ഉബ്സുനുർ ഹോളോ

(Ubsunur Hollow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ubsunur Hollow covers the western part of the Uvs Nuur drainage basin
മങ്കോളിയയുടെ പ്രാദേശിക അതിരിലും, റഷ്യയിലെ റിപ്പബ്ലിക്ക് ഓഫ് ടുവ യിലും വ്യാപിച്ചുകിടക്കുന്ന ലോലമായ പർവതങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു എന്റോർഹിയെക് നദീതടമോ, അല്ലെങ്കിൽ ഗർത്തമോ ആണ്  ഉബ്സുനുർ ഹോളോ (യുവിഎസ് തടാകത്തിന്റെ നദീമുഖമെന്നും അറിയപ്പെടുന്നു.മങ്കോളിയൻ: Увс нуурын хотгор)ഇത് വളരെ വലുതും ആഴം കുറ‍ഞ്ഞതും,  നടുവായി ചെറിയ നദികളുമുള്ള നദീമുഖമാണ്.പല ചെറിയ നദികളും ഈ വഴി പോകുന്നു.[1]
തന്നു ഒല , ആൽറ്റൈ എന്നീ പർവതപ്രവിശ്യകളിൽ കാണപ്പെടുന്നു, ഉയർത്തപ്പെട്ട സമതലങ്ങളുടേയും, ഗർത്തങ്ങളുടേയും, കലവറയുടെ ഭാഗമാണിത്. ഉത്തരാർദ്ധഗോളത്തിലെ തെക്ക് തുന്ദ്ര ഭാഗത്താണ്  മിക്ക വടക്കൻ മരഭൂമികളും കൂട്ടിമുട്ടുന്നത്.2003-ലാണ് ഉബ്സുനുർ ഹോളോ -യിനെകുറിച്ച് ലോക പൈതൃകസ്ഥാനപട്ടികയിൽ എഴുതിചേർത്തത്.


യുവിഎസ് നദിയുടെ തുറമുഖത്തിന്റെ മുഴുവൻ വിസ്തൃതി 70,000 കിലോമീറ്റർ സ്കൊയറാണ്. ഇതിന്റെ ശ്രേഷ്ഠമായ ഭാഗം സ്ഥിതിചെയ്യുന്നച് മങ്കോളിയയിലും,(Khövsgöl, Zavkhan and Uvs Provinces), റഷ്യയുടെ വടക്കൻ ഭാഗത്തുമായിട്ടാണ്.

പുരാവസ്‌തുശാസ്‌ത്രം

തിരുത്തുക

സാംസ്കാരികമായ പൈതൃകത്തിന്റെ പേരിലാണ് ഉബ്സുനുർ ഹോളോ പ്രശസ്തമായത്,ഒപ്പം ഇതാണ് മദ്ധ്യേഷയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടം, കാരണം ഈ ഇടത്തിന്റെ വായിച്ചെടുത്തു പൂർത്തിയാകാത്ത പുരാവസ്തുശാസ്ത്രവും, പ്രധാനമായി മദ്ധ്യകാലഘട്ടത്തേയും, ബുദ്ധ ക്ഷേത്രങ്ങളുടേയും,അവശിഷ്ടങ്ങളായ ശവകല്ലറകളായ മൺകോട്ടകളും, കല്ലുകളിലെ കൊത്തുപണികളും, കല്ല് ശിൽപ്പങ്ങളും,  മാണ്. 20,000 ശവകല്ലറകളായ മൺകോട്ടകളവിടെയുണ്ട്, അതിലെ പലതും എജിപ്ഷ്യൻ പിരമിഡുകളേക്കാളും കാലപ്പഴക്കം വന്നവയാണ്.[2]

1995-ലാണ് ലോക പൈതൃകസ്ഥാനത്തിനായി ഉബ്സുനുർ ഹോളോ -യോ മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ സമഗ്രമായ നീർമറി പ്രദേശമായി നോമിനേറ്റ് ചെയ്തത്.മദ്ധ്യേഷ്യയിൽ, സ്കിത്ത്യൻസ്, ടർക്ക്സ, ഹൻസ് തുടങ്ങിയ നാടോടി സമുഹങ്ങളിൽ നിന്ന് 40,000 പുരാവസ്തു ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[3]

ജന്തു ജീവിതം

തിരുത്തുക
 
മങ്കോളിയൻ സ്റ്റെപ്പെ
 
ഹിമപ്പുലി

ഉബ്സുനുർ ഗർത്തം മങ്കോളിയയുടേയും, റഷ്യയുടേയും അതിരിൽ 10,000 കിലോമീറ്റർ സ്കൊയർ വലിപ്പത്തിൽ വ്യാപിച്ചുകിടക്കുന്നു.[4]കൂടാതെ ഇത് വ്യത്യസ്തമായ കാലാവസ്ഥകളടങ്ങുന്ന ഒരു ഇടമാണ്, ഇവിടെ വ്യത്യസ്ത ഇടങ്ങളിലായി, ഗ്ലേഷ്യറുകളും ആൽപ്പൈൻ തുന്ദ്ര, സബ് ആൽപ്പൈൻ മിഡോവ്സ്, ടൈഗ എന്നീ കാലവസ്ഥകൾ കാണപ്പെടുന്നു.

സൈബിരിയയിലേയും, മദ്ധ്യേഷയിലുമായയുള്ള ഉബ്സുനുറിന്റെ സ്ഥാനമടങ്ങുന്ന ഭുപ്രദേശത്തെ ഫ്ലോറയും, ഫോണയും, ഉയർന്ന ജൈവവൈവിധ്യമുള്ള ഇടമാണ്.ഈ മലനിരകളിലും, തുന്ദ്ര പ്രദേശത്തുമായി സൈബീരിയൻ റോ മാനും, ആൽറ്റൈ സ്നോകോക്കും ആണ് അധിവസിക്കുന്നത്.അപകടകാരിയല്ലാത്ത ഹിമകരടിയും ഇവിടെയുണ്ട്.ടൈഗ പ്രദേശത്ത് കാസ്പിൻ റെഡ് ഡിയർ,ലിന്ക്സ്, വുൾവെറിൻ എന്നിവ ജീവിക്കുന്നു.359തരത്തിലുള്ള പക്ഷിജാലങ്ങൾ ഇവിടെയുണ്ട്, അതുകൊണ്ടുന്നെ ഈ ഉബ്സുനുർ ഗർത്തം സംരക്ഷിക്കപ്പെട്ട ഒരിടമാണ്.പല പ്രാചീന ജന്തുജീവജാലങ്ങളുടേയും, നാശം ഇവിടെയാണെന്നതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.[5]

  1. "Uvs Nuur Basin in Mongolia". Nasa.gov. Retrieved 2008-02-07.
  2. "The Ubsunur Hollow". Greenpeace. Retrieved 2008-02-07.
  3. "Russia's First World Heritage Site". Retrieved 2006-12-31.
  4. "Uvs Nuur Basin, Russian Federation (Tuva) & Mongolia". United Nations Environment Programme. Archived from the original on 2007-09-29. Retrieved 2008-02-05.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; greenhouse എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഉബ്സുനുർ_ഹോളോ&oldid=4024512" എന്ന താളിൽനിന്ന് ശേഖരിച്ചത്