കെയ്ലി കൂവോക്കോ

അമേരിക്കൻ ചലചിത്ര നടി

ഒരു അമേരിക്കൻ അഭിനേത്രിയാണ് കെയ്ലി ക്രിസ്റ്റീൻ കൂവോക്കോ (/ˈkli ˈkwk/ KAY-lee KWOH-koh) (ജനനം: നവംബർ 30, 1985)[1]. 1990 കളുടെ അവസാനത്തിൽ അനേകം ചലച്ചിത്ര, ടെലിവിഷൻ പരമ്പരകളിൽ സഹനടിയായി അഭിനയിച്ച ശേഷം 2002 മുതൽ 2005 വരെ എബിസി സിറ്റ്കോം എയ്റ്റ് സിമ്പിൾ റൂൾസിൽ ബ്രിഡ്ജെറ്റ് ഹെൻനെസി എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന്, കൂവോക്കോ ചാംഡ് എന്ന ടെലിവിഷൻ പരമ്പരയുടെ അവസാന സീസണിൽ ബില്ലി ജെൻകിൻസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2007 മുതൽ, സിബിഎസ് സിറ്റ്കോം ദ ബിഗ് ബാങ്ങ് തിയറിയിൽ പെന്നി എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നു. ഈ വേഷത്തിന് സാറ്റലൈറ്റ്, ക്രിട്ടിക്സ് ചോയിസ്, പീപ്പിൾസ് ചോയ്സ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

കെയ്ലി കൂവോക്കോ
കൂവോക്കോ 2017 ജൂലൈയിൽ
ജനനം
കെയ്ലി ക്രിസ്റ്റീൻ കൂവോക്കോ

(1985-11-30) നവംബർ 30, 1985  (38 വയസ്സ്)
കമാറില്ലോ, കാലിഫോർണിയ, യുഎസ്
മറ്റ് പേരുകൾകെയ്ലി കൂവോക്കോ-സ്വീറ്റിങ്
തൊഴിൽഅഭിനേത്രി
സജീവ കാലം1992–മുതൽ

ടു ബി ഫാറ്റ് ലൈക് മി (2007), ഹോപ് (2011), അനോണിമസ് (2014) എന്നീ ചിത്രങ്ങളിൽ കൂവോക്കോ അഭിനയിച്ചിട്ടുണ്ട്. 2014 ൽ ഒരു ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഒരു താരകം ലഭിച്ചു..[2] 2017 ഒക്റ്റോബറിൽ യെസ്, നോർമൻ പ്രൊഡക്ഷൻസ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനി ആരംഭിച്ചു. 

ചെറുപ്പകാലം

തിരുത്തുക

കാലിഫോർണിയയിലെ കാമറില്ലോയിൽ ലെയ്ൻ ആനിന്റെയും (വിങ്ങേറ്റ്), ഗാരി കാർമിൻ കൂവോക്കോയുടെയും മൂത്ത മകളായാണ് കെയ്ലി കൂവോക്കോ ജനിച്ചത്.[3] അവരുടെ സഹോദരി ബ്രിയാ, ദ വോയിസിന്റെ അഞ്ചാം സീസണിൽ മത്സരിച്ചു. ഒരു കുട്ടിയെന്ന നിലയിൽ, കൂവോക്കോ, ഒരു അമേച്വർ ടെന്നിസ് കളിക്കാരിയായിരുന്നു. എന്നാൽ പതിനാറാം വയസ്സിൽ അവൾ കളിക്കുന്നത് മതിയാക്കി.

 
Cuoco at PaleyFest in March 2013

കൂവോക്കോ 1995 ലെ ആക്ഷൻ ത്രില്ലർ വിർഡൂയോസിറ്റിയിൽ കരിൻ കാർട്ടർ എന്ന യുവതാരമായി. 2000 മുതൽ 2001 വരെ സിബിഎസ് സിറ്റ്കോം ലേഡീസ് മാനിൽ അഭിനയിച്ചു. 2002 സെപ്തംബറിൽ, എബിസി സിറ്റ്കോം എയ്റ്റ് സിമ്പിൾ റൂൾസിൽ ബ്രിഡ്ജെറ്റ് ഹെൻനെസി എന്ന വേഷം അഭിനയിച്ചു. കുറഞ്ഞ റേറ്റിംഗുകൾ കാരണം, 2005 മേയ് 17-ന് എബിസി പരമ്പര റദ്ദുചെയ്തു. എയ്റ്റ് സിമ്പിൾ റൂൾസിന്റെ അവസാന സീസണലിനുപുറമെ, കൂവോക്കോ, എൻബിസി മിനി പരമ്പര 10.5, എബിസി ഫാമിലി ഒറിജിനൽ സിനിമ ക്രൈംസ് ഓഫ് ഫാഷൻ, സ്വതന്ത്ര സിനിമ ഡിബേറ്റിങ് റോബർട്ട് ലീ എന്നീ ചിത്രങ്ങൾ ചെയ്തു [4]. ഡിസ്‌നി ചാനൽ കാർട്ടൂൺ ബ്രാണ്ടി ആൻഡ് മിസ്റ്റർ വിസ്‌കേഴ്‌സിൽ, പതിനാലുകാരനായ ബ്രാണ്ടി ഹാരിങ്ടൺ എന്ന നായക്ക് ശബ്ദം നൽകി. ടെലിവിഷൻ പരിപാടിയായ ചാംഡിന്റെ എട്ടാം സീസണിൽ, കൂവോക്കോ ടെലികൈനിസ്, പ്രൊജക്ഷൻ എന്നീ ശക്തികളുള്ള ബില്ലി ജെൻകിൻസ് എന്ന വേഷം ചെയ്തു.

2007 സെപ്തംബറിൽ കൂവോക്കോ, സിബിഎസ് സിറ്റ്കോം ദ ബിഗ് ബാങ്ങ് തിയറിയിൽ, ലെനേർഡ് ഹോഫ്സ്റ്റാർട്ടർ, ഡോ. ഷെൽഡൺ കൂപ്പർ എന്നീ ഫിസിസ്റ്റുകളുടെ അയൽവാസിയായ പെന്നി എന്ന ചീസ് കേക്ക് ഫാക്ടറി ജീവനക്കാരിയായി അഭിനയിച്ചു. 2014 ആഗസ്റ്റിലെ കണക്കുപ്രകാരം, കൂവോക്കോയും ദ ബിഗ് ബാങ്ങ് തിയറിയിലെ അവരുടെ സഹതാരങ്ങൾ ജോണി ഗലെക്കി, ജിം പാർസൺസ് എന്നിവരും, ഓരോ എപ്പിസോഡിന് ഒരു മില്യൺ ഡോളർ വീതം സമ്പാദിക്കുന്നുണ്ട്.[5]

2017 ഒക്റ്റോബറിൽ, യെസ് നോർമൻ പ്രൊഡക്ഷൻസ് എന്ന ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷൻ കമ്പനി കൂവോക്കോ ആരംഭിച്ചു. ക്രിസ് ബോജാലിയൻ രചിച്ച ദ ഫ്ലയിറ്റ് അറ്റൻഡ് എന്ന നോവലിന്റെ അവകാശം കരസ്ഥമാക്കിയ കമ്പനി, അത് ഒരു മിനി പരമ്പരയായി അവതരിപ്പിക്കും.[6]

അഭിനയ ജീവിതം

തിരുത്തുക

ചലച്ചിത്രം

തിരുത്തുക
Year സിനിമ Role Notes
1992 Quicksand: No Escape Connie Reinhardt
1995 Virtuosity Karin Carter
1997 Picture Perfect Little girl
1997 Toothless Lori
1998 Mr. Murder Charlotte Stillwater
2000 Alley Cats Strike Elisa Bowers
2000 Growing Up Brady Maureen McCormick
2000 Can't Be Heaven Teresa Powers
2003 Merry Mickey Celebration, AA Merry Mickey Celebration Herself
2004 Debating Robert Lee Maralee Rodgers
2004 Crimes of Fashion Brooke Sarto
2004 Hollow, TheThe Hollow Karen
2005 Lucky 13 Sarah Baker
2006 Separated at Worth Gabby
2006 Wasted Katie Cooning
2006 Bratz: Passion 4 Fashion – Diamondz Kirstee Smith Voice
2007 To Be Fat like Me Alyson Schmidt
2007 Cougar Club Amanda
2008 Killer Movie Blanca Champion
2010 Penthouse, TheThe Penthouse Erica Roc
2011 Hop Samantha O'Hare
2011 Last Ride, TheThe Last Ride Wanda
2014 Authors Anonymous Hannah Rinaldi
2015 The Wedding Ringer Gretchen Palmer
2015 Burning Bodhi Katy
2015 Alvin and the Chipmunks: The Road Chip Eleanor Voice
2016 Why Him? Justine (AI) Voice
2017 Handsome: A Netflix Mystery Movie Herself

ടെലിവിഷൻ

തിരുത്തുക
Year Title Role Notes
1994 My So-Called Life Young Angela Chase Episode: "Father Figures"
1994 Northern Exposure Miranda Episode: "Hello, I Love You"
1996 Ellen Little Ellen Morgan Episode: "The Bubble Gum Incident"
2000 Don't Forget Your Toothbrush Ashley Episode: "12 March 2000"
2000 Homewood PI Lauren Crane Episode: "Pilot"
2000–01 Ladies Man Bonnie Stiles Main role (Season 2); 8 episodes
2001 7th Heaven Lynn Episode: "Relationships"
2002 First Monday Alyssa Episode: "Pilot"
2002 Ellen Show, TheThe Ellen Show Vanessa Episode: "Shallow Gal"
2002 Nightmare Room, TheThe Nightmare Room Kristin Ferris Episode: "My Name is Evil"
2002–05 8 Simple Rules Bridget Hennessy Main role; 76 episodes
2004 The Help Carly Michaels Episode: "Pilot"
2004 Complete Savages Erin Episode: "For Whom the Cell Tolls"
2004 Punk'd Herself Episode: "9 May 2004"
2004 10.5 Amanda Williams Main role; 2 episodes
2004–06 Brandy & Mr. Whiskers Brandy Harrington (voice) Main role; 77 episodes
2005–06 Bratz Kirstee Smith (voice) Main role (Season 1); 17 episodes
2005–07 Loonatics Unleashed Paula Hayes / Weather Vane (voice) Recurring role; 3 episodes
2005–06 Charmed Billie Jenkins Main role (Season 8); 22 episodes
2006 Secrets of a Small Town Misty Anders Unsold ABC pilot
2007 Prison Break Sasha Murray Episodes: "The Message" and "Chicago"
2007–present Big Bang Theory, TheThe Big Bang Theory Penny Main role
2012 Peterson: Untouchable, DrewDrew Peterson: Untouchable Stacy Peterson Television film
2016 Comedy Bang! Bang! Herself Episode: "Kaley Cuoco Wears a Black Blazer and Slip on Sneakers"
  1. "8 Interesting Facts About Kaley Cuoco-Sweeting: Actor Spotlight". CBS. Retrieved May 15, 2016.
  2. Lombardi, Ken (October 30, 2014). "Kaley Cuoco-Sweeting gets emotional over Hollywood Walk of Fame star". CBS News. Retrieved November 3, 2014.
  3. "Kaley Cuoco". Yahoo!. Archived from the original on 2013-10-21. Retrieved November 17, 2012.
  4. "Debating Robert Lee (2006)". Rotten Tomatoes. Retrieved August 29, 2014.
  5. "Big Bang Theory stars sign new contracts". BBC News. Retrieved August 4, 2014.
  6. Andreeva, Nellie (27 October 2017). "Kaley Cuoco Launches Company, Inks Pod Deal With Warner Bros. TV & Set First Project – Limited Series She Would Star In". Deadline.
"https://ml.wikipedia.org/w/index.php?title=കെയ്ലി_കൂവോക്കോ&oldid=4099312" എന്ന താളിൽനിന്ന് ശേഖരിച്ചത്