക്രെയ്നിലെ ആദ്യത്തെ മേള. ഇരുപതാം നൂറ്റാണ്ടിൽ എത്‌നോഗ്രാഫിക് മേളകൾ പ്രചാരത്തിലായി. ഇവ സാധാരണയായി ഗായകസംഘങ്ങളായിരുന്നു. പലപ്പോഴും ഓർക്കസ്ട്ര അനുഗമിക്കുന്നവരും ചിലപ്പോൾ ഒരു കൂട്ടം നർത്തകികളുമായിരുന്നു. പ്രദേശത്തെ വംശീയ നാടോടി സംഗീതത്തെ അടിസ്ഥാനമാക്കിയാണ് അവർ ആദ്യം രചനകൾ നടത്തിയത്. എന്നിരുന്നാലും കഴിഞ്ഞ 40 വർഷമായി അവരുടെ പ്രകടന ശൈലിയും മെറ്റീരിയലും സംബന്ധിച്ച് കൂടുതൽ അക്കാദമിക് ആയി.

ഉക്രേനിയൻ നാടോടി ഗാന ഘടകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പാശ്ചാത്യ സംഗീതം

തിരുത്തുക

വേർ ഹാവ് ആൾ ഫ്ളവേഴ്സ് ഗോൺ?

തിരുത്തുക

പീറ്റ് സീഗറും ജോ ഹിക്കേഴ്സണും ചേർന്ന് എഴുതിയ 1960 കളിലെ ഒരു നാടോടി ഗാനമാണ് വേർ ഹാവ് ആൾ ഫ്ളവേഴ്സ് ഗോൺ?. ഒരു സംഗീത കച്ചേരിക്ക് പോകുമ്പോൾ സീഗർ ഈ ഗാനത്തിന്റെ പ്രചോദനം കണ്ടെത്തി. തന്റെ നോട്ട്ബുക്കിലെ ഒരേടിലൂടെ അദ്ദേഹം ഈ ഭാഗം കണ്ടു."Where are the flowers, the girls have plucked them. Where are the girls, they've all taken husbands. Where are the men, they're all in the army." മിഖായേൽ ഷോലോഖോവ് എഴുതിയ ഡോൺ ശാന്തമായൊഴുകുന്നു എന്ന നോവലിൽ പരാമർശിക്കപ്പെടുന്ന ഉക്രേനിയൻ, കോസാക്ക് നാടോടി ഗാനങ്ങളിൽ നിന്നുള്ളതാണ് ഈ വരികൾ. "ഡ്രിൽ, യെ ടാരിയേഴ്സ്, ഡ്രിൽ" ന്റെ ലംബർജാക്ക് പതിപ്പായ ഇത് സീഗർ ഒരു രാഗത്തിന് അനുയോജ്യമാക്കി. മൂന്ന് വാക്യങ്ങൾ മാത്രം ഉപയോഗിച്ച്, ഒരു റെയിൻബോ ക്വസ്റ്റ് ആൽബത്തിലെ ഒരു മെഡ്‌ലിയിൽ അദ്ദേഹം അത് റെക്കോർഡുചെയ്‌യുകയും അത് മറക്കുകയും ചെയ്തു. ജോ ഹിക്കേഴ്സൺ പിന്നീട് നാലും അഞ്ചും വാക്യങ്ങൾ ചേർത്തു.

"സമ്മർടൈം"

തിരുത്തുക

1935 ലെ പോർജി ആന്റ് ബെസ് എന്ന ഓപ്പറയ്ക്ക് ജോർജ്ജ് ഗെർഷ്വിൻ രചിച്ച ഒരു അരിയായാണ് "സമ്മർടൈം". പോർഗി എന്ന നോവലിന്റെ രചയിതാവായ ഡുബോസ് ഹേവാർഡിന്റെ വരികളാണ് ഈ ഗാനം. എസ്‌കാപ്പ് ഈ ഗാനം ഇറാ ഗെർഷ്വിന് നൽകിയിട്ടുണ്ട്. [1] അതിനുശേഷം ഇത് ഒരു ജാസ് സ്റ്റാൻഡേർഡായി മാറി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തെ ആഫ്രിക്കൻ അമേരിക്കൻ നാടോടി സംഗീതത്തിന്റെ ശൈലിയിൽ ഇത് ഒരു ആത്മീയമാണെങ്കിലും,[2][3] ഉക്രേനിയൻ-കനേഡിയൻ സംഗീതസംവിധായകനും ഗായകനുമായ അലക്സിസ് കൊച്ചൻ അഭിപ്രായപ്പെട്ടത് 1929 ൽ (അല്ലെങ്കിൽ 1926) അലക്സാണ്ടർ കോഷെറ്റ്‌സിന്റെ ഉക്രേനിയൻ ദേശീയ കോറസിന്റെ ന്യൂയോർക്ക് സിറ്റി പ്രകടനത്തിൽ ഗെർഷ്വിന്റെ പ്രചോദനത്തിന്റെ ചില ഭാഗങ്ങൾ ഉക്രേനിയൻ താരാട്ടുപാട്ട്‌ ഓയി ഖോദയത്ത് സൺ കൊളോ വിക്കോൺ (A Dream Passes By The Windows) കേട്ടതുകൊണ്ടാകാം.[4]

  1. ""Summertime" at ASCAP". Archived from the original on 2006-02-11. Retrieved 2021-03-01.
  2. Howard Pollack, George Gershwin: his life and work, University of California Press, 2006, p.589
  3. William Hyland, George Gershwin: a new biography, Greenwood Publishing Group, 2003, p.171
  4. Helen Smindak DATELINE NEW YORK: Kochan and Kytasty delve deeply into musical past Archived 2016-03-04 at the Wayback Machine., The Ukrainian Weekly, 24 May 1998

പുറംകണ്ണികൾ

തിരുത്തുക