ടിങ്കർ ബെൽ

(Tinker Bell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജെ.എം. ബാരി 1904-ൽ രചിച്ച നാടകമായ പീറ്റർ പാനിലെ ഒരു കഥാപാത്രമാണ് ടിങ്കർ ബെൽ. 1911-ൽ നാടകം നോവൽ രൂപത്തിലാക്കിയപ്പോഴും ഈ കഥാപാത്രം പ്രത്യക്ഷപ്പെട്ടു. ടിങ്കർ ബെൽ എന്ന സ്ത്രീകഥാപാത്രം പീറ്റർ പാൻ കഥകൾ ചലച്ചിത്രങ്ങളായും ടെലിവിഷൻ പരിപാടികളായും മാറ്റിയപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജെറാൾഡീൻ മക്കൗഘ്രൻ എഴുതിയ പീറ്റർ പാൻ ഇൻ സ്കാർലറ്റ് എന്ന രണ്ടാം ഭാഗത്തിലും ടിങ്കർ ബെൽ പ്രത്യക്ഷപ്പെടുന്നു. റിഡ്ലി പിയേഴ്സൺ, ഡേവ് ബാരി എന്നിവരെഴുതിയ "പീറ്റർ ആൻഡ് ദി സ്റ്റാർകാച്ചേഴ്സ്" എന്ന തുടർ പുസ്തകങ്ങളിലും ഈ കഥാപാത്രമുണ്ട്.

ടിങ്കർ ബെൽ
പീറ്റർ പാൻ character
ടിങ്കർ ബെൽ (2005, ഓട്ടുശില്പം) ഡിയർമൂയിഡ് ബൈറൺ ഒകോണർ
ആദ്യ രൂപംപീറ്റർ പാൻ (1904)
രൂപികരിച്ചത്ജെ.എം. ബാരി
ശബ്ദം നൽകിയത്മണിമുഴക്കം
Information
വിളിപ്പേര്ടിങ്ക്
ഫെയറി
ലിംഗഭേദംസ്ത്രീ
തലക്കെട്ട്ടിങ്കർ ഫെയറി
Occupationഅറ്റകുറ്റപ്പണി
ദേശീയതനെവർലാന്റ്

ഒരു സാധാരണ ഫെയറി" എന്നാണ് കഥാകൃത്ത് ആദ്യം ടിങ്കർ ബെല്ലിനെ വിവരിച്ചത്. ഈ കഥാപാത്രത്തിന്റെ ആനിമേഷൻ ജനപ്രീതി നേടുകയുണ്ടായി. ദി വാൾട്ട് ഡിസ്നി കമ്പനിയുടെ അനൗദ്യോഗിക പ്രതീകമായി ഇപ്പോൾ ഈ കഥാപാത്രം മാറിയിട്ടുണ്ട്. പിക്സി ഡസ്റ്റ് തൂവിക്കൊണ്ടാണ് ആനിമേറ്റഡ് ടിങ്കർ ബെൽ സഞ്ചരിക്കുന്നത്.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടിങ്കർ_ബെൽ&oldid=3827417" എന്ന താളിൽനിന്ന് ശേഖരിച്ചത്