ത്രീ ബ്യൂട്ടീസ് ഓഫ് ദ പ്രെസെന്റ് ഡേ
1792–93 നും ഇടയിൽ ജാപ്പനീസ് യുകിയോ-ഇ ആർട്ടിസ്റ്റ് കിറ്റാഗാവ ഉട്ടാമറോ (സി. 1753–1806) ചിത്രീകരിച്ച നിഷികി-ഇ കളർ വുഡ്ബ്ലോക്ക് പ്രിന്റാണ് ത്രീ ബ്യൂട്ടീസ് ഓഫ് ദ പ്രെസെന്റ് ഡേ. അക്കാലത്തെ പ്രശസ്തരായ മൂന്ന് സുന്ദരികളായ ഗീഷകളായ ടോമിമോട്ടോ ടൊയോഹിന, ടീഹൗസ് പരിചാരകരായ നാനിവായ കിത, തകാഷിമ ഹിസ എന്നിവരെ ത്രികോണാകൃതിയിൽ ചിത്രീകരിച്ചിരിക്കുന്നു. കൻസീ കാലഘട്ടത്തിലെ ത്രീ ബ്യൂട്ടീസ് ഓഫ് കൻസീ ഈറ (寛 政 三 കൻസീ സാൻ ബിജിൻ), ത്രീ ഫേമസ് ബ്യൂട്ടീസ് (高名 三 美人 കോമി സാൻ ബിജിൻ) എന്നീ തലക്കെട്ടുകളിലും ഈ അച്ചടിചിത്രം അറിയപ്പെടുന്നു.
Three Beauties of the Present Day | |
---|---|
Japanese: 当時三美人 Tōji San Bijin | |
കലാകാരൻ | Kitagawa Utamaro |
വർഷം | c. |
തരം | Nishiki-e colour woodblock print |
അളവുകൾ | 37.9 cm × 24.9 cm (14.9 ഇഞ്ച് × 9.8 ഇഞ്ച്) |
1790 കളിൽ സ്ത്രീ സുന്ദരികളുടെ ചിത്രങ്ങളുടെ ബിജിൻ-ഗാ വിഭാഗത്തിൽ ഉറ്റാമാരോ മുൻനിരയിലെ ഉക്കിയോ-ഇ ആർട്ടിസ്റ്റായിരുന്നു. കാഴ്ചക്കാരന്റെ ശ്രദ്ധ തലയിൽ കേന്ദ്രീകരിക്കുന്ന എകുബി-ഇയിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ത്രീ ബ്യൂട്ടീസ് ഓഫ് ദ പ്രെസെന്റ് ഡേ എന്ന ചിത്രത്തിലെ മൂന്ന് മാതൃകകൾ ഉട്ടാമറോയുടെ ഛായാചിത്രത്തിന്റെ പതിവ് വിഷയങ്ങളായിരുന്നു. ചിത്രത്തിലെ ഓരോ രൂപവും തിരിച്ചറിയുന്ന കുടുംബ ചിഹ്നത്താൽ അലങ്കരിച്ചിരിക്കുന്നു. ഛായാചിത്രത്തിൽ മാതൃകയാക്കിയിരിക്കുന്ന സ്ത്രീകൾ ഒറ്റനോട്ടത്തിൽ അവരുടെ മുഖം സമാനമാണെന്ന് തോന്നുന്നു. പക്ഷേ അവയുടെ സവിശേഷതകളിലും ആവിഷ്‌കാരങ്ങളിലും സൂക്ഷ്മമായ വ്യത്യാസങ്ങൾ കണ്ടെത്താനാകും. മുമ്പത്തെ മാസ്റ്ററുകളായ ഹരുനോബു, കിയോനാഗ എന്നിവരുടെ ഒരേതരമായ സുന്ദരികളുമായുള്ള വ്യത്യാസം ഉക്കിയോ-ഇയിൽ റിയലിസത്തിന്റെ ഒരു തലത്തിൽ അക്കാലത്ത് ഇത് അപൂർവ്വമായിരുന്നു. സുതയ ജസബുറ ഒന്നിലധികം വുഡ്ബ്ലോക്കുകൾ ഓരോന്നും ഓരോ നിറത്തിലും ചിത്രീകരിച്ചാണ് ആ ആഡംബര പതിപ്പ് പ്രസിദ്ധീകരിച്ചത്. തിളക്കമാർന്ന പ്രഭാവം ഉണ്ടാക്കുന്നതിനായി പശ്ചാത്തലം മസ്‌കോവൈറ്റ് പൊടി ഉപയോഗിച്ചു. ഇത് വളരെ പ്രചാരത്തിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 1790 കളിൽ ത്രികോണാകൃതിയിലുള്ള ശൈലി പ്രചാരത്തിലായി. ഒരേ മൂന്ന് സുന്ദരികളുടെ അതേ ക്രമീകരണത്തോടെ നിരവധി ചിത്രങ്ങൾ ഉട്ടാമറോ നിർമ്മിച്ചു. കൂടാതെ മൂന്ന് പേരും ഉട്ടാമാരോയുടെയും മറ്റ് കലാകാരന്മാരുടെയും നിരവധി ഛായാചിത്രങ്ങളിൽ കാണാൻ കഴിഞ്ഞു.
പശ്ചാത്തലം
തിരുത്തുകഎക്കോ കാലഘട്ടത്തിൽ 17 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ ജപ്പിയോയിൽ ഉക്കിയോ-ഇ കല അഭിവൃദ്ധി പ്രാപിക്കുകയും കൊട്ടാരദാസികൾ, കബുകി അഭിനേതാക്കൾ, വിനോദ ജില്ലകളുടെ "ഫ്ലോട്ടിംഗ് വേൾഡ്" ജീവിതശൈലിയുമായി ബന്ധപ്പെട്ടവ എന്നിവ അതിന്റെ പ്രാഥമിക വിഷയങ്ങളാക്കുകയും ചെയ്തു. ഈ ചിത്രങ്ങൾക്കൊപ്പം വൻതോതിൽ നിർമ്മിച്ച വുഡ്ബ്ലോക്ക് പ്രിന്റുകളും ഈ വിഭാഗത്തിന്റെ ഒരു പ്രധാന രൂപമായിരുന്നു. [1] പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പൂർണ്ണ വർണ്ണ നിഷിക്കി-ഇ പ്രിന്റുകൾ സാധാരണമായിത്തീർന്നു. ധാരാളം വുഡ് ബ്ലോക്കുകൾ ഈ ശൈലിയിൽ ഓരോ നിറത്തിനും ഓരോന്ന് അച്ചടിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചിത്രീകരണത്തിന്റെ ഗുണനിലവാരത്തിലും അളവിലും ഒരു ഉന്നതി ഉണ്ടായിരുന്നു. [2] ഒരു പ്രധാന വിഭാഗം ബിജിൻ-ഗാ ("സുന്ദരികളുടെ ചിത്രങ്ങൾ") ആയിരുന്നു. ഇത് മിക്കപ്പോഴും വിശ്രമവേളകകളെ ഉല്ലാസപ്രദമാക്കുന്ന കൊട്ടാരദാസികളെയും ഗീശകളെയും ചിത്രീകരിക്കുകയും വിനോദ ജില്ലകളിൽ കാണേണ്ട വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[3]
1760 കളിൽ കത്സുകാവ ഷുൻഷു ഒകുബി-ഇ "വലിയ തലയുള്ള ചിത്രം" ചിത്രീകരിച്ചു. [4]. അദ്ദേഹവും കട്സുകാവ സ്കൂളിലെ മറ്റ് അംഗങ്ങളായ ഷുങ്കെയും യകുഷ-ഇ ആക്ടർ പ്രിന്റുകളുടെ രൂപങ്ങളും ഒപ്പം മൈക്കയിലെ പൊടിപടലങ്ങളും ഉപയോഗിച്ച് തിളങ്ങുന്ന പശ്ചാത്തലങ്ങളും സൃഷ്ടിക്കുന്നത് ജനപ്രിയമാക്കി. [5] 1780 കളിലെ സുന്ദരികളുടെ മുൻനിര ഛായാചിത്രകാരനായിരുന്നു കിയോനാഗ. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഉയരമുള്ള മനോഹരവുമായ സുന്ദരികൾ കിറ്റഗാവ ഉട്ടാമറോയെ (സി. 1753–1806) വളരെയധികം സ്വാധീനിക്കുകയും അതിലൂടെ അദ്ദേഹത്തിന് ശേഷം പ്രശസ്തി നേടുകയും ചെയ്തു. [6] കാനേ പെയിന്റിംഗ് സ്കൂളിൽ പരിശീലനം നേടിയ ടോറിയാമ സെകിയന്റെ (1712–1788) കീഴിൽ ഉട്ടാമരോ പഠിച്ചു. 1782 ഓടെ, സുതയ ജസബുറി എന്ന പ്രസാധകനുവേണ്ടി ഉട്ടാമറോ പ്രവർത്തിക്കാൻ തുടങ്ങി.[7]
അവലംബം
തിരുത്തുക- ↑ Fitzhugh 1979, p. 27.
- ↑ Kobayashi 1997, p. 91.
- ↑ Harris 2011, p. 60.
- ↑ Kondō 1956, p. 14.
- ↑ Gotō 1975, p. 81.
- ↑ Lane 1962, p. 220.
- ↑ Davis 2004, p. 122.
Works cited
തിരുത്തുക- Davis, Julie Nelson (2004). "Artistic Identity and Ukiyo-e Prints: The Representation of Kitagawa Utamaro to the Edo Public". In Takeuchi, Melinda (ed.). The Artist as Professional in Japan. Stanford University Press. pp. 113–151. ISBN 978-0-8047-4355-6.
{{cite book}}
: Invalid|ref=harv
(help); Unknown parameter|editorlink=
ignored (|editor-link=
suggested) (help) - Fitzhugh, Elisabeth West (1979). "A Pigment Census of Ukiyo-E Paintings in the Freer Gallery of Art". Ars Orientalis. 11. Freer Gallery of Art, The Smithsonian Institution and Department of the History of Art, University of Michigan: 27–38. JSTOR 4629295.
{{cite journal}}
: Cite has empty unknown parameter:|1=
(help); Invalid|ref=harv
(help) - Gotō, Shigeki, ed. (1975). 浮世絵大系 [Ukiyo-e Compendium] (in Japanese). Shueisha. OCLC 703810551.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Harris, Frederick (2011). Ukiyo-e: The Art of the Japanese Print. Tuttle Publishing. ISBN 978-4-8053-1098-4.
{{cite book}}
: Invalid|ref=harv
(help) - Hickman, Manny L. (1978). "当時三美人" [Three Beauties of the Present Day]. 浮世絵聚花 [Ukiyo-e Shūka] (in Japanese). Vol. Museum of Fine Arts, Boston, 3. Shogakukan. pp. 76–77. ISBN 978-4-09-652003-1.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Kobayashi, Tadashi; Ōkubo, Jun'ichi (1994). 浮世絵の鑑賞基礎知識 [Fundamentals of Ukiyo-e Appreciation] (in Japanese). Shibundō. ISBN 978-4-7843-0150-8.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Kobayashi, Tadashi (1997). Ukiyo-e: An Introduction to Japanese Woodblock Prints. Kodansha International. ISBN 978-4-7700-2182-3.
{{cite book}}
: Invalid|ref=harv
(help) - Kobayashi, Tadashi (2006). 歌麿の美人 [Utamaro's Beauties] (in Japanese). Shogakukan. ISBN 978-4-09-652105-2.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Kondō, Fumito (2009). 歌麿抵抗の美人画 [Utamaro: Bijin-ga in Opposition] (in Japanese). Asahi Shimbun Shuppan. ISBN 978-4-02-273257-6.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Kondō, Ichitarō (1956). Kitagawa Utamaro (1753–1806). Translated by Charles S. Terry. Tuttle. OCLC 613198. Archived from the original on 2014-07-18. Retrieved 2019-11-09.
{{cite book}}
: Invalid|ref=harv
(help) - Lane, Richard (1962). Masters of the Japanese Print: Their World and Their Work. Doubleday. OCLC 185540172. Archived from the original on 2017-07-08. Retrieved 2019-11-09.
{{cite book}}
: Invalid|ref=harv
(help) – via Questia (subscription required) - Matsui, Hideo (2012). 浮世絵の見方 [How to View Ukiyo-e] (in Japanese). Seibundō Shinkōsha. ISBN 978-4-416-81177-1.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Nichigai Associates (1993). 浮世絵美術全集作品ガイド [Complete Guide to Works of Ukiyo-e Art] (in Japanese). Nichigai Associates. ISBN 978-4-8169-1197-2.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Nihon Ukiyo-e Kyōkai (1980). Genshoku Ukiyo-e Dai Hyakka Jiten 原色浮世絵大百科事典 [Original Colour Ukiyo-e Encyclopaedia] (in Japanese). Vol. 7. Nihon Ukiyo-e Kyōkai. ISBN 978-4-469-09117-5.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Yasumura, Toshinobu (2013). 浮世絵美人解体新書 [Deconstruction of Ukiyo-e Beauties] (in Japanese). Sekai Bunka-sha. ISBN 978-4-418-13255-3.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Yoshida, Eiji (1972). 浮世絵事典 定本 [Ukiyo-e Dictionary Revised] (in Japanese). Vol. 2 (2 ed.). Gabundō. ISBN 4-87364-005-9.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link)