ടോഗ
(Toga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏ.ഡി. 100 വരെ റോമിലെ സർക്കാരുദ്യോഗസ്ഥരുടെ വേഷമായിരുന്നു ടോഗ. ആറു മീറ്റർ (ഇരുപതടി) നീളമുള്ള ഒരു തുണിയായിരുന്നു ഇത്. ഒരു കുപ്പായത്തിനു മേലേയാണ് സാധാരണഗതിയിൽ ഇത് ധരിച്ചിരുന്നത്. കമ്പിളി കൊണ്ടായിരുന്നു ഇതുണ്ടാക്കിയിരുന്നത്.[1] ഇതിനു കീഴെ ധരിച്ചിരുന്ന കുപ്പായം മിക്കപ്പോഴും ലിനൻ കൊണ്ടായിരുന്നു ഉണ്ടാക്കിയിരുന്നത്.
ബി.സി രണ്ടാം നൂറ്റാണ്ടിനുശേഷം ആണുങ്ങൾ മാത്രമായിരുന്നു ഇത് ധരിച്ചിരുന്നത്. റോമൻ പൗരന്മാരെ മാത്രമേ ഇത് ധരിക്കാൻ അനുവദിച്ചിരുന്നുള്ളൂ. ഈ സമയത്ത് സ്ത്രീകൾ സ്റ്റോല എന്ന വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. വേശ്യകളെ കുലസ്ത്രീകളിൽ നിന്ന് തിരിച്ചറിയുന്നതിനായി വേശ്യകൾ ടോഗ ധരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.[2].
അവലംബം
തിരുത്തുക- ↑ William Smith, LLD; William Wayte; G. E. Marindin, ed. (1890). "Toga". A Dictionary of Greek and Roman Antiquities. London: John Murray.
{{cite encyclopedia}}
: CS1 maint: multiple names: editors list (link) - ↑ Catharine Edwards, "Unspeakable Professions: Public Performance and Prostitution in Ancient Rome," in Roman Sexualities (Princeton University Press, 1997), pp. 81.