തമാഷ
(Tamasha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാരാഷ്ട്രയിലെ നാടൻ ഓപ്പറയാണ് തമാഷ(മറാഠി: तमाशा)[1]. സൈനികരുടെ വിനോദത്തിനും അവരുടെ യുദ്ധവീര്യമുണർത്തുന്നതിനുമായാണ് ആദ്യകാലങ്ങളിൽ ഇത് അരങ്ങേറിയിരുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെ തമാഷ വെറും അശ്ലീലപ്രകടനമായി അധഃപതിച്ചു. ഇപ്പോൾ അത് വീണ്ടും പഴയ രൂപത്തിൽ പുനരുജ്ജീവിക്കപ്പെട്ടിട്ടുണ്ട്. ശ്യാം സെനഗൽ, ഹബീബ് തൻവീർ എന്നിവരെപ്പോലുള്ള സർഗ്ഗാത്മക പ്രവർത്തകർ ഇപ്പോഴതിനെ സാമൂഹ്യപരിഷ്കരണസന്ദേശങ്ങൾ എത്തിക്കാനുള്ള ഒരു മാധ്യമമായി ഉപയോഗിച്ചു കാണുന്നു.
ഘട്ടങ്ങൾ
തിരുത്തുകതമാഷക്ക് വിവിധ ഘട്ടങ്ങളുണ്ട്.
- ഗണപതീവന്ദനമാണ് ഗാൻ.
- ഗൗലാനിൽ നർത്തകിമാർ മൗഷി എന്നൊരു നടന്റെ നേതൃത്വത്തിൽ മഥുരയ്ക്ക് പാൽ വിൽക്കാൻ പോകുന്നതാണ് രംഗം. കൃഷ്ണനും ഒരു സഹായിയും അവരെ തടയുന്നു. അവർ തമ്മിൽ സംഭാഷണമുണ്ട്. പിന്നെ അവർ ആടുന്ന ആട്ടമാണ് ഗൗലാൻ.
- ബട്ടവാണിയിൽ സംഭാഷണത്തിനാണ് പ്രാധാന്യം. ഇതിൽ സമകാലികസംഭവങ്ങളൊക്കെ പരാമർശവിഷയമാകും.
- ലാവണി (കാമഗീതങ്ങൾ) ആലപിക്കാനാണ് സംഗീത് ബാറിയിൽ. പാടുകയും ആടുകയും ചെയ്യുന്ന നർത്തകിമാരോ സദസ്യരോ ആണ് ഈ ഗീതം വേണമെന്ന് പറയുക.
- ദൗലത് ജദ (സമ്മദ്വർധന) എന്ന ഇനമാണ് മിക്കവരും എടുക്കുക. ഇതിൽ നർത്തകി സദസ്യരിൽ പണക്കാരുടെ പക്കൽനിന്ന് പണം നേരിട്ടുചെന്ന് വാങ്ങി വണങ്ങിയാണ് പാടുക. ഇത് പലതരം കാമക്കൂത്തുകൾക്കും വഴിവെച്ചിരുന്നു. ഇപ്പോൾ ഈ ഇനം നിയന്ത്രിതമായ രീതിയിലേ നടപ്പുള്ളൂ.
അവലംബം
തിരുത്തുക- ↑ "Tamasha", in James R. Brandon and Martin Banham (eds), The Cambridge Guide to Asian Theatre, pp. 108-9.