ഭാരത് ഭവൻ
ഭാഷ, സംസ്കാരം, കല എന്നിവയുടെ ഉന്നമനത്തിന് നേതൃത്വം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ സാംസ്കാരിക സ്ഥാപനമാണ് ഭാരത് ഭവൻ. 1984-ലാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. [1]
തരം | സാംസ്കാരിക സ്ഥാപന |
---|---|
സ്ഥാപിതം | 1984 |
സ്ഥലം | തിരുവനന്തപുരം, കേരളം, ഇന്ത്യ |
ഭരണസമിതി
തിരുത്തുകസാംസ്കാരികവകുപ്പു മന്ത്രി ചെയർമാനും സാംസ്കാരികവകുപ്പു സെക്രട്ടറി വൈസ് ചെയർമാനുമായുള്ള ഭാരത് ഭവൻ ഭരണസമിതിയിലെ മെമ്പർ സെക്രട്ടറിയെയും അംഗങ്ങളെയും സർക്കാരാണ് നിയമിക്കുന്നത്.
അഫിലിയേറ്റഡ് അസോസിയേഷനുകൾ
തിരുത്തുകതിരുവനന്തപുരം തമിഴ് സംഘം, തിരുവനന്തപുരം ബംഗാളി അസോസിയേഷൻ, തെലുങ്ക് സംസ്കൃതിക സംഘം, താൻസൻ സൂർ സംഘം, കർണ്ണാടക അസോസിയേഷൻ, ഒറിയ അസോസിയേഷൻ, മഹാരാഷ്ട്ര മണ്ഡൽ എന്നിങ്ങനെ 8 വിവിധ ഭാഷാന്യൂനപക്ഷ അസോസിയേഷനുകൾ ഭാരത് ഭവനിൽ അഫിലിയേറ്റ് ചെയ്തും, സ്വന്തം നിലയിലും ഭാരത് ഭവന്റെ സാമ്പത്തികസാമ്പത്തികേതര സഹായങ്ങളോടെ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.
പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണം
തിരുത്തുകകുട്ടികളുടെ നാടകോത്സവം, ഭാരത് ഭവൻ കലോത്സവം, സാംസ്കാരികോത്സവം, കൊങ്കണി കലോത്സവം, സൈബീരിയൻ നടനത്തിന്റെ മാസ്മരികഭാവങ്ങൾ ഒരുക്കിയ 'സൈബീരിയൻ പാറ്റേൺസ്'. കുച്ചിപ്പുടി, സത്രിയ എന്നീ അന്യസംസ്ഥാന നൃത്തങ്ങൾ അരങ്ങേറിയ മറുനാടൻ നൃത്തസംഗമം തുടങ്ങിയ നൃത്തോത്സവങ്ങൾ, ഗസൽസന്ധ്യ, വീണക്കച്ചേരി, ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി തുടങ്ങിയ സംഗീതപരിപാടികൾ; ഭാരതീയകവിസമ്മേളനം; കല, സംസ്കാരം, സാഹിത്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണപരമ്പരകൾ, സാഹിത്യസംവാദങ്ങൾ, ത്രിഭാഷാസംഗമം, ഭാഷാശിബിരം, ദേശീയോദ്ഗ്രഥനശില്പശാലകൾ, കേരള ഫെസ്റ്റിവൽ ഇൻ ഹരിയാന, ഹരിയാന ഫെസ്റ്റിവൽ ഇൻ കേരള, തിരക്കഥാക്യാമ്പ്, ചലച്ചിത്രാസ്വാദന ക്യാമ്പ് എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി പരിപാടികൾ ഭാരത് ഭവൻ സംഘടിപ്പിക്കുകയുണ്ടായി. കേരളത്തിലെ എല്ലാ സാംസ്കാരികസ്ഥാപനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന 'ഹാൻഡ് ബുക്ക് ഓൺ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻ കേരള', കേരളപ്പിറവിയുടെ സുവർണ്ണജൂബിലിയോട് അനുബന്ധിച്ച് കേരളത്തിന്റെ ചരിത്രം, വർത്തമാനം, ഭാവി എന്നിവ സംബന്ധിച്ച് പ്രമുഖ സാംസ്കാരികസാമൂഹിക, വിദ്യാഭ്യാസവിചക്ഷണന്മാരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തി 'കനകകേരളം ചരിത്രവും വർത്തമാനവും സുവനീർ' എന്നിവ സംസ്ഥാനസാംസ്കാരികവകുപ്പിനു വേണ്ടി ഭാരത് ഭവൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013 മുതൽ ഭാരത് ഭവൻ വിവർത്തകരത്‌നം അവാർഡ് (25,000 രൂപയും ഫലകവും) ഏർപ്പെടുത്തി. പ്രഥമപുരസ്കാരം പ്രൊഫ. ഡി. തങ്കപ്പൻനായർക്ക് ലഭിച്ചു.