ടൈഫോയ്ഡ്
ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കുന്നതും ലോകവ്യാപകമായി കണ്ടുവരുന്നതുമായ ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്. വിഷജ്വരം , സന്നിപാതജ്വരം എന്നീ പേരുകളുമുണ്ട്. സാൽമോണല്ല ടൈഫി (Salmonella Typhi ) എന്ന ബാക്ടീരിയ അണുബാധയെ തുടർന്നാണ് ടൈഫോയ്ഡ് ഉണ്ടാകുന്നത്. ക്ഷീണം, വയറുവേദന , ക്രമേണ വർദ്ധിച്ചുവരുന്ന പനി , തലവേദന , വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ [1] .
ടൈഫോയ്ഡ് | |
---|---|
സ്പെഷ്യാലിറ്റി | Infectious diseases |
കാരണം
തിരുത്തുകസാധാരണയായി ടൈഫോയ്ഡ് പകർത്തുന്ന ബാക്ടീരിയയായ സാൽമോണല്ല ടൈഫി വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗവാഹകരുടെ മലത്തിൽ ഈ ബാക്ടീരിയ ധാരാളമായി കാണപ്പെടുന്നു. വെള്ളത്തിലും മറ്റും സാൽമോണല്ല ടൈഫിയുടെ സാന്നിധ്യം ഉണ്ടാകാൻ ഇത് ഇടയാക്കുന്നു. ഭക്ഷണ സാധനങ്ങളിൽ വന്നിരിക്കുന്ന ഈച്ചയിലൂടെയും അസുഖം വ്യാപിക്കും. തുടർന്ന് കുടലിലെത്തുന്ന ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുകയും പിത്താശയം, കരൾ, സ്പ്ലീൻ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. അസുഖം മാറിയാലും ചിലരുടെ മലത്തിലൂടെ ഈ ബാക്ടീരിയ ഏറെനാൾ പുറത്തുവന്നുകൊണ്ടിരിക്കും. ശരീരതാപനില ബാക്ടീരിയയുടെ വളർച്ചക്ക് അനുകൂലവുമാണ് .
കുടലിൽ രക്തംവാർന്നു പോകൽ, വൃക്ക തകരാർ, ആന്ത്രസ്തര വീക്കം തുടങ്ങിയവ രോഗം സങ്കീർണ്ണമായാലുണ്ടാകുന്ന അവസ്ഥകളാണ്. ഈ സാഹചര്യത്തിൽ രണ്ടു മുതൽ നാലാഴ്ചകൾക്കുള്ളിൽ രോഗം മൂർച്ഛിക്കും. വിദഗ്ദ്ധചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിയുടെ നില ഗുരുതരമായേക്കാം. രോഗം മുഴുവനും വിട്ടുമാറിയില്ലെങ്കിൽ വീണ്ടും വരാനുള്ള സാധ്യതയുമുണ്ട്.
പ്രതിരോധമാർഗങ്ങൾ
തിരുത്തുകപൊതുസ്ഥലങ്ങളിലെ ശുചിത്വവും വ്യക്തിശുചിത്വമുമാണ് ടൈഫോയ്ഡ് തടയാനുള്ള പ്രധാന പ്രതിരോധമാർഗ്ഗങ്ങൾ. മൃഗങ്ങളിലൂടെ ടൈഫോയ്ഡ് പകരാറില്ല. അതുകൊണ്ട് മനുഷ്യരിലൂടെ മാത്രമാണിത് പകരുന്നത്. മനുഷ്യർ അധിവസിക്കുന്ന സ്ഥലങ്ങളിൽ കുടിവെള്ളത്തിൽ മനുഷ്യവിസർജ്ജ്യവും മറ്റു മാലിന്യങ്ങളും കൂടിക്കലരുന്ന സാഹചര്യമുള്ള പരിസ്ഥിതികളിലാണ് പ്രധാനമായും ടൈഫോയ്ഡ് പടരുന്നത്. ശ്രദ്ധാപൂർവ്വമായ ആഹാരക്രമവും ആഹാരത്തിനുമുൻപ് നന്നായികൈകഴുകുന്ന ശീലവും ടൈഫോഡിനെ പ്രതിരോധിക്കാൻ ഒരുപരിധിവരെ സഹായിക്കുന്നു. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുകയെന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മുൻകരുതൽ. വേണ്ടത്ര ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. വിട്ടുമാറാത്ത കടുത്ത പനിവന്നാൽ വിദ്ഗ്ധ ഡോക്ടറുടെ ഉപദേശം തേടുകയാണ് നല്ലത്.
ടൈഫോയ്ഡിന് പ്രതിരോധമായി പ്രധാനമായും രണ്ട് വാക്സിനുകളാണ് ഉപയോഗിക്കുന്നത്:[2] വാക്സിൻ- Ty21a (വൈവോട്ടിഫ് ബെർണ(Vivotif Berna) എന്ന പേരിൽ വിൽക്കപ്പെടുന്നു), ടൈഫോയ്ഡ് പോളിസാഖറൈഡ് വാക്സിൻ(Typhoid polysaccharide vaccine) (ടൈയ്ഫിം വി(Typhim Vi), ടൈയ്ഫറിക്സ്(Typherix) എന്നീ പേരുകളിൽ വിൽക്കപ്പെടുന്നു.) ടൈയ്ഫോഡ് പടർന്നിരിക്കുന്ന സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഈ മരുന്നുകൾ പ്രതിരോധമരുന്നുകളായി നൽകാറുണ്ട്. [2]റെസ്റ്റ് ആവിശ്യം ആണ് ശരീരത്തിന്
അവലംബം
തിരുത്തുക- ↑ [typhoid fever, retrieved 2 December 2010 ]
- ↑ 2.0 2.1 Fraser A, Goldberg E, Acosta CJ, Paul M, Leibovici L (2007). Fraser, Abigail (ed.). "Vaccines for preventing typhoid fever". Cochrane Database Syst Rev (3): CD001261. doi:10.1002/14651858.CD001261.pub2. PMID 17636661.
{{cite journal}}
: CS1 maint: multiple names: authors list (link)