ടാങ്ക് മാൻ
39°54′23.5″N 116°23′59.8″E / 39.906528°N 116.399944°E
1989-ലെ ടിയാനന്മെൻ പ്രതിഷേധം അടിച്ചമർത്തുവാനായി വന്ന ടാങ്കുകൾക്ക് മുന്നിൽ നിന്ന് അവയെ തടയാൻ ജൂൺ 5-ന് ശ്രമിച്ച വ്യക്തിയാണ് ടാങ്ക് മാൻ (അജ്ഞാതനായ പ്രകടനക്കാരൻ അല്ലെങ്കിൽ അജ്ഞാതനായ റിബൽ) എന്നറിയപ്പെടുന്നത്. കടന്നുപോകാൻ ടാങ്കുകൾ ശ്രമിച്ചപ്പോൽ മാറിനിന്ന് ടാങ്കിന്റെ നീക്കം തടയുന്നതിൽ ഇദ്ദേഹം വിജയിച്ചു.
ഇദ്ദേഹത്തെപ്പറ്റി നാളിതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല. ഇദ്ദേഹത്തെ പരിക്കേൽപ്പിക്കാതിരിക്കാനായി ടാങ്കുകൾ നിറുത്തിയ സൈനികർക്കും എന്ത് സംഭവിച്ചു എന്നത് അജ്ഞാതമാണ്.[4] ഈ വ്യക്തി മാത്രമല്ല, മറ്റുള്ളവരും ടാങ്കുകളെ തടയാൻ ശ്രമിച്ചിരുന്നു എന്ന് സാക്ഷികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥി നേതാവായിരുന്ന ഷാവോ ജിയാങ് "ധാരാളം പേർ എഴുന്നേറ്റ് നിന്ന് ടാങ്കുകളെ തടയുന്നത് ഞാൻ കണ്ടിരുന്നു." എന്ന് പറഞ്ഞിരുന്നു.[5] ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തി നേടിയ വ്യക്തി ഇദ്ദേഹം മാത്രമാണ്.
സംഭവം
തിരുത്തുകടിയാനന്മെൻ ചത്വരത്തിന്റെ വടക്കുവശത്തായി 1989 ജൂൺ 5-നാണ് ഈ സംഭവം നടന്നത്. ടിയാനന്മെൻ പ്രതിഷേധസമരം അടിച്ചമർത്തിയതിന്റെ പിറ്റേന്നായിരുന്നു ഇത്.[6] ഈ വ്യക്തി ഒരു വീതിയുള്ള റോഡിന്റെ മദ്ധ്യത്തിലായി ടൈപ്പ് 59 ടാങ്കുകളുൾ വരുന്ന പാതയിലായി നിന്നു. വെള്ള ഷർട്ടും കറുത്ത പാന്റ്സുമായിരുന്നു വേഷം. കയ്യിലൊരു ഷോപ്പിംഗ് ബാഗുണ്ടായിരുന്നു.[7] ടാങ്കുകൾ നിറുത്തിയശേഷം ഇദ്ദേഹം ബാഗുമായി ടാങ്കിനു നേർക്ക് എന്തോ ആംഗ്യം കാട്ടി. മുന്നിലുണ്ടായിരുന്ന ടാങ്ക് ഇദ്ദേഹത്തിന്റെ വശത്തുകൂടി തിരിച്ച് കടന്നുപോകാൻ ശ്രമം നടത്തി. പക്ഷേ ഈ വ്യക്തി വീണ്ടും വീണ്ടും അഹിംസയുടെ പ്രദർശനമെന്ന പോലെ ടാങ്കിന്റെ പാതയിലേയ്ക്ക് കടന്നുനിന്നുകൊണ്ടിരുന്നു.[8] ഇദ്ദേഹത്തെ അപകടപ്പെടുത്താതെ കടന്നുപോകുവാൻ പല പ്രാവശ്യം ശ്രമിച്ച് പരാജയപ്പെട്ട ടാങ്ക് എൻജിനുകൾ ഓഫാക്കി. പിന്നിലുള്ള കവചിത വാഹനങ്ങളും എഞ്ചിനുകൾ ഓഫ് ചെയ്തു.
ടാങ്കുകൾ നിശ്ചലമായതിനുശേഷം ഇദ്ദേഹം മുന്നിലുള്ള ടാങ്കിനുമുകളിൽ കയറി അകത്തുള്ളവരോട് സംസാരിക്കാൻ ശ്രമിച്ചു. ഗണ്ണറുമായി അല്പനേരം ഇദ്ദേഹം സംസാരിച്ചിരിക്കാം എന്ന് വീഡിയോ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. ടാങ്കിന്റെ കമാൻഡർ ഹാച്ച് തുറന്ന് പുറത്തേയ്ക്ക് തലയുയർത്തുകയും ടാങ്കുകൾ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുകയും ചെയ്തു. അപ്പോൾ ഇദ്ദേഹം വീണ്ടും ടാങ്കിന് മുന്നിലേയ്ക്ക് നീങ്ങിനിന്നു. ഇതോടെ വീണ്ടും ടാങ്കുകൾക്ക് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമായി.
വീഡിയോ ദൃശ്യത്തിൽ നീല വേഷം ധരിച്ച രണ്ടാളുകൾ ഈ മനുഷ്യനെ വലിച്ച് അടുത്തുള്ള ഒരു ആൾക്കൂട്ടത്തിലേയ്ക്ക് മാറ്റുന്നതായി കാണാം. ഇതിനുശേഷം ടാങ്കുകൾ അവരുടെ വഴിക്ക് പോകുന്നു.[8] ആരായിരുന്നു ഇദ്ദേഹത്തെ വലിച്ച് മാറ്റിയതെന്ന് കാഴ്ച്ചക്കാർക്ക് ഉറപ്പില്ല. അവിടെയുണ്ടായിരുന്ന ന്യൂസ് വീക്ക് ഫോട്ടോഗ്രാഫറായ ചാർലി കോൾ പറയുന്നത് അവർ ചൈനയുടെ ഗവണ്മെന്റിന്റെ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ ഉദ്യോഗസ്ഥരാണെന്നാണ്.[9] ദ ഗ്ലോബ് ആൻഡ് മെയിൽ പത്രപ്രവർത്തകനായ ജാൻ വോങ് വിശ്വസിക്കുന്നത് സാധാരണക്കാരായിരുന്നു ഇദ്ദേഹത്തെ വലിച്ചുമാറ്റിയത് എന്നാണ്. 1998 ഏപ്രിലിൽ ടൈം മാഗസിൻ ഇദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രാധാന്യമുള്ള 100 വ്യക്തികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി.[10]
ചിത്രങ്ങൾ
തിരുത്തുകഅഞ്ച് ഫോട്ടോഗ്രാഫർമാർ ഈ രംഗം പകർത്തുകയുണ്ടായി. ഇതിലൊരാൾ 20 വർഷത്തേയ്ക്ക് ഈ ദൃശ്യം പുറത്തുവിടുകയുണ്ടായില്ല.[11] 2009 ജൂൺ നാലിന് തറനിരപ്പിൽ നിന്നെടുത്ത ചിത്രം അഞ്ചാമത്തെ ഫോട്ടോഗ്രാഫർ പുറത്തുവിട്ടു.[12] പ്രതിഷേധത്തിന്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ചാണ് അസോസിയേറ്റഡ് പ്രസ്സിന്റെ ഫോട്ടോഗ്രാഫർ ടെറിൽ ജോൺസ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ചിത്രം പുറത്തുവിട്ടത്. ഈ ചിത്രം തറനിരപ്പിൽ നിന്നായിരുന്നു എടുത്തത്. ഈ ഫോട്ടോയിൽ ടാങ്ക് മാൻ ഉണ്ടെന്ന് ഒരു മാസത്തിനുശേഷം ഡെവലപ്പ് ചെയ്തപ്പോഴാണ് ഇദ്ദേഹം തിരിച്ചറിഞ്ഞത്.[13]
ഈ സംഭവത്തിന്റെ വീഡിയോയും പകർത്തപ്പെടുകയുണ്ടായി. ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ കാമറാമാൻ വില്ലി ഫുവ സി.എൻ.എൻ. കാമറാമാൻ ജോനാതൻ ഷെയർ, എൻ.ബി.സി. ഛായാഗ്രാഹകൻ ടോണി വാസർമാൻ എന്നിവർ മാത്രമായിരുന്നു ഈ ദൃശ്യം വീഡിയോയിൽ പകർത്തിയവർ.[14][15][16]
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുകകുറിപ്പുകൾ
തിരുത്തുക- ↑ Witty, Patrick (ജൂൺ 3, 2009). "Behind the Scenes: Tank Man of Tiananmen". The New York Times.
- ↑ Floor Speech on Tiananmen Square Resolution. Nancy Pelosi, Speaker of the U.S. House of Representatives. June 3, 2009.
- ↑ Corless, Kieron (മേയ് 24, 2006). "Time In – Plugged In – Tank Man". Time Out.
- ↑ Photographer Jeff Widener BBC interview (2014, video)
- ↑ Shao Jiang interview (Amnesty International, video posted on 2014May28 for 25th anniversary)
Among those interviewed include photographer Stuart Franklin with Magnum for Time who was on the 5th floor balcony of the Beijing Hotel. - ↑ Makinen, Julie (ജൂൺ 4, 2014). "Tiananmen Square mystery: Who was 'Tank Man'?". Los Angeles Times. Retrieved ഏപ്രിൽ 16, 2015.
- ↑ Langely, Andrew (2009). Tiananmen Square: Massacre Crushes China's Democracy Movement. Compass Point Books. p. 45. ISBN 978-0-7565-4101-9.
- ↑ 8.0 8.1 The Unknown Rebel Time Magazine profile, 13 April 1998. Retrieved 10 August 2014.
- ↑ Picture Power:Tiananmen Standoff BBC News. Last updated October 7, 2005.
- ↑ Iyer, Pico (ഏപ്രിൽ 13, 1998). "The Unknown Rebel". Time. Retrieved ഏപ്രിൽ 16, 2015.
- ↑ Witty, Patrick (June 3, 2009). Behind the Scenes: Tank Man of Tiananmen, New York Times
- ↑ Witty, Patrick (June 4, 2009). Behind the Scenes: A New Angle on History The New York Times.
- ↑ Jones, Terril (2009). "Tank Man". Pomona College Magazine. 41 (1). Archived from the original on മാർച്ച് 6, 2010. Retrieved നവംബർ 19, 2016.
- ↑ "Capturing Asia". Books and Essays by Bob Wurth on the Asia Pacific Region. Archived from the original on ഫെബ്രുവരി 5, 2016. Retrieved ജൂൺ 15, 2015.
- ↑ Willie Phua on Australia Broadcasting Corporation (ABC) 7.30 Report. ABC. November 29, 1996.
- ↑ Lewis, George (ജൂൺ 4, 2009). "Recalling the spirit of Tiananmen". Archived from the original on മേയ് 9, 2019. Retrieved നവംബർ 15, 2016.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- June Fourth: The True Story, Tian'anmen Papers/Zhongguo Liusi Zhenxiang Volumes 1–2 (Chinese edition), Zhang Liang, ISBN 962-8744-36-4.
- Red China Blues: My Long March from Mao to Now, Jan Wong, Doubleday, 1997, trade paperback, 416 pages, ISBN 0-385-48232-9 (Contains, besides extensive autobiographical material, an eyewitness account of the Tiananmen crackdown and the basis for an estimate of the number of casualties.)
- The Tiananmen Papers, The Chinese Leadership's Decision to Use Force Against their Own People—In their Own Words, Compiled by Zhang Liang, Edited by Andrew J. Nathan and Perry Link, with an afterword by Orville Schell, PublicAffairs, New York, 2001, hardback, 514 pages, ISBN 1-58648-012-X (An extensive review and synopsis of The Tiananmen papers in the journal Foreign Affairs may be found at Review and synopsis in the journal Foreign Affairs.)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Raw video of the Tank Man incident (CNN on YouTube)
- "Behind the scenes: Tank Man of Tiananmen" (New York Times), with link to video of the incident.
- The Stuart Franklin photo at Life magazine 100 photos that changed the world.
- (in Chinese) Professor disclosed heroic Wang Weilin still in world, dajiyuan.com. Retrieved June 1, 2006.
- PBS Frontline documentary "The Tank Man", 2006, Program viewable online. Last Retrieved July 29, 2008.
- The Tank Man documentary, viewable online.
- Time 100: The Unknown Rebel, Time, 1999