തിയേട്രം ഫാർമെ
(Theatrum Farme എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകളും ഇന്ത്യയിലെ കാർഷിക കലാരൂപങ്ങളും നാടകവും ഒരുമിക്കുന്ന പദ്ധതിയാണ് തിയേട്രം ഫാർമെ [1][2]. കേരള സർക്കാർ സ്ഥാപനമായ ഭാരത് ഭവനാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്[2]. തരിശുകിടക്കുന്ന കൃഷിഭൂമിയിൽ നാട്ടുകലാകാരന്മാരെക്കൂടി ഉൾപ്പെടുത്തി ജൈവകൃഷിയുടെ ഒപ്പം നാടകവും പരിശീലിപ്പിച്ച് വിത്തൊരുക്കുന്നതുമുതൽ വിളവെടുപ്പുവരെ നീണ്ടു നിൽക്കുന്ന ഒരു കലാപ്രവർത്തനമാണിത്. 2018-ൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയായ നാടക-ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂരാണ് ഈ പദ്ധതിക്ക് രൂപം നൽകിയത് [3]. ഇതിന്റെ ആദ്യപടിയായി തിരുവനന്തപുരം ജില്ലയിലെ വാമനപുരം പഞ്ചായത്തിലെ കളമച്ചൽ പാടശേഖരത്തിൽ ഈ പദ്ധതി പ്രകാരം നെൽകൃഷി നടത്തുകയും വിളവ് പത്തനാപുരം ഗാന്ധിഭവനിൽ വിതരണം ചെയ്യുകയുമായിരുന്നു.
അവലംബം
തിരുത്തുക- ↑ madhyamam.com ശേഖരിച്ച തീയതി 13.07.2021
- ↑ 2.0 2.1 kalakaumudi.com ശേഖരിച്ച തീയതി 13.07.2021
- ↑ newindianexpress.com ശേഖരിച്ച തീയതി 13.07.2021