1960 മുതൽ 1999 വരെ യുവേഫ സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ആയിരുന്നു യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്. യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് എന്നായിരുന്നു ഈ മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകളാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. യൂറോപ്പിലെ പ്രാദേശിക കപ്പ് വിജയികളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 1998-99 സീസണിലാണ് ഈ മത്സരം അവസാനമായി സംഘടിപ്പിച്ചത്. അതിനു ശേഷം യുവേഫ കപ്പുമായി ഈ ടൂർണമെന്റിനെ ലയിപ്പിച്ചു. റദ്ദാക്കുന്നതു വരെ, യുവേഫ ചാമ്പ്യൻസ് ലീഗിനു ശേഷം യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ടൂർണമെന്റായിരുന്നു ിത്.