ടീഹ്വാന
വടക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ ഒരു നഗരമാണ് ടീഹ്വാന. പസിഫിക് തീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം ബാഹാ കാലിഫോർണിയ (Baja California) സംസ്ഥാനത്തിന്റെ ഭാഗമാണ്.
യു. എസ്. അതിർത്തിക്കു തൊട്ടുതെക്കാണ് ടീഹ്വാനയുടെ സ്ഥാനം. ഇക്കാരണത്താൽ ഒരു 'അതിർത്തി ടൂറിസ്റ്റ് കേന്ദ്രം' (Border resort) എന്ന നിലയിൽ ഇത് ഏറെ പ്രാധാന്യം നേടിയെടുത്തിരിക്കുന്നു; പ്രത്യേകിച്ചും കാലിഫോർണിയക്കാർക്കിടയിൽ ഏറെ ജനപ്രീതിയുള്ള ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ടീഹ്വാന.
ടീഹ്വാന Tijuana | ||
---|---|---|
Ciudad de Tijuana City of Tijuana | ||
| ||
Nickname(s): TJ, Gateway to Mexico, A Heart Between Two Seas | ||
Motto(s): The Homeland Starts Here | ||
Country | മെക്സിക്കോ | |
State | ബാഹാ കാലിഫോർണിയ | |
Municipality | ടീഹ്വാന | |
Founded | July 11, 1889 | |
• Municipal President | Carlos Bustamante Anchondo | |
• നഗരം | 637 ച.കി.മീ.(246 ച മൈ) | |
ഉയരം | 20 മീ(65 അടി) | |
(2010) | ||
• നഗരം | 13,00,983 | |
• ജനസാന്ദ്രത | 2,212/ച.കി.മീ.(5,730/ച മൈ) | |
• മെട്രോപ്രദേശം | 17,84,034 | |
[1] | ||
Demonym(s) | Tijuanense | |
സമയമേഖല | UTC−8 (PST) | |
• Summer (DST) | UTC−7 (PDT) | |
Postal code | 22000 | |
ഏരിയ കോഡ് | 664 | |
വെബ്സൈറ്റ് | http://www.tijuana.gob.mx | |
1 INEGI, Enciclopedia de los Municipios de México |
ധാരാളം ലഘു വ്യവസായങ്ങൾ ടീഹ്വാനയിലുണ്ട്. ഇലക്ട്രോണിക് സാമഗ്രികൾ, തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവ മുഖ്യ വ്യാവസായികോത്പന്നങ്ങളിൽപ്പെടുന്നു. നഗരത്തിനു ചുറ്റുമായി വികസിച്ചിട്ടുള്ള കാർഷികമേഖല ഫലപ്രദമായ രീതിയിൽ ജലസേചന സൗകര്യങ്ങളുള്ളതാണ്. കാർഷികവൃത്തി മറ്റൊരു മുഖ്യ ഉപജീവനമാർഗ്ഗം ആയി മാറിയിരിക്കുന്നതും ഇതേ കാരണംകൊണ്ടുതന്നെയാണ്. ഗോതമ്പ്, ബാർലി, മുന്തിരി തുടങ്ങിയവയാണ് മുഖ്യ കാർഷികവിളകൾ. 1950-നുശേഷമാണ് ടീഹ്വാനയിൽ കാര്യമായ ജനസംഖ്യാവർധനവുണ്ടായത്.
അവലംബം
തിരുത്തുക- ↑ Link to 2010 Mexican Census Info INEGI: Instituto Nacional de Estadística, Geografía e Informática.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടീഹ്വാന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |