തോമസ് സവേരി
ഇംഗ്ലീഷുകാരനായ ഒരു എഞ്ചിനീയറും കണ്ടുപിടിത്തക്കാരനുമായിരുന്നു തോമസ് സവേരി (Thomas Savery) (c. 1650–1715). ഇംഗ്ലണ്ടിലെ ഡെവണിലെ മോഡ്ബെറിയ്ക്കടുത്തുള്ള ഷിൽസ്റ്റോണിലെ സമ്പന്ന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾകൊണ്ടും ആവിയന്ത്രം വ്യാവസായികമായി ആദ്യം ഉപയോഗിച്ചുകൊണ്ടും പ്രസിദ്ധനായി.
തോമസ് സവേരി | |
---|---|
ജനനം | c. 1650 |
മരണം | 1715 ലണ്ടൻ |
ദേശീയത | ഇംഗ്ലീഷ് |
തൊഴിൽ
തിരുത്തുക1702ൽ ക്യാപ്റ്റൻ പദവിയിലേക്കുയർന്ന പട്ടാള എഞ്ചിനീയറായിരുന്നു. ഒഴിവു സമയത്ത് യന്ത്രങ്ങളിൽ പരീക്ഷണം നടത്തി സമയം കളയുമായിരുന്നു. ഗ്ലാസ്സൊ മാർബ്ബിളൊ മിനുക്കുന്നതിനുള്ള യന്ത്രത്തിനും മറ്റേതൊരു രീതിയേക്കാളും എളുപ്പത്തിൽ കപ്പലിനെ തുഴയാനും വേണ്ടിയുള്ള ക്യാപ്റ്റനു നിയന്ത്രിക്കാവുന്ന പാഡിൽ ചക്രം ഉൾപ്പെടുത്തിയുള്ള രീതിയ്ക്കും വേണ്ടി പേറ്റന്റ് നേടിയിരുന്നു. അത് നേവിയുടെ സർവെയരായ എഡ്മണ്ട് ഡുമറുടെ പ്രതികൂല അഭിപ്രായം മൂലം പുറംതള്ളി[1]
അസുഖമുള്ളതും പരിക്കുപറ്റിയതുമായ കമ്മീഷണർമാർക്കുവേണ്ടി മരുന്നു വിതരണത്തിനു അപ്പോത്തിക്കിരിമാരുടെ സൊസൈറ്റിയുമായി ബന്ധപ്പെട്ട നേവി സ്റ്റോക്ക് കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരുന്നു. അവരുടെ അഭാവത്തിൽ ചെയ്യേണ്ട ജോലിക്കുവേണ്ടി ഡാർട്ട്മൗത്തുമായി ബന്ധപ്പെടേണ്ടിവന്നു. അങ്ങനെ തോമസ് ന്യൂകോമനുമായും
ആദ്യത്തെ ആവിയന്ത്രത്തിന്റെ ഘടന
തിരുത്തുകആദ്യകാല ആവിയന്ത്രത്തിന് "തീയുടെ ശക്തി ഉപയോഗിച്ച് വെള്ളം ഉയർത്താനും ഇടയ്ക്ക് ചലനം ആവശ്യം വരുന്ന തൊഴിൽ ശാലകളിലെ പണികൾക്കും ഖനികളിലെ വെള്ളം വറ്റിക്കുന്നതിനും പട്ടണങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നതിനും കാറ്റോ വെള്ളമോ ആവശ്യമില്ലാത്ത തൊഴിൽശാലകളിലും ഉപയോഗിക്കാവുന്ന കണ്ടുപിടിത്തത്തിനു" [sic][2] 1698 ജൂലായ് 2ന് പേറ്റന്റുകിട്ടി. 1699 ജൂൺ 14ന് അദ്ദേഹം രോയൽ സൊസൈറ്റിയ്ക്ക് വിശദീകരിച്ചു കൊടുത്തു. പാറ്റന്റിൽ വിശദീകരണങ്ങളൊ വിവരണങ്ങളൊ ഇല്ല. എന്നാൽ 1702ൽ അദ്ദേഹം ഖനിക്കാരുടെ സുഹൃത്ത് അല്ലെങ്കിൽ തീകൊണ്ട് വെള്ളം ഉയർത്തുന്ന യന്ത്രം എന്ന പുസ്തകത്തിൽ ഈ യന്ത്രത്തെ പറ്റി വിവരിച്ചിട്ടുണ്ട്.[3] അതിൽ ഖനികളിൽ നിന്ന് വെള്ളം പുറത്തുകളയാൻ പറ്റുമെന്ന് അവകാശപ്പെടുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ Fox, Celina (2007). "The Ingenious Mr Dummer: Rationalizing the Royal Navy in Late Seventeenth-Century England" (PDF). Electronic British Library Journal. p. 25. Archived from the original (PDF) on 2013-09-27. Retrieved 6 October 2009.
- ↑ Jenkins, Rhys (1936). Links in the History of Engineering and Technology from Tudor Times. Ayer Publishing. p. 66. ISBN 0-8369-2167-4.
- ↑ Savery, Thomas (1827). The Miner's Friend: Or, an Engine to Raise Water by Fire. S. Crouch.
<