റ്റ്ബിലിസി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി

(Tbilisi State University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോർജ്ജിയയിലെ റ്റ്ബിലിസിൽ സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് റ്റ്ബിലിസി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി. Ivane Javakhishvili Tbilisi State University (Georgian: ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი) എന്നതാണ് പൂർണ നാമം. ടി.എസ്.യു (T.S.U) എന്ന ചുരുക്ക പേരിലും ഇത് അറിയപ്പെടുന്നുണ്ട്. 1918 ഫെബ്രുവരി 8നാണ് ഈ സർവ്വകലാശാല സ്ഥാപിക്കപ്പെട്ടത്. ജോർജ്ജിയയിലെയും കൊക്കേഷ്യയിലേയും ഏറ്റവും പുരാതന സർവ്വകലാശാലയാണ് റ്റ്ബിലിസി സ്റ്റേറ്റ് സർവ്വകലാശാല. ഇവിടെ 18,000ൽ അധികം വിദ്യാർത്ഥികൾ പഠിക്കുകയും 5,000 ഉദ്യോഗസ്ഥർ ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ജോർജ്ജിയയുടെ വിവിധ മേഖലകളിലായി സർവ്വകലാശാലയുടെ അഞ്ച് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആറു അധ്യായന വിഭാഗങ്ങളും (faculties) 60 ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളും 3,7000,000 പുസ്തകങ്ങളും ആനുകാലികങ്ങളുമുള്ള ഒരു സൈന്റിഫിക് ഗ്രന്ഥാലയവും ഏഴ് മ്യൂസിയങ്ങളും പ്രസാധനാലയവും അച്ചടി ശാലയും ഈ സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

Ivane Javakhishvili Tbilisi State University
ലത്തീൻ: Universitas Tphilisensis[1]
തരംPublic
സ്ഥാപിതം1918
റെക്ടർGiorgi Sharvashidze
അദ്ധ്യാപകർ
5000
വിദ്യാർത്ഥികൾ18,000
സ്ഥലംTbilisi, Georgia
41°42′36″N 44°46′42″E / 41.71000°N 44.77833°E / 41.71000; 44.77833
ക്യാമ്പസ്Urban
നിറ(ങ്ങൾ)Blue, white
         
കായിക വിളിപ്പേര്TSU
വെബ്‌സൈറ്റ്www.tsu.ge

സ്ഥാപകൻ

തിരുത്തുക

ജോർജ്ജിയൻ ചരിത്രക്കാരനും പണ്ഡിതനുമായിരുന്ന ഇവാനെ ജവകിഷ്‌വില്ലി - Ivane Javakhishvili ആണ് ഈ സർവ്വകലാശാലയുടെ പ്രധാന സ്ഥാപകൻ.

 
സ്ഥാപകൻ-ഇവാനെ ജവകിഷ്‌വില്ലി

പ്രമുഖ ശാസ്ത്രജ്ഞരായ ഗിയോർഗി അഖ്‌വ്ൽദിയാനി, ഷൽവ നുറ്റുസുബിഡ്‌സെ, ദിർമിത്രി ഉസ്‌നാഡ്‌സെ, ഗ്രിഗോൽ ത്സെരെറ്റ്‌ലി, അകാകി ശനിദ്‌സെ, അൻഡ്രിയ റാസ്മാഡ്‌സെ, കോർനെലി കെൽകെലിഡ്‌സെ, ലോസെബ് കിപ്ശിദ്‌സെ,പീട്രെ മെലികിഷ്‌വില്ലി, ഇക്വിറ്റമെ തകൈശ്‌വില്ലി എന്നിവരാണ് സഹ സ്ഥാപകർ. ജോർജ്ജിയൻ രസതന്ത്രജ്ഞൻ പീട്രെ മെലികിഷ്‌വില്ലിയായിരുന്നു സർവ്വകലാശാലയുടെ പ്രഥമ റെക്ടർ.

അദ്ധ്യായനവിഭാഗങ്ങൾ

തിരുത്തുക
 
റ്റ്ബിലിസി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി, പ്രധാനകെട്ടിടം

നിയമം, സാമ്പത്തിക ശാസ്ത്രവും വാണിജ്യവും, ഹുമാനിറ്റീസ്, വൈദ്യശാസ്ത്രം, സാമൂഹ്യം രാഷ്ട്ര മീമാംസ,പ്രകതി ശാസ്ത്രം എന്നിവയാണ് റ്റ്ബിലിസി സർവ്വകലാശാലയിലുള്ള ആറു ഫാക്കൽറ്റികൾ. കൂടാതെ ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് എന്ന പേരിൽ സർവ്വകലാശാലയ്ക്ക് കീഴിൽ സ്വയം ഭരണാധികാരമുള്ള ഒരു ബിരുദ സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്.

ചരിത്രം

തിരുത്തുക

ജോർജ്ജിയൻ ചരിത്രകാരനായ ഇവാനെ ജവകിഷ്‌വില്ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് 1918ൽ ഈ സർവ്വകലാശാല സ്ഥാപിച്ചത്. അക്കാലത്ത് കൊക്കേഷ്യൻ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനാമായിരുന്നു ഇത്. [2]


പുറംകണ്ണികൾ

തിരുത്തുക
  1. "ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტის გერბი". Tbilisi State University. Retrieved 31 January 2015.
  2. "New Tbilisi.Gov.Ge - თბილისის მერიის ოფიციალური ვებ გვერდი". Tbilisi.gov.ge. Archived from the original on 2012-02-20. Retrieved 2014-01-05.