ഉദയ്‌പൂർ ജില്ല
രാജസ്ഥാനിലെ ജില്ല
(Udaipur district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജസ്ഥാനിലുള്ള മുപ്പത്തിമൂന്നു ജില്ലകളിലെ ഒരു ജില്ലയാണ് ഉദയ്‌പൂർ ജില്ല. ചരിത്ര പ്രസിദ്ധമായ ഉദയ്‌പൂർപട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. ഈ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ആരവല്ലി പർവതനിര സ്ഥിതി ചെയ്യുന്നു. ഈ ജില്ലയുടെ വടക്ക് ഭാഗം രാജ്സമന്ദ് ജില്ലയും കിഴക്ക് ചിതൗർഗഡ് ജില്ലയും തെക്കുകിഴക്കായി ബന്സ്വര ജില്ലയും തെക്കുപടിഞ്ഞാറായി ഗുജറാത്ത് സംസ്ഥാനവും സ്ഥിതി ചെയ്യുന്നു.രാജസ്ഥാനിലെ മേവാർ മേഖലയിൽ ഉൾപെടുന്ന ജില്ലയാണ് ഉദയ്പൂർ.