കമ്പിളി

(Wool എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രധാനവസ്ത്രനാരുകളിൽ ഒന്നാണു കമ്പിളി. മൃഗങ്ങളിൽ നിന്നും ഉല്പാദിപ്പിക്കുന്ന വസ്ത്രനാരുകളിൽ ഏറ്റവും മുഖ്യമായത് കമ്പിളിയാണ്. ചെമ്മരിയാട്, അങ്കോറ ആട്, അങ്കോറ മുയൽ, യാക്, അല്പാക്ക്, ലാമ എന്നീ മൃഗങ്ങളിൽ നിന്നും കമ്പിളി ലഭിക്കുന്നു. കമ്പിളിയുടെ നാരുകളിൽ വായു നിൽക്കുന്നതുകൊണ്ട് കമ്പിളിയ്ക്ക് താപം പിടിച്ചുനിർത്തുവാനുള്ള കഴിവ് ഉണ്ട്. ചെമ്മരിയാടിൽ നിന്നും കിട്ടുന്ന കമ്പിളി പുറത്തുള്ള വലിയ രോമവും, അടിഭാഗത്തുള്ള ചെറിയ രോമവും എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്[അവലംബം ആവശ്യമാണ്]. അടിഭാഗത്തുള്ള ചെറിയ രോമമാണു കമ്പിളി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.

കമ്പിളിയാക്കുന്നതിനു മുൻപുള്ള ദൃശ്യം
ചെമ്മരിയാട്, രോമം കത്രിക്കുന്നതിനു മുൻപ്

രോമത്തിൽനിന്നു കമ്പിളിയിലേക്ക്

തിരുത്തുക

റെയറിങ്, ഷീയരിങ്, സോർട്ടിങ്, ബർ കളയൽ, ടൈയിങ്, നൂലാക്കൽ തുടങ്ങി വിവിധങ്ങളായ പ്രക്രിയയിലൂടെയാണ് കമ്പിളിയുണ്ടാക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കമ്പിളി&oldid=2419421" എന്ന താളിൽനിന്ന് ശേഖരിച്ചത്