താഷ്കെന്റ് ഉടമ്പടി

(Tashkent Declaration എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1965 - ലെ ഇന്ത്യ-പാകിസ്താൻ യുദ്ധാനന്തരം 1966 ജനുവരി 10-ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ഉസ്ബെക്കിസ്താൻ്റെ തലസ്ഥാാനമായ താഷ്കെൻ്റിൽ വച്ച് റഷ്യൻ പ്രീമിയർ അലക്സി കോസിഗിൻ്റെ മധ്യസ്ഥതയിൽ നടത്തിയ സമാധാന ഉടമ്പടിയാണ് താഷ്കെന്റ് ഉടമ്പടി.

താഷ്കൻ്റ് ഉടമ്പടി

ഇന്ത്യാ-പാക് സമാധാന ഉടമ്പടി
Type of treaty സമാധാന ഉടമ്പടി
Signed
Location
10 ജനുവരി 1966; 58 വർഷങ്ങൾക്ക് മുമ്പ് (1966-01-10)
താഷ്കൻ്റ്, സോവിയറ്റ് യൂണിയൻ
Signatories ലാൽ ബഹാദൂർ ശാസ്ത്രി, (ഇന്ത്യൻ പ്രധാനമന്ത്രി)
മുഹമ്മദ് അയൂബ് ഖാൻ
(പാക്കിസ്താൻ പ്രസിഡൻറ്)
Parties  ഇന്ത്യ
 പാകിസ്താൻ
Languages ഇംഗ്ലീഷ്

സാഹചര്യം

തിരുത്തുക

യുദ്ധത്തിൽ ഇന്ത്യൻ സൈന്യം വിജയകരമായി മുന്നേറി. അവർ ലാഹോറിനടുത്തു വരെ എത്തിച്ചേർന്നിരുന്നു.[1] അതോടെ കാശ്മീർ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെട്ടു. സംഘടനയുടെ രൂപീകരണത്തിനുശേഷം ഇടപെടേണ്ടി വന്ന പ്രാഥമിക ദൗത്യങ്ങളിൽ ഒന്ന് എന്ന നിലയിൽ കാശ്മീർ പ്രശ്നം, ഐക്യരാഷ്ട്രസഭയെ സംബന്ധിച്ചിടത്തോളം, രമ്യമായി പരിഹരിക്കപ്പെടേണ്ടതായ വളരെ അനിവാര്യ വിഷയമായിരുന്നു. എന്നാൽ ശീതസമരത്തിൻ്റെ കാലഘട്ടമായിരുന്നതിനാൽ ഈ വിഷയത്തിൽ അന്നത്തെ ലോക ശക്തികളുടെ ശക്തമായ ഇടപെടലുകൾ ഉണ്ടായി. ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ വെടിനിർത്തൽ പ്രഖ്യാപനം നടത്തുകയും റഷ്യയുടെ മധ്യസ്ഥതയിൽ ഇരു രാഷ്ട്രങ്ങളേയും സമാധാനത്തിനായി ഒരു ഉടമ്പടിക്കായി താഷ്കെൻ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.[2] തുടർന്ന് 1966 ജനുവരി 10ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താൻ പ്രസിഡൻ്റ് അയൂബ് ഖാനും താഷ്കെൻ്റ് ഉടമ്പടിയിൽ ഒപ്പുവെക്കുകയും അതുമൂലം യുദ്ധം അവസാനിക്കുകയും ചെയ്തു.താഷ്കന്റ ഇപ്പോൾ ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമാണ്

പ്രധാന വ്യവസ്ഥകൾ

തിരുത്തുക
  • ഇരുകൂട്ടരും എല്ലാ ശത്രുതയും അവസാനിപ്പിക്കുക.
  • യുദ്ധത്തിനു മുമ്പുള്ള അതിർത്തികളിലേക്ക് പിന്മാറുക.
  • പിടിച്ചടക്കിയ പ്രദേശങ്ങൾ ഉപേക്ഷിക്കുക.

എന്നാൽ പാക് അധിനിവേശ കാശ്മീരിനെക്കുറിച്ച് ഉടമ്പടിയിൽ യാതൊന്നും പരാമർശിച്ചില്ല. അങ്ങനെ കാശ്മീർ പ്രശ്നം എന്നെന്നേക്കുമായി പരിഹാരമില്ലാതെ തുടരുന്നു. യഥാർത്ഥത്തിൽ യുദ്ധത്തിലൂടെ നേടിയ എല്ലാ നേട്ടങ്ങളും ഇന്ത്യക്ക് ഉപേക്ഷിക്കേണ്ടിവന്നു [3]

ഉസ്ബെക് SSR, USSR (ഇപ്പോൾ ഉസ്ബക്കിസ്ഥാൻ ) 1966 ജനുവരി 4 മുതൽ ഒരു സ്ഥിരമായ ഒരു തീർപ്പുണ്ടാക്കാൻ ശ്രമിച്ചു.

പ്രധാനമന്ത്രി അലക്സി കോസിജിൻ പ്രതിനിധാനം ചെയ്യുന്ന സോവിയറ്റുകാർ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താൻ പ്രസിഡന്റ് മുഹമ്മദ് അയൂബ് ഖാനും തമ്മിൽ ഒപ്പുവച്ചു . [4][5] [6][7]

പ്രഖ്യാപനം

തിരുത്തുക

സമ്മേളനം വലിയ വിജയമായി കാണപ്പെടുകയും റിലീസ് ചെയ്ത പ്രഖ്യാപനം സമാധാനം നിലനിർത്തുന്നതിനുള്ള ഒരു ചട്ടക്കൂട് ആണെന്നും പ്രതീക്ഷിച്ചിരുന്നു. [8] 1966 ഫെബ്രുവരി 25 ന് മുൻപ്, ഇന്ത്യൻ-പാക് ശക്തികൾ തങ്ങളുടെ പൂർവ്വ-വർഗീയ നിലപാടുകൾ, ഓഗസ്റ്റ് പ്രകാരമുള്ള രേഖകൾ പിൻവലിക്കുകയും, യുദ്ധത്തിനു മുൻപുള്ള പോരാട്ടങ്ങളിൽ ആഗസ്റ്റ് വരെയുളള രേഖകൾ പിൻതുടരുകയും[8] രാജ്യങ്ങളുടെ പരസ്പര ബന്ധങ്ങളിൽ പരസ്പരം ഇടപെടില്ല, സാമ്പത്തികവും നയതന്ത്രപരമായതുമായ ബന്ധം പുനസ്ഥാപിക്കപ്പെടും, യുദ്ധത്തടവുകാരെ ക്രമമായി കൈമാറ്റം ചെയ്യും. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് പ്രവർത്തിക്കുക എന്നിവയായിരുന്നു അതിലെ തീരുമാനങ്ങൾ. [9]

അനന്തരഫലങ്ങൾ

തിരുത്തുക

കശ്മീരിൽ യുദ്ധാനുകൂല്യ കരാറിലല്ല, അല്ലെങ്കിൽ ഗറില്ലാ പോരാട്ടത്തെ പിൻവലിക്കില്ല എന്നീ കാരണത്താൽ ഈ കരാർ ഇന്ത്യയിൽ വിമർശിക്കപ്പെട്ടു. ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായി ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി താഷ്കെന്റിൽ വെച്ച് കരാർ ഒപ്പിട്ടതിൻ്റെ തൊട്ടടുത്ത ദിവസം ഹൃദയാഘാതത്താൽ മരണപ്പെട്ടു.[8] ഭക്ഷണത്തിൽ വിഷം നൽകി ശാസ്ത്രിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കപ്പെട്ടു.[8] വിദേശശബന്ധങ്ങൾക്ക് പ്രതികൂലമായി ഭവിക്കുമെന്നും രാജ്യത്ത് പാർലമെൻററി ആനുകൂല്യങ്ങൾ ലംഘിക്കപ്പെടുകയും ചെയ്യുമെന്ന് ആരോപിച്ച് ശാസ്ത്രിയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് പ്രഖ്യാപിക്കാൻ ഇന്ത്യൻ സർക്കാർ വിസമ്മതിച്ചു.[10]

താഷ്കെന്റ് പ്രഖ്യാപനത്തിനനുസരിച്ച്, 1966 മാർച്ച് 1 മുതൽ 2 വരെ ചർച്ചകൾ നടന്നു. ഈ ചർച്ചകൾ പ്രയോജനകരമായിരുന്നില്ലെങ്കിലും, നയതന്ത്ര വിനിമയം വസന്തകാലവും വേനലും മുഴുവൻ തുടർന്നു. കാശ്മീർ പ്രശ്നത്തിൽ അഭിപ്രായവ്യത്യാസമുണ്ടായതിനാൽ, ഈ ചർച്ചകൾ തീർത്തും നിഷ്ഫലങ്ങളായിത്തീർന്നു.

1965- ലെ യുദ്ധകാലത്ത് പൊതുജനങ്ങൾക്കിടയിൽ പരക്കെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. പാകിസ്താനിലെ ജനങ്ങൾ തങ്ങൾ യുദ്ധത്തിൽ വിജയിക്കുമെന്നാണ് കരുതിയത്. എന്നാൽ താഷ്കെൻറ് പ്രഖ്യാപനത്തിന്റെ വാർത്ത വ്യത്യസ്തമായ എന്തെങ്കിലും പ്രതീക്ഷിച്ചിരുന്ന പാകിസ്താനിലെ ജനങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. അയൂബ് ഖാൻ പ്രതികരിച്ചില്ലെങ്കിലും കരാർ ഒപ്പിട്ടതിന്റെ കാരണം പ്രഖ്യാപിക്കുന്നതിന് അദ്ദേഹം തൽക്കാലം വിസമ്മതിച്ചതിനെ തുടർന്ന് കാര്യങ്ങൾ കൂടുതൽ വഷളായി. പാകിസ്താനിലുടനീളം പ്രകടനവും കലാപവും പൊട്ടിപ്പുറപ്പെട്ടു. ജനങ്ങളുടെ ദേഷ്യവും വൈമനസ്യവും ഉപേക്ഷിക്കാൻ അബുബ് ഖാൻ, 1966 ജനുവരി 14 ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജനങ്ങൾക്കു മുന്നിൽ ഈ കാര്യം പരസ്യമാക്കി. താഷ്കന്റ് പ്രമേയത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന സുൽഫിക്കർ അലി ഭൂട്ടോ പിന്നീട് പാകിസ്താൻ പീപ്പിൾസ് പാർട്ടി എന്ന പേരിൽ സ്വന്തം പാർട്ടി ആവിഷ്കരിച്ചു. അയ്യൂബ് ഖാന് ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുവാൻ കഴിഞ്ഞുവെങ്കിലും താഷ്കെന്റ് പ്രഖ്യാപനം അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് സാരമായ മങ്ങലേൽപ്പിച്ചു. അദ്ദേഹത്തിൻറെ പതനത്തിനു കാരണമായ ഘടകങ്ങളിലൊന്നായിരുന്നു പ്രസ്തുത ഉടമ്പടി. [11]

ഇതും കാണുക

തിരുത്തുക
  1. Khaki Shadows. പാകിസ്താൻ: ഖാലിദ് മഹമൂദ് ആരിഫ്. 2000 സെപ്തംബർ. ISBN 978-0-19-579396. {{cite book}}: Check |isbn= value: length (help); Check date values in: |year= (help)CS1 maint: year (link)
  2. "The 1965 war". BBC News website. Retrieved 29 June 2017.
  3. "June 30th 1965: A Ceasefire was Agreed under UN Auspices Between India and Pakistan, Who Signed a Treaty to Stop the War at Rann of Kutch". MapsofIndia.com. Retrieved 30 June 2017.
  4. Bratersky, Alexander (2016-01-12). "At Tashkent, Soviet peace over India and Pakistan" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-01-10.
  5. "Tashkent Declaration". Seventeen Moments in Soviet History (in അമേരിക്കൻ ഇംഗ്ലീഷ്). 2015-09-01. Retrieved 2018-01-10.
  6. Bajwa, Farooq. From Kutch to Tashkent: The Indo-Pakistan War of 1965. Hurst Publishers. p. 362. ISBN 9781849042307.
  7. Bisht, Rachna. 1965: Stories from the Second Indo-Pakistan War. Penguin UK. p. 139. ISBN 9789352141296.
  8. 8.0 8.1 8.2 8.3 "The 1965 war". BBC News website. Retrieved 29 June 2017.
  9. "June 30th 1965: A Ceasefire was Agreed under UN Auspices Between India and Pakistan, Who Signed a Treaty to Stop the War at Rann of Kutch". MapsofIndia.com. Retrieved 30 June 2017.
  10. Dhawan, Himanshi (11 July 2009). "45 yrs on, Shastri's death a mystery". The Times of India. Retrieved 10 January 2018.
  11. The falling out at Tashkent (1966) between Ayub Khan and Zulfiqar Ali Bhutto, The Friday Times newspaper, Updated 4 November 2016, Retrieved 30 June 2017

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=താഷ്കെന്റ്_ഉടമ്പടി&oldid=3839616" എന്ന താളിൽനിന്ന് ശേഖരിച്ചത്