ടൈഫോയ്ഡ് വാക്സിൻ

(Typhoid vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടൈഫോയിഡ് പനിയെ പ്രതിരോധിക്കുന്നതിനു ഉതകുന്ന വാക്സിനാണു ടൈഫോയിഡ് വാക്സിൻ(Typhoid vaccines).[1]വാക്സിൻ രണ്ട് തരത്തിൽ നൽകപെടാറുണ്ട്. TY21a വായിലൂടെയും, v1 കാപ്സ്യലാർ പോളിസാക്കറയിഡ് വാക്സിൻ കുത്തിവെപ്പിലൂടെയും നൽകിവരുന്നു.[1] ടൈഫോയിഡ് പനിക്കെതിരെ വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന വാക്സിനാണു ടൈഫോയിഡ് വാകിസ്ൻ. രോഗം പിടിപെടാൻ ഏറെ സാധ്യതയുള്ള പ്രദേശത്ത് പ്രതിരോധകുത്തിവെപ്പ് നടത്താൻ WHO നിർദ്ദേശിക്കുന്നു. രോഗം പിടിപ്പെടാൻ ഏറെ സാധ്യതയുള്ളവർക്കും ഈ പ്രതിരോധമരുന്ന് നൽകാൻ WHO ശിപാർശ ചെയ്യുന്നു.[2] 

ടൈഫോയ്ഡ് വാക്സിൻ
Vaccine description
Target diseaseTyphoid
Type?
Clinical data
AHFS/Drugs.commonograph
MedlinePlusa607028
Identifiers
ATC codeJ07AP01 (WHO) J07AP02 J07AP03
ChemSpidernone
 ☒NcheckY (what is this?)  (verify)

ടൈഫോയിഡ് പനിയെ പ്രതിരോധിക്കുന്നതിനു ഉതകുന്ന വാക്സിനാണു ടൈഫോയിഡ് വാക്സിൻ. ഈ വാക്സിൻ രണ്ട് തരത്തിൽ നൽകപെടാറുണ്ട്. TY21a വായിലൂടെയും, v1 കാപ്സ്യലാർ പോളിസാക്കറയിഡ് വാക്സിൻ കുത്തിവെപ്പിലൂടെയും നൽകിവരുന്നു. ടൈഫോയിഡ് പനിക്കെതിരെ വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന വാക്സിനാണു ടൈഫോയിഡ് വാകിസ്ൻ. രോഗം പിടിപെടാൻ ഏറെ സാധ്യതയുള്ള പ്രദേശത്ത് പ്രതിരോധകുത്തിവെപ്പ് നടത്താൻ WHO നിർദ്ദേശിക്കുന്നു. രോഗം പിടിപ്പെടാൻ ഏറെ സാധ്യതയുള്ളവർക്കും ഈ പ്രതിരോധമരുന്ന് നൽകാൻ WHO ശിപാർശ ചെയ്യുന്നു.
ടൈഫോയിഡ് ഫലപ്രദമായി തടയുന്നതിനു പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിച്ച് നടത്താവുന്നതാണു. പ്രദേശത്തിന്റെ പ്രത്യേകതകൾ അനുസരിച്ച് ഒന്ന് മുതൽ എട്ട് വർഷകാലയളവിൽ ആവശ്യമായ മാത്രയിൽ പ്രതിരോധമരുന്ന് നൽകാവുന്നതാണു.

ഈ വാക്സിൻ ദൂഷ്യഫലങ്ങൾ ഇല്ലാത്തതാണു. HIV/AIDS ബാധിച്ചവർക്കും ഇതു നൽകാവുന്നതാണു. രോഗലക്ഷണങ്ങൾ കാണിക്കുന്നതിനു മുൻപ് തന്നെ ഈ വാക്സിൻ വായിലൂടെ നൽകാവുന്നതാണൂ. ഗർഭാവസഥയിൽ ഈ വാക്സിൻ നൽകുന്നതിനെ കുറിച്ച് ശരിയായ വിശദീകരണമില്ല. ആദ്യമായി ഈ വാക്സിൻ വികസിപ്പിച്ചെടുത്തത് 1896 ൽ അൽമോർത്ത് എഡവേർഡ് റൈറ്റ്, റിച്ചാർഡ് ഫീഫർ, വിൽഹേം കൊല്ലെ എന്നിവർ ചേർന്നാണു. അവർ വികസിപ്പിച്ചതിൽ നിന്ന് പാർശ്വഫലവിമുക്തമായ് വാകിനാണു ഇപ്പോൾ നൽകിവരുന്നത്. മനുഷ്യനു നൽകേണ്ട അത്യാവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ പ്രതിരോധമരുന്ന് ആരോഗ്യസംരക്ഷണത്തിനു അത്യന്താപേക്ഷിതമാണൂ.


അവലംബം തിരുത്തുക

  1. 1.0 1.1 "Typhoid vaccines: WHO position paper – March 2018" (PDF). Weekly Epidemiological Record. 93 (13). March 2018.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Vaccines for preventing typhoid fever". The Cochrane Database of Systematic Reviews. May 2018. doi:10.1002/14651858.CD001261.pub4.
"https://ml.wikipedia.org/w/index.php?title=ടൈഫോയ്ഡ്_വാക്സിൻ&oldid=3633006" എന്ന താളിൽനിന്ന് ശേഖരിച്ചത്