തിയോഡോർ റൂസ്‌വെൽറ്റ് ദേശീയോദ്യാനം
(Theodore Roosevelt National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കയിലെ വടക്കൻ ഡക്കോട്ട സംസ്ഥാനത്തിലുള്ള, വേർപെട്ട് കിടക്കുന്ന മൂന്ന് ഭൂവിഭാഗങ്ങൾ ചേർത്ത് രൂപീകരിച്ച ഒരു ദേശീയോദ്യാനമാണ് തിയോഡോർ റൂസ്‌വെൽറ്റ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Theodore Roosevelt National Park). അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡോർ റൂസ്‌വെൽറ്റ്റിന്റെ സ്മരണാർത്ഥമാണ് ദേശീയോദ്യാനത്തിന് ഈ പേര് നൽകിയിരിക്കുന്നത്.
തിയോഡോർ റൂസ്‌വെൽറ്റ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ബില്ലിങ്സ് കൗണ്ടി & മക്ക്-കെൻസി കൗണ്ടി, വടക്കൻ ഡക്കോട്ട, യു എസ് എ |
Nearest city | മെഡോറ |
Coordinates | 46°58′N 103°27′W / 46.967°N 103.450°W |
Area | 70,446 ഏക്കർ (285.08 കി.m2)[1] |
Established | നവംബർ 10, 1978 |
Visitors | 753,880 (in 2016)[2] |
Governing body | നാഷണൽ പാർക് സർവീസ് |
Website | Theodore Roosevelt National Park |
70,446 ഏക്കർ (110.072 ച മൈ; 28,508 ഹെ; 285.08 കി.m2) ആണ് ദേശീയോദ്യാനത്തിന്റെ ഭൂവിസ്തൃതി. മൂന്ന് ഭൂവിഭാഗങ്ങളിലായി ഇത് വ്യാപിച്ചിരിക്കുന്നു: വടക്കൻ ഘടകം, തെക്കൻ ഘടകം, എൽഖോൺ റാഞ്ച് ഘടകം എന്നിവയാണവ. ഇതിൽ ഏറ്റവും വലുത് തെക്കൻ പ്രദേശമാണ്. ചെറുത് വടക്കൻ ഘടകവും. ലിറ്റിൽ മിസൗറി നദി ഈ മൂന്ന് ഭൂപ്രദേശങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് ഒഴുകുന്നു. 2016-ൽ ഏകദേശം 753,880 ആളുകളാണ് ഈ ദേശീയോദ്യാനം സന്ദർശിച്ചത്.[2]
ചിത്രശാല
തിരുത്തുക-
ബാഡ്ലാൻഡുകൾ
-
ദേശീയോദ്യാനത്തിൽനിന്നുള്ള ഒരു ദൃശ്യം
-
ദേശീയോദ്യാനത്തിൽനിന്നുള്ള ഒരു ദൃശ്യം
അവലംബം
തിരുത്തുക- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-05-13.
- ↑ 2.0 2.1 "NPS Annual Recreation Visits Report". National Park Service. Retrieved 2017-02-09.