കരിന്താടി ഉറവാലൻവാവൽ
ശാസ്ത്രീയ നാമം: Taphozous melanopogan
black-bearded tomb bat | |
---|---|
Black-bearded tomb bat (Taphozous melanopogon), male with prominent black beard | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. melanopogon
|
Binomial name | |
Taphozous melanopogon Temminck, 1841
| |
Black-bearded Tomb Bat range | |
Synonyms | |
Taphozous solifer Hollister, 1913 |
രൂപവിവരണം
തിരുത്തുകരോമങ്ങളുള്ള താടികൊണ്ട് ഈ വാവലിനെ എളുപ്പം തിരിച്ചറിയാം. ആൺവാവലുകളിൽ ഇതിൻറെ നിറം കറുപ്പോ കടും തവിട്ടോ ആയിരിക്കും. പുറം കടും തവിട്ടുമുതൽ കറുപ്പ് വരെ ആകാം. ചിലപ്പോൾ മഞ്ഞ കലർന്ന തവിട്ടു നിറവുമാകാം. എങ്ങനെയായാലും അടിവശം എല്ലായ്പ്പോഴും വിളറിയ നിറമായിരിക്കും. രോമങ്ങളുടെ ചുവട്ടിൽ വിളറിയ നിറമായതിനാൽ രോമാവരണം മൊത്തം നരച്ചതുപോലെ തോന്നിക്കും. പെൺവാവലിന് കുറച്ചുകൂടി ചുവപ്പ് നിറമുണ്ടാകും. മറ്റു വാവുലകളിൽനിന്ന് വ്യത്യസ്തമായി ഇതിൻറെ ചിറകുകൾ ബന്ധിച്ചിരിക്കുന്നത് കണങ്കാലിനോടാണ്. ചെവികൾക്ക് നല്ല വലിപ്പമുണ്ടാകും.
പെരുമാറ്റം
തിരുത്തുകആണിനും പെണ്ണിനും പ്രത്യേക കോളനികൾ ഉണ്ട്. എളുപ്പത്തിൽ അലോസരപ്പെടുത്താവുന്ന ഈ വാവലുകൾ പകൽ സമയത്ത് പുറത്തേക്ക് പറക്കുന്നത് കാണാം.
വലിപ്പം
തിരുത്തുകകൈകളുടെതടക്കം തോളിന്റെ നീളം 6 – 6.8 സെ.മീ. ശരീരത്തിൻറെ മൊത്തം നീളം: 6.7 – 8.6 സെ.മീ.
ആവാസം, കാണപ്പെടുന്നത്
തിരുത്തുകകുന്നുകളുള്ള പ്രദേശം, ജലസാന്നിധ്യമുള്ള കാടുകൾ, ഗുഹകളിലും പഴയകെട്ടിടങ്ങളിലും ക്ഷേത്രങ്ങളിലും ആണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. വടക്കുപടിഞ്ഞാറും വടക്കുകിഴക്കും ഭാഗങ്ങളിലുള്ള ഉയർന്ന ഹിമാലയം ഒഴികെ ഇന്ത്യയൊട്ടാകെയും കാണപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ Csorba, G.; Bumrungsri, S.; Helgen, K.; Francis, C.; Bates, P.; Gumal, M.; Balete, D.; Heaney, L.; Molur, S.; Srinivasulu, C. (2008). "Taphozous melanopogon". The IUCN Red List of Threatened Species. 2008. IUCN: e.T21461A9281177. doi:10.2305/IUCN.UK.2008.RLTS.T21461A9281177.en. Retrieved 9 November 2017.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Menon, Vivek (2008). A field guide to Indian Mammals. D C BOOKS.