ദി കോൾ ഓഫ് ദി വൈൽഡ്
(The Call of the Wild എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നൂറിലേറെ വർഷങ്ങൾക്കു മുൻപ് പതിനഞ്ചു ലക്ഷത്തിലേറെ കോപ്പികൾ വിറ്റുപോയ ഒരു ഗ്രന്ഥമാണ് കാടിന്റെ വിളി. ജാക്ക് ലണ്ടൻ എന്ന അമേരിക്കൻ എഴുത്തുകാരനാണ് ഈ നോവൽ എഴുതിയത്[1]. സാറ്റർഡേ ഈവനിംഗ് പോസ്റ്റ് എന്ന പ്രസിദ്ധീകരണത്തിൽ തുടർക്കഥ ആയാണ് ഈ നോവൽ ആദ്യം പ്രസിദ്ധീകരിച്ചത്. ബക്ക് എന്ന നായ കഥ പറയുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം.
കർത്താവ് | ജാക്ക് ലണ്ടൻ |
---|---|
യഥാർത്ഥ പേര് | The Call of the Wild |
ചിത്രരചയിതാവ് | Nolan Gadient |
പുറംചട്ട സൃഷ്ടാവ് | Evan Adkins |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | Macmillan |
പ്രസിദ്ധീകരിച്ച തിയതി | 1903 |
മാധ്യമം | Print (Hardback & Paperback) |
ഏടുകൾ | 102 |
ISBN | NA |
OCLC | 28228581 |
നല്ലൊരു കുടുംബത്തിലെ ഓമന ആയാണ് ബക്ക് വളർന്നത് എങ്കിലും ഒരു വേലക്കാരൻ ബക്ക്നെ വിറ്റു. പുതിയ യജമാനൻ ഒരു ദുഷ്ടൻ ആയിരുന്നു. അതോടെ ശരിക്കും ഒരു കാട്ടു മൃഗമായി അവൻ മാറാൻ തുടങ്ങി. ബക്ക്ന്റെ ചിന്തയിലൂടെ അക്കാലത്തെ മനുഷ്യ ജീവന്റെ അവസ്ഥ തന്നെ ആണ് ലണ്ടൻ വരച്ചു കാട്ടിയത്.