ഭൂസമാന ഗ്രഹങ്ങൾ
ഭൂസമാനഗ്രഹങ്ങൾ അഥവാ ശിലാഗ്രഹങ്ങൾ എന്നറിയപ്പെടുന്ന ആന്തരസൗരയൂഥ ഗ്രഹങ്ങളിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് സിലിക്കേറ്റ് ശിലകളോ ലോഹങ്ങളോ ആയിരിക്കും. ഭൂസമാനഗ്രഹങ്ങളുടെ പ്രതലം കട്ടിയുള്ളതായിരിക്കും. വാതകഭീമന്മാരിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ഹൈഡ്രജൻ, ഹീലിയം, ജലം എന്നിവയായിരിക്കും.
ആകാശഗംഗയിൽ മാത്രം 1700കോടിയിലധികം ഭൂസമാനഗ്രഹങ്ങളുണ്ടായിരിക്കുമെന്നാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്[1].
ഘടന
തിരുത്തുകഭൂസമാനഗ്രഹങ്ങൾക്കെല്ലാം തന്നെ സമാനമായ ഘടനയാണുണ്ടായിരിക്കുക. അകക്കാമ്പിൽ പ്രധാനമായും ഇരുമ്പ് അടങ്ങിയിരിക്കും. ഇതിനു പുറംഭാഗത്ത് സിലിക്കേറ്റ് കൂടുതൽ അടങ്ങിയിട്ടുള്ള മാന്റിൽ. ചന്ദ്രനും ഈ സ്വഭാവങ്ങളൊക്കെയുണ്ട്. പക്ഷെ ഇതിന്റെ അകക്കാമ്പ് വളരെ ചെറുതായതുകൊണ്ട് ഈ ഗണത്തിൽ പെടുത്താറില്ല. പർവ്വതങ്ങളും ഗർത്തങ്ങളും കുഴികളും ധാരാളമായി കാണും. ഭൂകമ്പങ്ങളും അഗ്നിപർവ്വതങ്ങളും ഇവയുടെ പൊതുസ്വഭാവമാണ്. അഗ്നിപർവ്വതങ്ങളുടെയും വാൽനക്ഷത്രങ്ങൾ വന്നു പതിച്ചതിന്റെയും ഫലമായി രൂപപ്പെടുന്ന ദ്വിതീയാന്തരീക്ഷം ഭൂസമാനഗ്രഹങ്ങളുടെ പ്രത്യേകതയാണ്. വാതകഭീമന്മാരിൽ സൗരനെബുലയിൽ നിന്നു രൂപം കൊണ്ടതും അതേ ഘടന നിലനിർത്തുന്നതുമായ അന്തരീക്ഷമാണ് ഉണ്ടായിരിക്കുക.[2]
അവലംബം
തിരുത്തുക- ↑ "17 Billion Earth-Size Alien Planets Inhabit Milky Way". Space.com. January 7, 2013. Retrieved January 8, 2013.
{{cite web}}
: Unknown parameter|authors=
ignored (help) - ↑ Dr. James Schombert (2004). "Primary Atmospheres (Astronomy 121: Lecture 14 Terrestrial Planet Atmospheres)". Department of Physics University of Oregon. Archived from the original on 2011-09-27. Retrieved 22 December 2009.
{{cite web}}
: External link in
(help)|author=