ത്രോംബിൻ
ലുവ പിഴവ് ഘടകം:Infobox_gene-ൽ 2693 വരിയിൽ : variable 'return_val' is not declared
രക്തം കട്ടപിടിക്കുന്ന പ്രക്രിയയിൽ പങ്കെടുക്കുന്ന മാംസ്യതന്മാത്രകളിൽ രണ്ടാം ഘടകമായി അറിയപ്പെടുന്ന രാസഘടകമാണ് ത്രോംബിൻ. ഇതൊരു സെറീൻ പ്രോട്ടീയേയ്സ് വിഭാഗത്തിലുൾപ്പെടുന്ന രാസാഗ്നിയാണ്. ഫൈബ്രിനോജൻ എന്ന മാംസ്യതൻമാത്രയെ ഫൈബ്രിൻ എന്ന തൻമാത്രയാക്കി മാറ്റുകയാണ് ത്രോംബിന്റെ പ്രധാനധർമ്മം. പ്രോത്രോംബിൻ അല്ലെങ്കിൽ സൈമോജൻ എന്ന പ്രവർത്തനരഹിതമായ രൂപത്തിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. F2 ജീനുകളാണ് ഈ മാംസ്യത്തിന്റെ ഉത്പാദനത്തിന് കാരണമാകുന്നത്. 1872 ൽ അലക്സാണ്ടർ ഷ്മിഡ്റ്റ് ആണ് ഫൈബ്രിൻ, ഫൈബ്രിനോജൻ എന്നീ തൻമാത്രകളെ വിശദീകരിച്ചശേഷം ഇത്തരം രാസാഗ്നിയുടെ സാന്നിധ്യത്തെപ്പറ്റി അറിവുനൽകിയത്. എന്നാൽ ത്രോംബിന്റെ ഉത്പാദനത്തിന് കാരണമായ പ്രോത്രോംബിൻ കണ്ടെത്തിയത് പെകെൽഹാരിംഗ് (1894) എന്ന ശാസ്ത്രകാരനാണ്.
ഉത്പാദനം
തിരുത്തുകആക്ടിവേറ്റ് ചെയ്യപ്പെട്ട രക്തഘടകമായ ഫാക്ടർ X (Xa) യുടെ രണ്ട് സ്ഥാനങ്ങളിൽ രാസാഗ്നികളുടെ സാന്നിധ്യത്തിൽ നടക്കുന്ന ക്ലീവേജ് മൂലമാണ് ത്രോംബിൻ രൂപപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ "The Way Things Work: Thrombin". The Way Things Work: Thrombin. https://pub.hematology.org. Archived from the original on 2020-06-07. Retrieved 7 June 2020.
{{cite web}}
: External link in
(help)|publisher=