ദ സ്നോ സ്റ്റോം

(The Snowstorm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

"ദ സ്നോ സ്റ്റോം" (Russian: Метель, tr. Metel) പ്രശസ്ത റഷ്യൻ ഗ്രന്ഥകാരനായ ലിയോ ടോൾസ്റ്റോയി രചിച്ച ചെറുകഥയാണ്. 1856 ൽ സാഹിത്യ രാഷ്ട്രീയ മാസികയായ Sovremennik യിലാണ് ഈ ചെറുകഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.

"ദ സ്നോ സ്റ്റോം"
കഥാകൃത്ത്Leo Tolstoy
Original title"Метель (Metel)"
രാജ്യംRussian Empire
ഭാഷRussian
സാഹിത്യരൂപംRealism
പ്രസിദ്ധീകരിച്ചത്Sovremennik
പ്രസിദ്ധീകരണ തരംPeriodical
പ്രസിദ്ധീകരിച്ച തിയ്യതിMarch 1856
ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്1903

ദ സ്നോ സ്റ്റോം എന്ന ചെറുകഥ എഴുതുവാനുള്ള പ്രചോദനം ലഭിക്കുന്നത്, 1854 ലെ ഒരു ജനുവരി മാസത്തിൽ ചെർക്കാസ്ക്കിൽ നിന്ന് ഏകദേശം 100 versts (~107 കി.മീ. അല്ലെങ്കിൽ 66 മൈലുകൾ) അകലെ ഒരു രാത്രിമുഴുവൻ അദ്ദേഹം ഹിമക്കാറ്റിലകപ്പെട്ട വേളയിലായിരുന്നു. ഈ അനുഭവത്തെ അനുസ്മരിച്ച് ഒരു ചെറുകഥ എഴുതുവാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

കഥാസന്ദർഭം

തിരുത്തുക
 
Photo of Tolstoy, by Sergei Lvovich Levitsky, 1856

അജ്ഞാതനായ കഥാകഥനക്കാരനും അയാളുടെ വേലക്കാരനായ അൽയാഷ്കായും കോക്കസസിലെ നൊവോചെർകാസ്ക്കിൽനിന്ന് മദ്ധ്യ റഷ്യയിലെ ഒരു ലക്ഷ്യസ്ഥാനത്തേയ്ക്ക് സ്ലെഡ്ജിൽ യാത്ര ആരംഭിക്കുന്നു. അവർ സവാരി തുടർന്നുകോണ്ടിരിക്കെ ഹിമക്കാറ്റ് ആരംഭിക്കുകയും കട്ടിയേറിയ മൂടൽ മഞ്ഞും ഹിമാവർഷവും കാരണമായി മുന്നോട്ടുള്ള പാതയുടെ ദർശനം അതീവദുഷ്കരമാകുകയും ചെയ്തു. വഴിതെറ്റിയെന്നു ബേദ്ധ്യപ്പെട്ട ആഖ്യാതാവ് സുരക്ഷിതമായി ഏറ്റവുമടുത്ത താവളത്തിലേയ്ക്ക് എത്തുന്നതിനെക്കുറിച്ച് തന്റെ സാരഥിയോട് ആരായുന്നു.

മുന്നോട്ടുള്ള യാത്രയുടെ കാര്യത്തിൽ അനിശ്ചിത്വം നിലനിൽക്കുകയും വാഹനത്തിന്റെ സാരഥി വിധിയിൽ വിശ്വാസമർപ്പിക്കുന്നയാളായിരുന്നു. വഴി ചിലപ്പോൾ കണ്ടുപിടിക്കാം അല്ലെങ്കിൽ കൂടുതൽ കുഴപ്പങ്ങളിലേയ്ക്കാകാം യാത്ര. ആഖ്യാതാവിന് പരിചയക്കുറവുള്ള സാരഥിയിൽ അത്ര വിശ്വാസം പോരായിരുന്നു.

ഏതാനും സമയത്തിനു ശേഷം സാരഥി സ്ലെഡ്ജിൽ നിന്നിറങ്ങി തങ്ങൾക്കു നഷ്ടപ്പെട്ട വഴി തിരയുവാനാരംഭിച്ചു. അലസനും ഉദാസീനനുമായി സാരഥിയുടെ പ്രവർത്തികൾ രസിക്കാതെയിരുന്ന ആഖ്യാതാവ് അവർ യാത്ര തുടങ്ങിയ ഭാഗത്തേയ്ക്കുള്ള താവളത്തിലേയ്ക്കു തന്നെ കുതിരകളെ തിരിച്ച് നിർത്തി വണ്ടി മുന്നോട്ടെടുക്കുവാൻ ആജ്ഞ കൊടുത്തു. 

ഉൽക്കണ്ഠാകുലനും അസ്വസ്ഥനുമായ സാരഥി ചില സമീപകാല യാത്രാസംഘങ്ങൾ ഇതേപോലെയുള്ള ഹിമക്കാറ്റിൽപ്പെട്ട് വഴിതെറ്റുകയും തണുത്തുറഞ്ഞു മരണംവരിക്കുകയും ചെയ്ത കഥകൾ ആഖ്യാതാവിനോടു വിവരിക്കുന്നു. താമസിയാതെ അവർക്ക് മൂന്ന് വാർത്താവാഹകസംഘങ്ങളുടെ സ്ലെഡ്ജുകൾ അവരുടെ നേരേ വിപരീത ദിശിൽ പോകുന്നതിന്റെ മണിശബ്ദം കേൾക്കായി. 

ആഖ്യാതാവ് തൻറെ സാരഥിയോട്  വാർത്താ വാഹക സ്ലെഡ്ജുകൾ സഞ്ചരിച്ച വഴി പിന്തുടരുവാൻ ആജ്ഞാപിച്ചു. അവർ പോയ അടയാളങ്ങൾ തുടർച്ചയായി പെയ്യുന്ന മഞ്ഞിൽ അതിവേഗത്തിൽ അപ്രത്യക്ഷമായിത്തുടങ്ങിയിരുന്നു. വ്യാഖാതാവ് സ്വയം പുറത്തിറങ്ങി മുമ്പേ പോയ സ്ലെഡ്ജുകളുടെ അടയാളം കണ്ടുപിടിക്കേണ്ട അവസ്ഥ സംജാതമായി. താമസിയാതെ സ്വന്തം സ്ലെഡ്ജുതന്നെ അയാളുടെ കാഴ്ചയിൽ നിന്നു താമസിയാതെ മറഞ്ഞു.

പിന്നെയും അവർ ജോലികഴിഞ്ഞ് കുതിരകളെയും മാറ്റി തിരിച്ചു പോകുന്ന വാർത്താ വാഹക സ്ലെഡ്ജുകളുടെ മണി ശബ്ദം കേട്ടു തുടങ്ങുകയും  കാഥികന്റെ സാരഥി വാർത്താ വാഹക സംഘങ്ങളെ പിന്തുടരുവാൻ തീരുമാനിക്കുകയും ചെയ്തു. സാരഥി വാഹനം എതിർദിശയിലേയ്ക്കു തിരിക്കുവാനുള്ള ഉദ്യമത്തിൽ വാഹനത്തിന്റെ ദണ്ഡ് മൂന്നാമത്തെ വാർത്താ സംഘത്തിൻ വാഹനത്തിലെ കുതിരകളുടെ മേൽ ഇടിക്കുകയും  നിയന്ത്രണം നഷ്ടപ്പെട്ട് വാഹനത്തിൽ നിന്ന് കുതിരകൾ സ്വതന്ത്രരായി ഓടിപ്പോകുകയും ചെയ്തു. വാർത്താ സംഘത്തിൽപ്പെട്ട വണ്ടിക്കാരൻ ഓടിപ്പോയ കുതിരകളെ അന്വേഷിച്ചു പോയ സമയം ആഖ്യാതാവ് മറ്റു രണ്ടു സ്ലെഡ്ജുകളുടെ പുറകേ പൂർണ്ണമായ വേഗത്തിൽ കുതിച്ചുപാഞ്ഞു. ഇപ്പോൾ പാതി ജീവൻ തിരിച്ചു കിട്ടിയ സാരഥി തൻറ ജീവിതസാഹചര്യങ്ങളെക്കുറിച്ചും മറ്റും ആഖ്യാതാവിനോടു വിവരിക്കുന്നു.

താമസിയാതെ അവർ ഒരു പെൺകുതിര വണ്ടിക്കാരൻറെ സഹായില്ലാതെ വലിച്ചുകൊണ്ടുപോകുന്ന ഏതാനും കാരവനുകളെ കടന്നുപോയി വണ്ടിക്കാരൻ ഗാഢനിദ്രയിലായിരുന്നു. വീണ്ടും വാർത്താവാഹകരുടെ സ്ലെഡ്ജുകൾ അവരുടെ കാഴ്ചയിൽനിന്നും അപ്രത്യക്ഷമായിത്തീർന്നു. അതിനാൽ വീണ്ടും തിരിച്ചുപോകുവാൻ സാരഥി ആഗ്രഹിച്ചു എന്നാൽ വാഹനം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. 

അതിനിടെ ഓടിപ്പോയ കുതിരകളെയും അന്വേഷിച്ചു പോയ മൂന്നാം വാർത്താ സംഘത്തിലെ വണ്ടിക്കാരൻ മൂന്നു കുതിരകളുമായി മടങ്ങിവരുകയും ആഖ്യാതാവിൻറെ പരിചയക്കുറവുകാരണം തൻറെ സമയം നഷ്ടപ്പെട്ടതിനെക്കുറിച്ച് ചെറിയ കശപിശയുണ്ടാവുകയും ചെയ്യുന്നു. ആഖ്യാതാവ് ഹിമക്കാറ്റിൽ സ്വയം നഷ്ടമായതുപോലെ ദിവാസ്വപ്നം കാണുവാനാരംഭിക്കുകയും അകപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച കാവ്യാത്മകമായി സംഭാഷണം നടത്തുകയും ചെയ്തു.

മുന്നോട്ടു പോകാനാകാത്തവണ്ണം കുതിരകൾ ക്ഷീണിച്ചതായി സാരഥി പ്രഖ്യാപിച്ചു. അതിനാൽ യാത്രചെയ്തുവന്ന സ്ലെഡ്ജ് മാറ്റേണ്ട സാഹചര്യമുണ്ടായി. കൂടെയുണ്ടായിരുന്ന അടുത്ത സ്ലെഡ്ജിലേയ്ക്കു സാധനങ്ങൾ മാറ്റുകയും ആഖ്യാതാവ് അൽപ്പം കൂടി മെച്ചപ്പെട്ട യാത്ര തരപ്പെട്ടതിൽ സന്തോഷിക്കുകയും ചെയ്തു. സ്ലെഡ്ജിനുള്ളിൽ രണ്ടു വൃദ്ധന്മാർ അന്യോന്യം കഥകൾ പറഞ്ഞു സമയം ചിലവഴിക്കുന്നുണ്ടായിരുന്നു. കുറേ ദൂരം സഞ്ചരിച്ചതിനുശേഷം ചക്രവാളത്തിനപ്പുറം താമസിക്കാൻ പറ്റിയ ഒരു താവളം കാണാൻ സാധിക്കുന്നുണ്ടെന്നുള്ളകാര്യത്തിൽ അവർ തർക്കമായി. ആഖ്യാതാവിനെ ഉറക്കക്ഷീണം അലട്ടിക്കൊണ്ടിരുന്നു. താൻ തണുത്തുമരവിച്ചു മരിച്ചുപോകുമെന്നുവരെ അയാൾ ചിന്തിച്ചു. അയാൾക്കു ചിത്തഭ്രമം ബാധിച്ചതുപോലെ പുലമ്പുകയും ക്രമമല്ലാതെ ഉറക്കത്തിലേയ്ക്കു വഴുതിവീഴുകയും പെട്ടെന്ന് ഞെട്ടിയുണർന്നുകൊണ്ടിരിക്കുകയും ചെയ്തു.

കാലത്ത് ആഖ്യാതാവ് ഉറക്കമുണർന്നു നോക്കുമ്പോൾ മഞ്ഞുവീഴ്ചയും ഹിമക്കാറ്റും അവസാനിച്ചിരുന്നതായി കാണുവാൻ സാധിച്ചു. അവർ ഒരു താമസത്തിനു പറ്റിയ താവളത്തിൽ എത്തിച്ചേരുകയും ചെയ്തു. അയാൾ കൂടെയുണ്ടായിരുന്നവർക്ക് ഓരോ ഗ്ലാസ് വോഡ്ക സമ്മാനിക്കുകയും അവിടെ നിന്നു പുതിയ കുതിരകളെ സമ്പാദിച്ച് തന്റെ മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയും ചെയ്തു.

പ്രസിദ്ധീകരണ ചരിത്രം

തിരുത്തുക
  • "Lost on the Steppe; or, The Snowstorm". The Invaders and Other Stories. trans. Haskell Dole, Nathan. New York: Thomas Y. Crowell & Co. 1887.{{cite book}}: CS1 maint: others (link)
  • "The Snowstorm". More Tales from Tolstoi. trans. Bain, R. Nisbet. New York: Bretano. 1903.{{cite book}}: CS1 maint: others (link)
  • "The Snow-Storm". The Complete Works of Count Tolstóy. Vol. Volume III. trans. Wiener, Leo. Boston: Dane Estes & Company. 1904. {{cite book}}: |volume= has extra text (help)CS1 maint: others (link)

കുറിപ്പുകൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Snowstorm എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ദ_സ്നോ_സ്റ്റോം&oldid=2600732" എന്ന താളിൽനിന്ന് ശേഖരിച്ചത്