ഷെറിങ് തോബ്‌ഗെ
ഭൂട്ടാൻ പ്രധാനമന്ത്രിയാണ് ഷെറിങ് തോബ്‌ഗെ(ജനനം : 19 സെപ്റ്റംബർ 1965). പി.ഡി.പി.യുടെ പ്രസിഡന്റായ തോബ്‌ഗെ 2008 മാർച്ച് മുതൽ 2013 ഏപ്രിൽ വരെ പ്രതിപക്ഷ നേതാവായിരുന്നു. [1]
ഷെറിങ് തോബ്‌ഗെ | |
---|---|
Prime Minister of Bhutan | |
പദവിയിൽ | |
ഓഫീസിൽ 30 July 2013 | |
Monarchs | Jigme Khesar Namgyel Wangchuck |
മുൻഗാമി | Jigme Thinley |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Haa, Bhutan | 19 സെപ്റ്റംബർ 1965
രാഷ്ട്രീയ കക്ഷി | People's Democratic Party |
ജീവിതരേഖ
തിരുത്തുകഡാര്ജിലിംഗിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. പിന്നീട് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും പബ്ലിക്ക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്ദര ബിരുദവും നേടി. ഭൂട്ടൻ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു.
ഭൂട്ടാനിലെ രണ്ടാം ദേശീയ തിരഞ്ഞെടുപ്പ്
തിരുത്തുക80 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയ ഭൂട്ടാന്റെ രണ്ടാം ദേശീയ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടിയായിരുന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) 32 സീറ്റുകൾ സ്വന്തമാക്കി അധികാരത്തിലെത്തി. പി.ഡി.പി.യുടെ പ്രസിഡന്റായ തോബ്‌ഗെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഭരണകക്ഷിയായിരുന്ന ധ്രുക് ഫ്യുൻസം ഷോഗ്പ(ഡി.പി.ടി) 15 സീറ്റുകളാണ് നേടിയത്. പാചക വാതകത്തിനും മണ്ണെണ്ണക്കും ഉള്ള സബ്‌സിഡി ഇന്ത്യ പിൻവലിച്ചതായിരുന്നു ഭൂട്ടാൻ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം. ഇന്ത്യ നൽകിയ 1935 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വി.എസ്. സമ്പത്തായിരുന്നു ഭൂട്ടാനിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ.
അവലംബം
തിരുത്തുക- ↑ "Opposition leader voices concerns". Kuensel. 2 August 2008. Retrieved 26 May 2014.