ശ്രീരംഗപട്ടണം ഉടമ്പടി
മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് 1792 മാർച്ച് 18 -ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കോൺവാലിസ് പ്രഭു , ഹൈദരാബാദ് നിസ്സാമിന്റെ പ്രതിനിധിയും, മറാട്ട സാമ്രാജ്യവും, മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താനും കൂടി ഒപ്പുവച്ച ഒരു കരാറാണ് ശ്രീരംഗപട്ടണം ഉടമ്പടി (Treaty of Seringapatam).
പശ്ചാത്തലം
തിരുത്തുക
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൂട്ടാളിയായ തിരുവിതാംകൂറിനെ മൈസൂർ രാജ്യത്തിന്റെ ഭരണാധിപനായ ടിപ്പു സുൽത്താൻ 1789 അവസാനം ആക്രമിക്കുന്നതോടെ തുടങ്ങിയ രണ്ടുവർഷത്തോളം നീണ്ട യുദ്ധത്തിനൊടുവിൽ മറാട്ട സാമ്രാജ്യത്തിന്റെയും ഹൈദരാബാദ് രാജ്യത്തിന്റെയും സഹായത്തോടെ കമ്പനിയുടെ സേനയെ നയിച്ച കോൺവാലിസ് പ്രഭു, 1792 ഫെബ്രുവരിയിൽ മൈസൂർ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിന് ഉപരോധം ഏർപ്പെടുത്തി.[1] എല്ലാവർക്കും ഭീമമായ നാശം ഉണ്ടാക്കാൻ പോന്ന രീതിയിൽ എല്ലാവശത്തുനിന്നും കൂട്ടായി ആക്രമണത്തിനു മുതിരാതെ കോൺവാലിസ് ടിപ്പുവുമായി ചർച്ച നടത്തി പ്രശ്നം തീർക്കാൻ ശ്രമിച്ചു. ഇതിന്റെ ഫലമായി മാർച്ച് 18 -ന് ഒരു ഉടമ്പടി ഒപ്പുവച്ചു.
മൈസൂരിന്റെ ഭീഷണി തടയുന്നതും ഹൈദരാബാദും മറാട്ടയും തമ്മിൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നതും ഉൾപ്പെടെ വ്യാപകമായ ഒരു സമാധാന ഉടമ്പടി ഉണ്ടാക്കണമെന്നായിരുന്നു കോൺവാലിസിന്റെ ഉദ്ദ്യേശം. എന്നാൽ അത്തരം കാര്യങ്ങൾ കരാറിൽ ഉൾപ്പെടുത്തുന്നതിനെ മറാട്ട എതിർത്തു.[2]
വ്യവസ്ഥകൾ
തിരുത്തുകഉടമ്പടിയിലെ വ്യവസ്ഥകൾ പ്രകാരം മൈസൂരിന് തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ പകുതിയോളം മറുപക്ഷത്തിനു വിട്ടുനൽകേണ്ടി വന്നു. തുംഗഭദ്ര നദിയോളം വരുന്ന പ്രദേശങ്ങൾ പേഷ്വയ്ക്കും കൃഷ്ണ നദിമുതൻ പെണ്ണാർ നദിവരെയും പെണ്ണാറിന്റെ തെക്കേ തീരത്തുള്ള കടപ്പയിലെയും ഗണ്ടിക്കോട്ടയിലെ കോട്ടകളും നിസാമിനും ലഭിച്ചു. കമ്പനിക്ക് മൈസൂരിന്റെ കയ്യിലുള്ള, തിരുവിതാംകൂർ മുതൽ കാളി നദി വരെയുള്ള പ്രദേശങ്ങളും ബാരാമഹൽ ജില്ലയും ഡിണ്ടിഗൽ ജില്ലയും ലഭിച്ചു.[3] കൂർഗ് രാജാവിന് മൈസൂർ സ്വാതന്ത്ര്യവും നൽകി,[3] എങ്കിലും യഥാർത്ഥത്തിൽ കൂർഗ് കമ്പനിയുടെ ഒരു സാമന്തരാജ്യം ആയിമാറുകയായിരുന്നു എങ്കിലും.
കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി അതുതീരുന്നതുവരെ ടിപ്പുവിന് തന്റെ മൂന്നു ആൺമക്കളിൽ രണ്ടുപേരെയും യുദ്ധത്തടവുകാരായി കമ്പനിക്ക് വിട്ടുനൽകേണ്ടി വന്നു.[3][4]
കുറിപ്പുകൾ
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- Dodwell, H. H. The Cambridge History of India: British India, 1497-1858
- Fortescue, Sir John William. A history of the British army, Volume 4, Part 2
- Dirom, Alexander. A narrative of the campaign in India which terminated the war with Tippoo Sultan, in 1792: with maps and plans illustrative of the subject, and a view of Seringapatam (contains English text of treaty)