കളിപ്പാട്ടം
(Toy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കളിക്കുവാൻ ഉപയോഗിക്കുന്ന വസ്തുവാണ് കളിപ്പാട്ടം. കളിപ്പാട്ടങ്ങൾ പൊതുവെ കുട്ടികളുമായും വളർത്തുമൃഗങ്ങളുമായും ബന്ധപ്പെട്ടതാണെങ്കിലും മുതിർന്നവരും മറ്റ് മൃഗങ്ങളും കളിപ്പാട്ടങ്ങൾ ഉപയോഗികാറുണ്ട്. കളിപ്പാട്ടം എന്ന നിലയിൽ നിർമ്മിക്കപ്പെട്ട വസ്തുക്കളേപ്പോലെത്തന്നെ കളിക്കുന്നതിനായി ഉപയോഗിക്കുന്ന ഏത് വസ്തുവിനേയും - അതിന്റെ പ്രധാന ഉപയോഗം മറ്റെന്തെങ്കിലും ആണെങ്കിൽക്കൂടെ - കളിപ്പാട്ടം എന്ന് വിശേഷിപ്പിക്കാം. കളിക്കാനുള്ള വസ്തു എന്നതിനേക്കാളുപരി ശേഖരിച്ചു വെക്കുന്നതിനായുള്ള കളിപ്പാട്ടങ്ങളുമുണ്ട്.
ചരിത്രാതീതകാലത്താണ് കളിപ്പാട്ടങ്ങളുടെ ഇദ്ഭവം. പുരാതനകാലത്തെ, പട്ടാളക്കാർ, കുട്ടികൾ, മൃഗങ്ങൾ തുടങ്ങിയവയുടെ പാവകളും മുതിർന്നവർ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും ആയുധങ്ങളുറ്റെയും ചെറു രൂപങ്ങളും പുരാവസ്തുഗവേഷകർ കണ്ടെടുത്തിട്ടുണ്ട്.
ചിത്രങ്ങൾ
തിരുത്തുക-
ഈർക്കിലും മച്ചിങ്ങയും കൊണ്ടുണ്ടാക്കിയ ഒരു കളിപ്പാട്ടം. അടുത്തടുത്തിരിക്കുന്ന രണ്ട് ഈർക്കിൽകഷണങ്ങളിൽ ഒരുമിച്ച് പിടിച്ച് ചുറ്റിക്കുമ്പോൾ കടകട ശബ്ദമുണ്ടാകും