ഒടിയൻപച്ച

ചെടിയുടെ ഇനം
(Tridax procumbens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ പരക്കെ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ഒടിയൻപച്ച. ഏഷ്യയെക്കൂടാതെ ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും ഈ സസ്യം കാണപ്പെടുന്നു. ഇതിനെ ഇംഗ്ലീഷിൽ Mexican Daisy, Coat Buttons" എന്നീ പേരുകളിലും അറിയപ്പെടുന്നു[1]. കേരളത്തിൽ പ്രധാനമായും നീർവാഴ്ചയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നത്. തേളുക്കുത്തി, കുറികൂട്ടിചീര, കുമ്മിണിപ്പച്ച, ഒടിയൻ‌ചീര, മുറിയമ്പച്ചില, സാനിപൂവ്, റെയിൽ‌പൂച്ചെടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.

ഒടിയൻപച്ച"
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
T. procumbens
Binomial name
Tridax procumbens

രസഗുണങ്ങൾ

തിരുത്തുക
 
വിത്ത്

സാധാരണയായി നിലം പറ്റി വളരുന്ന ഒരു നിത്യഹരിത സസ്യമായ ഇത് ഓഷധികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ശാഖോപശാഖകളായി വളരുന്ന ഇതിന് ശരാശരി 20 സെന്റീമീറ്റർ വരെ പൊക്കമുണ്ടാകാം. ചിരവനാക്കിന്റെ ആകൃതിയിലുള്ള ഇലകൾ നേരിയ തവിട്ട് നിറവുള്ള തണ്ടുകളിൽ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ശിഖരങ്ങളുടെ അഗ്രഭാഗത്തുനിന്നും വളരുന്ന നീളമുള്ള തണ്ടുകളിൽ പൂക്കൾ ഉണ്ടാകുന്നു. പൂക്കൾക്ക് സാധാരണയായി അഞ്ചോ ആറോ ഇതളുകൾ വരെയുണ്ടാകാം. പരാഗണത്തിനു ശേഷം ഉണ്ടാകുന്ന പൂക്കൾ അപ്പൂപ്പൻ താടി പോലെ പൊട്ടി കാറ്റുമൂലം വിതരണം ചെയ്യപ്പെടുന്നു.

  1. http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=2490
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-26. Retrieved 2011-08-31.
"https://ml.wikipedia.org/w/index.php?title=ഒടിയൻപച്ച&oldid=3626970" എന്ന താളിൽനിന്ന് ശേഖരിച്ചത്