ദ ബിഗ് ബാങ് തിയറി
ഒരു പ്രശസ്ത അമേരിക്കൻ ടിവി പരമ്പരയാണ് ദ ബിഗ് ബാങ് തിയറി. ഇന്ത്യയിൽ ഇത് സ്റ്റാർ വേൾഡിലാണ് സംപ്രേഷണം ചെയ്യുന്നത്. 2007 സെപ്തംബർ 24 മുതലാണ് ഇത് ആരംഭിച്ചത്.
The Big Bang Theory | |
---|---|
തരം | സിറ്റ്കോം |
സൃഷ്ടിച്ചത് | ചക്ക് ലോറി ബിൽ പ്രാഡി |
സംവിധാനം | മാർക്ക് സെന്റ്രോസ്കി |
അഭിനേതാക്കൾ | |
തീം മ്യൂസിക് കമ്പോസർ | ബെയർനേക്കഡ് ലേഡീസ് |
ഓപ്പണിംഗ് തീം | "ബിഗ് ബാങ് തിയറി തീം" |
രാജ്യം | അമേരിക്ക |
ഒറിജിനൽ ഭാഷ(കൾ) | ഇംഗ്ലീഷ് |
സീസണുകളുടെ എണ്ണം | 6 |
എപ്പിസോഡുകളുടെ എണ്ണം | 124 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | ചക്ക് ലോറി ബിൽ പ്രാഡി സ്റ്റീവൻ മൊളാറോ |
നിർമ്മാണം | ഫേയ് ഓഷിമ ബെലെയു |
എഡിറ്റർ(മാർ) | പീറ്റർ ചാക്കോസ് |
Camera setup | ബഹു-ക്യാമറ |
സമയദൈർഘ്യം | 18–22 മിനിറ്റ് (പരസ്യം കൂടാതെ) |
പ്രൊഡക്ഷൻ കമ്പനി(കൾ) | ചക്ക് ലോറി പ്രൊഡക്ഷൻസ് വാർണർ ബ്രദേഴ്സ് ടെലിവിഷൻ |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | സി.ബി.എസ്. |
Picture format | 1080i (HDTV) |
Audio format | DTS-HD മാസ്റ്റർ ഓഡിയോ 5.1 |
ഒറിജിനൽ റിലീസ് | സെപ്റ്റംബർ 24, 2007 | – നിലവിലുള്ളത്
External links | |
Website |
അഞ്ച് പ്രധാന കഥാപാത്രങ്ങളാണ് ഇതിൽ ഉള്ളത്. കാൽടെക്കിലെ(Caltech) ഭൗതികശാസ്ത്രജ്ഞരും സഹമുറിയന്മാരുമായ ലെനേർഡ് ഹോഫ്സ്റ്റാഡർ, ഷെൽഡൻ കൂപ്പർ; ഇവരുടെ എതിരായുള്ള ഫ്ലാറ്റിൽ താമസിക്കുന്ന, സിനിമ നടിയാവാൻ അഭിലഷിക്കുന്ന എന്നാൽ ഇപ്പോൾ വെയ്റ്ററസിന്റെ ജോലി ചെയ്യുന്ന പെന്നി; പിന്നെ ലെനേർഡിനെയും ഷെൽഡനെയും പോലെതന്നെ മൊണ്ണകളായ കാൽടെക്കിൽ തന്നെ ജോലി ചെയ്യുന്ന അവരുടെ 2 സുഹൃത്തുക്കളും, എയറോ-സ്പെയ്സ് എഞ്ജിനീയർ ഹോവാർഡ് വോളോവിറ്റ്സ്, ഇന്ത്യക്കാരനായ ആസ്റ്റ്രോഫിസിസിസ്റ്റ് രാജേഷ് കൂത്രപാളി എന്നിവർ. പെന്നിയുടെ 'നേരെ വാ നേരെ പോ' നയങ്ങൾക്കും സാമാന്യബുദ്ധിക്കും നേർവിപരീതമായ മറ്റ് നാല് പേരുടെ മൊണ്ണത്തരങ്ങളാണ് പൊതുവെ തമാശക്ക് വഴിവെക്കുക.
അഭിനേതാക്കൾ
തിരുത്തുക- പെന്നി - കെയ്ലി കൂവോക്കോ
- ഷെൽഡൻ കൂപ്പൺ - ജിം പാഴ്സൺസ്
- ലെനേർഡ് ഹോഫ്സ്റ്റാഡർ - ജോണി ഗലെക്കി
- രാജേഷ് കൂത്രപാളി - കുനാൽ നയ്യാർ
- ഹോവാർഡ് വോളോവിറ്റ്സ് - സൈമൺ ഹെൽബർഗ്
- ഏമി ഫാറാ ഫൗളർ
- ബെർണഡെറ്റ്