ദി മാർക്കറ്റ് കാർട്ട്
1786-ൽ ബ്രിട്ടീഷ് കലാകാരനായ തോമസ് ഗയിൻസ്ബറോ വരച്ച ചിത്രം
(The Market Cart എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1786-ൽ ബ്രിട്ടീഷ് കലാകാരനായ തോമസ് ഗയിൻസ്ബറോ വരച്ച ക്യാൻവാസ് പെയിന്റിംഗാണ് ദി മാർക്കറ്റ് കാർട്ട്. അദ്ദേഹത്തിന്റെ അവസാന ഭൂപ്രകൃതി ചിത്രങ്ങളിലൊന്നായ [1] ഈ ചിത്രം അദ്ദേഹത്തിന്റെ മരണത്തിന് ഏകദേശം 18 മാസം മുമ്പ് വരച്ചതാണ്. [2]ഈ ചിത്രം ഇപ്പോൾ ലണ്ടനിലെ നാഷണൽ ഗാലറിയുടെ ശേഖരത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 1830-ൽ ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂഷനിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.
The Market Cart | |
---|---|
കലാകാരൻ | Thomas Gainsborough |
വർഷം | 1786 |
Medium | Oil on canvas |
അളവുകൾ | 184 cm × 153 cm (72 ഇഞ്ച് × 60 ഇഞ്ച്) |
സ്ഥാനം | National Gallery, London |
വിവരണം
തിരുത്തുകപെയിന്റിംഗിൽ ഒരു കുതിരവണ്ടി ചിത്രീകരിച്ചിരിക്കുന്നു. രണ്ട് പെൺകുട്ടികൾ കുതിരവണ്ടിയിൽ ഇരുന്നു വനപാതയിലൂടെ സഞ്ചരിക്കുന്നു. 1786-ൽ പോൾ മാളിലെ ഗെയ്‌ൻസ്‌ബറോയുടെ സ്വന്തം വസതിയിലാണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. പിന്നീട് 1787-ൽ ഒരു മരപ്പണിക്കാരൻ തടിക്കഷണങ്ങൾ ശേഖരിക്കുന്ന ഒരു ചിത്രം അദ്ദേഹം കൂട്ടിച്ചേർത്തു.
അവലംബം
തിരുത്തുക- ↑ https://www.theguardian.com/artanddesign/picture/2012/sep/18/thomas-gainsborough-the-market-cart The Guardian
- ↑ "Catalogue entry". National Gallery.