ദ സിംസൺസ്
ഒരു അമേരിക്കൻ ആനിമേഷൻ പരമ്പരയാണ് ദ സിംസൺസ്
(The Simpsons എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ ആനിമേഷൻ പരമ്പരയാണ് ദ സിംസൺസ്. ഫോക്സ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വേണ്ടി മാറ്റ് ഗ്രോണിങ്ങാണ് ഈ പരമ്പര സൃഷ്ടിച്ചത്. ഇതിൽ അമേരിക്കയിലെ മധ്യവർഗ കുടുംബങ്ങളുടെ ജീവിതരീതിയെ ഫലിതരൂപത്തിൽ വിമർശിക്കുന്നു. ഹോമർ, മാർജ്, ബാർട്ട്, ലിസ, മാഗി എന്നിവരടങ്ങിയ സിംസൺസ് കുടുംബമാണ് ഇതിലെ കേന്ദ്രബിന്ദു. കഥ നടക്കുന്നത് സ്പ്രിങ്ഫീൽഡ് എന്ന സാങ്കൽപിക പട്ടണത്തിലാണ്.
1989 ഡിസംബർ 17ന് അരങ്ങേറ്റം കുറിച്ച ഈ പരമ്പരയുടെ 21-ആം സീസണാണ് ഇപ്പോൾ പ്രക്ഷേപണം ചെയ്യുന്നത്. 2007 ഡിസംബർ 26നും 27നുമായി സിംസൺസിന്റെ ചലച്ചിത്ര രൂപം ലോകവ്യാപകമായി പുറത്തിറങ്ങി.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്താൾ
- ദ സിംസൺസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വിക്കിയാ.കോമിൽ Archived 2010-09-01 at the Wayback Machine.